Connect with us

ആരോഗ്യം

പുറത്തിറങ്ങിയാൽ പിടിവീഴും; ട്രിപ്പിൾ ലോക്ക് ഡൌൺ നിർദ്ദേശങ്ങൾ ഇങ്ങനെ

Published

on

lockdown 3

ഇന്ന് അര്‍ധരാത്രി മുതല്‍ നാലു ജില്ലകളില്‍, അതിര്‍ത്തികള്‍ അടച്ചുള്ള ട്രിപ്പിള്‍ ലോക്ക് ഡൌൺ നിലവില്‍വരും. ആവശ്യമായ നടപടികൾ ജില്ലകളിൽ പോലീസും ആരോഗ്യവകുപ്പും ആരംഭിച്ചു. ജില്ലകളിലുടനീളം എല്ലാ ഇടറോഡുകളും അടച്ചുതുടങ്ങി.

അവശ്യ സേവനങ്ങ‌ള്‍ പരിമിതപ്പെടുത്തിയും, അനാവശ്യ യാത്രകള്‍ തടഞ്ഞുമുള്ള പ്രതിരോധമാണ് ഇനി തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒരാഴ്ച. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഓരോ ജില്ലയിലും ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ഉത്തരവിറക്കും.

ട്രിപ്പിള്‍ ലോക്ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെന്ന് എഡിജിപി വിജയ് സാഖറെ. ട്രിപ്പിള്‍ ലോക്ഡൗണ്‍ ജില്ലകളില്‍ ബാങ്കുകള്‍ക്ക് മൂന്നുദിവസം പ്രവര്‍ത്തിക്കാം. നേരത്തെ രണ്ട് ദിവസം പ്രവർത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തനാനുമതി. ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ള സ്ഥലങ്ങളിൽ മരുന്നുകടയും പെട്രോൾ പമ്പും തുറക്കും. പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും. വീട്ടുജോലിക്കാർ, ഹോംനഴ്സ് എന്നിവർക്കു ഓൺലൈൻ പാസ് നൽകും. പ്ലമർ, ഇലക്ട്രീഷ്യൻ എന്നിവർക്കും പാസ് വാങ്ങി അടിയന്തര ഘട്ടത്തിൽ യാത്ര ചെയ്യാം. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും യാത്ര അനുവദിക്കും. ബേക്കറി പലവ്യജ്ഞന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍.

അത്യാവശ്യകാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുത്.

ജില്ല മുഴുവന്‍ പൊലീസിന്റ നിയന്ത്രണത്തിലാക്കും. ജില്ലാ അതിര്‍ത്തി അടയ്ക്കും, നിരീക്ഷണത്തിനായി ഡ്രോണുകള്‍. ഓരോ പ്രദേശത്തെ ഓരോ സോണുകളാക്കി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല. ഒറ്റ വഴിയേ കണ്ടെയിന്‍മെന്റ് സോണിലേക്ക് ഉണ്ടാകു. തിരിച്ചറിയൽ കാർഡ് കാണിക്കുന്ന അത്യാവശ്യ യാത്രക്കാർക്കുമാത്രം അനുമതി നൽകും. കണ്ടെയ്ൻമെന്റ് സോണിൽ അകത്തേക്കും പുറത്തേക്കും ഒരു വഴി മാത്രമേ ഉണ്ടാകൂ.

മലപ്പുറത്ത് ശക്തമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളെല്ലാം കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ഇവിടെ ദുരിതാശ്വാസ ക്യാംപുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കേണ്ടിവരുന്നത് വെല്ലുവിളി ഇരട്ടിയാക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്ത തൃശൂരില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. തൃശൂര്‍ ജില്ലയിലെ ഇടറോഡുകള്‍ അടച്ചിടും. അവശ്യ സര്‍വീസുകാര്‍ക്കു മാത്രം പുറത്തിറങ്ങാന്‍ അനുമതി. കടകളില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങാനാകില്ല,ഹോം ഡെലിവറി മാത്രം. പ്രാദേശിക ജനപ്രതിനിധികള്‍ അടങ്ങിയ സംഘത്തെ ആശ്രയിക്കുക മാത്രമാണ് പോംവഴി.

എറണാകുളത്ത് നിയന്ത്രണം ഏറ്റെടുക്കാന്‍ പൊലീസ് എല്ലായിടത്തും സജ്ജമായി കഴിഞ്ഞു. എറണാകുളം ജില്ലയില്‍ നടപടികള്‍ വൈകിട്ടോടെ കര്‍ക്കശമാക്കും, അതിര്‍ത്തികള്‍ അടയക്കും. രോഗികളുടെ വീടുകളടക്കം പൊലീസിന്റ കര്‍ശന നിയന്ത്രണത്തിലാക്കും.

തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിനുള്ള നടപടികള്‍ തുടങ്ങി.

ജനസഞ്ചാരം നിയന്ത്രിക്കാനുള്ള കര്‍ശന നടപടികള്‍ ജില്ലാഭരണകൂടം തുടങ്ങി. ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പെട്ടവര്‍ക്കും യാത്ര ചെയ്യുന്നതിനായി എന്‍ട്രി/എക്സിറ്റ് പോയിന്‍റുകള്‍ ക്രമീകരിക്കുകയാണ്. ഓരോ പൊലീസ് സ്റ്റേഷനുകളേയും ഓരോ ക്ലസ്റ്ററുകളാക്കി അകത്തേക്കും പുറത്തേക്കും പോകാന്‍ ഒരു വഴി മാത്രം തുറക്കും. ബാരിക്കേഡുകള്‍ ഇതിനകം നിരത്തിക്കഴിഞ്ഞു. കൂടുതല്‍ കൊവിഡ് കേസുകളുള്ള മേഖലകളെ സോണുകളാക്കി തിരിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ചുമതല നല്‍കും. ക്വാറന്‍റനീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തും. പലചരക്ക്, പച്ചക്കറി വില്‍ക്കുന്ന കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ഹോട്ടലുകളില്‍ പാഴ്സല്‍ വിതരണം ഉണ്ടാകും.

Also read: വീണ്ടും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍?

പാല്‍ പത്ര വിതരണം ആറുമണിക്ക് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ആദ്യം നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും, എട്ട് മണി വരെ ഇളവ് നല്‍കി. ട്രിപ്പില്‍ ലോക്ഡൗണ്‍ ബാധകമല്ലാത്ത ജില്ലകളില്‍ നിലവിലെ ലോക്ഡൗണും നിയന്ത്രണങ്ങളും തുടരും. 23 ന് ശേഷവും ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ അടുത്തവാരം അവസാനത്തോടെ സാഹചര്യം വിലയിരുത്തി തീരുമാനമുണ്ടാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം6 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ