Connect with us

ആരോഗ്യം

വീണ്ടും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍?

Published

on

IMG 20210514 WA0106

കൊവിഡ് രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ സർക്കാർ ട്രിപ്പിൾ ലോക്ക്ഡൗൺ മേയ് 16 മുതൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തന്ത്രമാണെന്നും പറയാം.

മൂന്ന് ഘട്ടങ്ങൾ ആയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്.

1. തീവ്ര രോഗബാധിത മേഖലയില്‍ ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുകയെന്നതാണ് ആദ്യത്തെ ഘട്ടം
2. രോഗബാധിതരുടെ സമ്പര്‍ക്കം കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും
3. രോഗം ബാധിച്ചവര്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും.കമ്മ്യൂണിറ്റി വ്യാപനം തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.

ട്രിപ്പിള്‍ ലോക്ക്ഡൗണും, ലോക്ക് ഡൗണും തമ്മിലുള്ള വെത്യാസം

കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ വേണ്ടി ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന അടിയന്തിര പെരുമാറ്റച്ചട്ടത്തെയാണ് ലോക്ക് ഡൗൺ എന്ന് പറയുന്നത്. ആവശ്യസര്‍വ്വീസുകള്‍ ലോക്ക്ഡൗണില്‍ പ്രവര്‍ത്തിക്കും. പലചരക്ക് പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയെല്ലാം ലോക്ക്ഡൗണ്‍ കാലത്ത് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയില്‍ ശക്തമായ പരിശോധകള്‍ ഏര്‍പ്പെടുത്തും. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരിക്കും പരിശോധനകള്‍ നടത്തുന്നത്. പല വഴിയിലൂടെ ഒരു പ്രദേശത്ത് എത്താന്‍ സാധിക്കുന്ന വഴികള്‍ എല്ലാം അടച്ചിടും. ചുരുക്കി പറഞ്ഞാല്‍ കടുത്ത നിയന്ത്രണം

ട്രിപ്പിൾ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കിയ സേവനങ്ങൾ ഏതാണ്?

വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ട്രെയിൻ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സാധിക്കില്ല. വിമാനത്താവളത്തിലേക്കും റെയിൽ‌വേ സ്റ്റേഷനിലേക്കും ടാക്സികൾ‌ ക്രമീകരിക്കാന്‍ അനുവദിക്കും. എടിഎമ്മും അവശ്യ ബാങ്കിംഗ് പ്രവർത്തനങ്ങളും സാധിക്കും. ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ പ്രവര്‍ത്തിക്കും. മൊബൈൽ സേവന കടകള്‍ തുറക്കും. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും പ്രവര്‍ത്തിക്കും. ചരക്ക് വാഹനങ്ങള്‍ക്ക് അനുമതി നല്‍കും.

Also read: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മേയ് 23 വരെ നീട്ടി

ട്രിപ്പിൾ ലോക്ക്ഡൗൺ പോലീസ് എങ്ങനെ നടപ്പാക്കും?

2020 ഏപ്രിൽ 10 ന് കാസര്‍ഗോഡ് 155 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. അന്ന് പ്രതിസന്ധി മറികടക്കുന്നതിനും കൊറോണ വൈറസ് വ്യാപനം തടയാനും സാധിച്ചു.അത്തരത്തിലുള്ള തന്ത്രങ്ങള്‍ തന്നെയായിരിക്കും ഇനിയും നടപ്പിലാക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്ലെങ്കിൽ വീടുകളിൽ നിന്ന് പുറത്തുപോകരുത്. റോഡുകളില്‍ യാത്ര പരിമിതപ്പെടുത്തും. നിയമം ലംഘിക്കുന്നവരെ നീരീക്ഷിക്കാന്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കും. ട്രിപ്പിൾ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലയളവില്‍ ഭക്ഷണവും മരുന്നും സൗജന്യമായി വിതരണം ചെയ്യും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം4 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ