കേരളം
അരൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടുത്തം; കാർ പൂർണമായി കത്തി
അരൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് തീപിടിത്തം. കാർ പൂർണമായി കത്തിനശിച്ചു. കാറിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. തേവര സ്വദേശികളായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. ലോറിയുടെ ഡീസൽ ടാങ്കിൽ കാർ ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണമായത്. ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനങ്ങൾ ചന്തിരൂരിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തിനശിച്ചു. കാറിൽ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലെത്തിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement