കേരളം
ഈ ബുള്ളറ്റ് യാത്രക്കാരനെ കണ്ടെത്താൻ സഹായിക്കണം:സൈക്കിൾ യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ ബൈക്ക് കണ്ടെത്താൻ പോലീസ്
വലിയവേളി ഗ്രൗണ്ടിന് സമീപം സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ടശേഷം നിറുത്താതെ പോയ ബൈക്ക് യാത്രികനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
കഴിഞ്ഞ 29ന് ഉച്ചയ്ക്ക് 1ന് നടന്ന അപകടത്തില്‍ വലിയവേളി സ്വദേശി സെല്‍വം (59) മരിച്ചിരുന്നു.
അപകടത്തിന് ഇടയാക്കിയ ബൈക്കിന്റെ ക്യാമറാദൃശ്യം പൊലീസ് പുറത്തുവിട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന നമ്ബരുകളില്‍ അറിയിക്കണമെന്ന് തുമ്ബ പൊലീസ് അറിയിച്ചു. ഫോണ്‍:0471 -2563754 ,9497947106, 9497980025
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement