കേരളം
വൈഗ കൊലപാതകം; സനു മോഹൻ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ
വൈഗ കൊലപാതക കേസിൽ പിടിയിലായ പിതാവ് സനു മോഹൻ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ. പതിമൂന്നുകാരിയായ മകൾ വൈഗയെ ഞെരിച്ച് കൊന്നത് അച്ഛൻ സനു മോഹൻ തന്നെയെന്ന് പൊലീസ്.
കൂടെ ആരുമുണ്ടായിരുന്നില്ല. കൊലപാതകത്തിൽ സനുവിനെ സഹായിക്കാൻ ആരെങ്കിലുമുണ്ടായിരുന്നുവെന്ന് ഇത് വരെ തെളിവ് കിട്ടിയിട്ടില്ല. വൈഗയെ ദേഹത്തോട് ചേർത്ത് നിർത്തി ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് സനു മോഹൻ മൊഴി നൽകിയിരിക്കുന്നത്.
എന്നാൽ സനു ആരെയെങ്കിലും ഭയപ്പെട്ടിരുന്നോ എന്നും, കൊലപാതകത്തിന് പ്രേരണയായി ആരെങ്കിലുമുണ്ടായിരുന്നോ എന്നും ഇനിയും പരിശോധിക്കേണ്ടതുണ്ട്.
സനു മോഹൻ പറയുന്ന മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്നും, പലതും ഒളിക്കാൻ ശ്രമിക്കുകയാണെന്നും സനു നയിച്ചിരുന്നത് തീർത്തും രഹസ്യജീവിതമാണെന്നും സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കുന്നു.