Connect with us

കേരളം

കമിതാക്കള്‍ നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊന്നു

Published

on

ഇടുക്കി കമ്പംമേട്ടില്‍ കമിതാക്കള്‍ക്ക് ജനിച്ച കുഞ്ഞിനെ അവര്‍ തന്നെ കൊന്നു. ജനിച്ചയുടന്‍ കുഞ്ഞിനെ ഇവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. മധ്യപ്രദേശ് സ്വദേശിയായ സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രിയില്‍ ചികിത്സയിലാണ്. സാധുറാം കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.

ഇരുവര്‍ക്കും ഏഴാം തീയതിയാണ് കുഞ്ഞ് ജനിച്ചത്. ഇരുവരും കമിതാക്കളാണ്. അടുത്ത മാസം വിവാഹം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നതിനിടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. ഇരുവരും കൂടെ ജോലി ചെയ്യുന്നയാളുടെ വീട്ടിലെ ബാത്ത്‌റൂമാണ് ഉപയോഗിക്കുന്നത്. ഇവിടെ വച്ചായിരുന്നു പ്രസവം. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു എന്നതാണ് കേസ്.

പിറ്റേന്ന് പതിവായി ജോലി നല്‍കുന്നയാള്‍ വീട്ടില്‍ എത്തിയപ്പോള്‍ കുഞ്ഞിന് അനക്കമില്ല എന്ന് പറഞ്ഞ് ഇരുവരും കരയുന്നതാണ് കണ്ടത്. തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരെ എത്തിച്ച് പരിശോധിച്ചു. പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ഡോക്ടര്‍ കൊലപാതകം സംശയിക്കുന്നതായി പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കല്യാണത്തിന് മുന്‍പ് കുഞ്ഞ് ജനിച്ചാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്നും ഒറ്റപ്പെടുത്തുമെന്നും ഭയന്നാണ് ക്രൂരകൃത്യം ചെയ്തതെന്ന് പ്രതികളുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

arya rajendran.jpg arya rajendran.jpg
കേരളം2 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം5 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

വിനോദം

പ്രവാസി വാർത്തകൾ