ഇടുക്കി ഏലപ്പാറ- വാഗമണ്‍ റോഡില്‍ സ്കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പീരുമേട് മരിയാഗിരി സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. വാഗമണ്‍ ഭാഗത്തു...
ഇടുക്കി ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് രാത്രി യാത്ര നിരോധിച്ചു. ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. ഇന്ന് രാത്രി ഏഴ് മണി മുതല്‍ നാളെ രാവിലെ ആറ് മണിവരെയാണ് യാത്ര നിരോധിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍...
ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറു വരെയാണ് നിരോധനം. അതിശക്ത മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെയാണ് നിയന്ത്രണം. പത്തനംതിട്ടയുടെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്....
ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എംഎൻ തുളസി (85) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ തുളസിയെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ഇന്നലെ ഉച്ച...
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന് (78) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കാഞ്ഞിരവേലിയിലാണ് സംഭവം....
കഴിഞ്ഞ 8 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ. ആക്രമണത്തിൽ 7492 പേർക്ക് പരിക്കേറ്റു.68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി. കഴിഞ്ഞവർഷം മാത്രം 85 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. 817 പേർക്ക്...
ഇടുക്കി പൂപ്പാറയില്‍ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പുഴ, റോഡ് പുറമ്പോക്കുകളിലെ കെട്ടിടങ്ങള്‍ സഹതിം ഒഴിപ്പിക്കണമെന്ന് ഉത്തരവ്. ആറാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. 2022ല്‍ ആണ് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രദേശിക...
ഇടുക്കി ജില്ലയില്‍ കൈവശ ഭൂമിയില്‍ ഉടമസ്ഥത, പാട്ടം തുടങ്ങിയ അവകാശങ്ങള്‍ക്കു രേഖകളില്ലാത്ത ആര്‍ക്കും ഇനിയൊരു ഉത്തരവു വരെ പട്ടയം നല്കരുതെന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇടുക്കി ജില്ലയ്ക്കു മാത്രമാണു വിധി നിലവില്‍ ബാധകമെങ്കിലും ബന്ധപ്പെട്ട ഭൂപതിവു ചട്ട...
എൽഡിഎഫ് ഹർത്താലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഭൂ-പതിവ് നിയമ...
ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്. എല്‍ഡിഎഫ് രാജ്ഭവന് മാര്‍ച്ച് നടത്തുന്ന ദിവസം തന്നെ ഗവര്‍ണറെ സമ്മേളനത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത്...
ഇടുക്കി ചേലച്ചുവട്ടില്‍ വാഹനാപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ഇടുക്കി ചേലച്ചുവട്ടിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് എട്ടു പേർക്ക് പരിക്കേറ്റത്. തൊടുപുഴയിൽ നിന്ന് ചേലച്ചുവട്ടിലേയ്ക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസ് സ്റ്റാൻഡിലേക്ക് ബസ് പ്രവേശിക്കുമ്പോൾ...
ഏലപ്പാറയിൽ മതിയായ രേഖകൾ ഇല്ലാതെ പ്രവർത്തിച്ച ചികിത്സാലയം ആരോഗ്യ വിഭാഗം അടപ്പിച്ചു. സ്ഥാപനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി. പൈൽസിനുള്ള പാരമ്പര്യ ചികിത്സ എന്ന പേരിൽ ഇതര സംസ്ഥാനക്കാരനായ സ്വകാര്യ വ്യക്തിയാണ്...
ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍. നെടുങ്കണ്ടം പച്ചടിയിലെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. ഒരേക്കറോളം കൃഷി നശിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. ആള്‍താമസമില്ലാത്ത സ്ഥലത്തായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ഏക്കറുകണക്കിന് കൃഷിസ്ഥലം മാത്രമുള്ള സ്ഥലമാണ്. രാവിലെ മാത്രമാണ് ഉരുള്‍പൊട്ടലുണ്ടായ വിവരം നാട്ടുകാര്‍...
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധിയില്‍ ഇന്ന് പൂര്‍ണ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയില്‍ കെഎസ്ഇബി. കൂടംകുളത്തേയും മൂളിയാറിലേയും തകരാറുകള്‍ ഉച്ചയോടെ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഇന്ന് പൂര്‍ണ പരിഹാരം കാണാനാകുമെന്ന കണക്കു കൂട്ടലിലാണ് കെഎസ്ഇബി. നിലവില്‍ 370 മെഗാവാട്ടിന്റെ...
ഇടുക്കിയിലെ വിവിധ കേന്ദ്രങ്ങളില്‍ പണം വെച്ച് ചീട്ടുകളി നടത്തുന്ന സംഘം പൊലീസ് പിടിയില്‍. 13 പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് ചീട്ടു കളിക്കാന്‍ ഉപയോഗിച്ച 1,36,395 രൂപയും പിടിച്ചെടുത്തു. നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്തു നിന്നുമാണ്...
തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഉപകരണങ്ങള്‍ നന്നാക്കാത്തതിനാല്‍ മുഴുവന്‍ രോഗികള്‍ക്കും ഡയാലിസിസിസ് ചെയ്യാന്‍ സൗകര്യമില്ലെന്ന് പരാതി. പരിശോധിക്കാന്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും തകരാറിലായ ഡയാലിസിസ് നന്നാക്കണമെന്നുമാവശ്യപ്പെട്ട് രോഗികളുടെ കൂട്ടായ്മ ആരോഗ്യമന്ത്രിയെ സമീപിച്ചു. കേടായ യൂണിറ്റ് ഉടന്‍ നന്നാക്കുമെന്നാണ്...
ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇടുക്കി ജില്ലാകലക്ടര്‍ക്കാണ് ദൗത്യസംഘത്തിന്റെ മുഖ്യ ചുമതല. സിപിഎം ജില്ലാ ഘടകത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പുതിയ...
ഇടുക്കി തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി രണ്ടാനമ്മയെന്ന് പോലീസ്. പോസ്റ്റിടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാനമ്മക്ക് 6 മാസം പ്രായമുള്ള കുഞ്ഞുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം...
വെള്ളമെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ബാറ്ററി വാട്ടര്‍ ഒഴിച്ച് കഴിച്ചയാള്‍ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കഴിഞ്ഞ ഒന്നാം തീയതി മുതല്‍ തോപ്രാംകുടിയിലെ ഒരു മേസ്തിരിയുടെ സഹായിയായി ജോലി...
ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സെപ്റ്റംബർ ഒന്നിനു കെഎസ്ഇബി ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർ കൂട്ട അവധിയെടുത്ത് കേരളത്തിനു പുറത്തു വിനോദ യാത്ര പോയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി 13 പേർക്ക് എക്സിക്യൂട്ടീവ്...
ഇടുക്കി രാജക്കാട് പന്നിയാര്‍ക്കുട്ടിക്ക് സമീപം ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു. വട്ടപ്പാറ സ്വദേശി അന്നമ്മ പത്രോസ് ആണ് മരിച്ചത്. 80 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വയോധികയെ ഇന്നലെയാണ്...
കൊള്ളപ്പലിശ സംഘത്തെ പിടികൂടാൻ ഇടുക്കി ചിന്നക്കനാലിലെത്തിയ കായംകുളം പൊലീസ് സംഘത്തിനു നേരെ ആക്രമണം. സിവിൽ പൊലീസ് ഓഫിസർ ദീപക്കിനെ അക്രമിസംഘം കുത്തി പരുക്കേൽപ്പിച്ചു. പരുക്കേറ്റ ദീപക്കിനെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണു സംഭവം....
ഇടുക്കി രാജകുമാരിയില്‍ മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഉടുമ്പന്‍ചോല സ്വദേശി ദര്ശന്, കുളപ്പാറച്ചാല്‍ സ്വദേശി കുര്യന്, രാജകുമാരി സ്വദേശി ജെയിംസ് മാത്യു എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ദർശനെ രാവിലെ 9 മണിയോടുകൂടി രാജകുമാരി ടൗണിൽ വച്ചും, കുര്യനെ...
ഇടുക്കി ജില്ലയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ ഒരുങ്ങുന്നു. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടാം മൈലിലെ പഞ്ചായത്ത് ഓഫിസിനു തൊട്ടടുത്തുള്ള പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിന് സമീപമാണ് ഷീ ലോഡ്ജ് നിർമിക്കുന്നത്. ഡിസംബറിൽ ഉദ്ഘാടനം നടത്താനാണ്...
ബോഡിമെട്ടിൽ വീണ്ടും വേട്ടക്കാർ പിടിയിൽ. രാജാക്കാട് സ്വദേശികളായ ഡസിൻ, ദിനേശ് എന്നിവരെയാണ് അതിർത്തി മേഖലയായ ബോഡിമെട്ടിൽ നിന്നും പിടികൂടിയത്. ഒരാൾ ഓടി രക്ഷപ്പെട്ടു. പ്രതികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം ഇടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു....
ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കൊടുവാക്കരണം എസ്റ്റേറ്റിലെ ജയപാലിന്റെ മകൻ ജെ.പി. ജസ്റ്റിനാണ് (38) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് എസ്റ്റേറ്റ് റോഡിലൂടെ നടന്നു പോയ ജസ്റ്റിന്റ ദേഹത്ത്, സമീപത്തു...
കടുത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതി തീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...
അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി കാസർഗോഡ് മുതൽ സെക്രട്ടറിയേറ്റ് വരെ യുവാവിന്റെ കാൽനട യാത്ര. തൃശൂർ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബുവാണ് ഒറ്റയാൾ പോരാട്ടവുമായി രംഗത്ത് വന്നിരുക്കുന്നത്. ചാലക്കുടിയിൽ ഓട്ടോ ഡ്രൈവറാണ് രേവദ് ബാബു....
ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ദയാവധത്തിന് കൊന്നൊടുക്കും. പടമുഖത്തെ ബീനാ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമില്‍...
ഇടുക്കി പീരുമേടില്‍ ജനവാസ മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. ആറ് ദിവസം മുന്‍പ് എത്തിയ കാട്ടാനക്കൂട്ടം ഇതുവരെ കാട്ടിലേക്ക് മടങ്ങിയിട്ടില്ല. ഒരു കൊമ്പനും രണ്ട് പിടിയാനയുമാണ് സംഘത്തിലുള്ളത്. ആനകളെ തുരത്താനുള്ള ശ്രമം ദ്രുതകര്‍മ്മസേന ആരംഭിച്ചു. ജനവാസമേഖലയില്‍ ഇറങ്ങിയ...
ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങളോടനുബന്ധിച്ച് നടക്കുന്ന ഓഫ് റോഡ് ഡ്രൈവിങ്ങിന് നിയന്ത്രണം വരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ എക്സിക്യൂട്ടിവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. സുരക്ഷിതമായ...
ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആൻ മരിയയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആൻ മരിയ ജീവൻ നിലനിർത്തുന്നത്. 72 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഇന്നലെ നടത്തിയ പരിശോധനകളുടെ ഫലം...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടും. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും യെല്ലോ അലർട്ടാണ്. കാലവർഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ ദിവസങ്ങളിലെ മഴയ്ക്ക് കാരണം. നാളെയോടെ കൂടുതലിടങ്ങളിൽ മഴ ലഭിച്ചേക്കും. തെക്കൻ ജില്ലകളിലാണ്...
പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരികൊമ്പൻ കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് എത്തി. ഇന്ന് പുലർച്ചെ ഒരു മണിയോട് കൂടിയാണ് കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആന എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി...
വിവാഹ വാഗ്ദാനം നൽകി 52 കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് എൻ.ആർ സിറ്റി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ സുരേഷ് .പി (66) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ്...
ഇടുക്കി കമ്പംമേട്ടില്‍ കമിതാക്കള്‍ക്ക് ജനിച്ച കുഞ്ഞിനെ അവര്‍ തന്നെ കൊന്നു. ജനിച്ചയുടന്‍ കുഞ്ഞിനെ ഇവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. മധ്യപ്രദേശ് സ്വദേശിയായ സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രിയില്‍ ചികിത്സയിലാണ്. സാധുറാം കുറ്റസമ്മതം...
ഇടുക്കി ചിന്നക്കനാലിൽ നിന്ന് കുമിളിയിലേക്കുള്ള അരിക്കൊമ്പന്റെ യാത്ര എല്ലാവരും ശ്രദ്ധിച്ചുവെന്നും കേരളത്തിലെ ആ റോഡും അങ്ങനെ ശ്രദ്ധിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഇടുക്കിയിലെ മാത്രം കാഴ്ച്ചയല്ലെന്ന് മനസിലാക്കണം. കേരളത്തിൽ എല്ലായിടത്തും ഇതു തന്നെയാണ് കാഴ്ച....
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. രാവിലെ കാട്ടാനക്കൂട്ടത്തോടൊപ്പം കണ്ടത് ചക്കക്കൊമ്പനെയാണ്. ഇത് അരിക്കൊമ്പനാണെന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അരിക്കൊമ്പനെ കണ്ടെത്താനായി ദൗത്യസംഘം തിരച്ചിൽ തുടരുകയാണെന്നും അധികൃതർ സൂചിപ്പിച്ചു. രാവിലെ...
അരിക്കൊമ്പനെ പിടികൂടുന്നതിൻറെ ഭാഗമായി നടക്കുന്ന മോക്ക്ഡ്രിൽ ഇന്ന്. ഉച്ചകഴിഞ്ഞ് 2.30 നാണ് മോക്ക്ഡ്രിൽ നടത്തുക. ചിന്നക്കനാൽ മേഖലയിൽ നിന്നും അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അഞ്ച് അംഗ സമിതി സർക്കാരിന് റിപ്പോർട്ട് കൈമാറിയതിന് പിന്നാലെയാണ്...
ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം മൂന്ന് പേര് മരിച്ചു. 17 പേർക്ക് പരിക്കേറ്റു. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്. തമിഴ്നാട്...
രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല നാളെ തുറക്കും. രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പ്രവേശന സമയം. മുന്‍കൂറായും പ്രവേശനകവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. (www.eravikulamnationalpark.in) 2880...
ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ ഒറ്റയാന് അരിക്കൊമ്പനെ പിടിക്കാന്‍ അനുമതിയില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. വരുംദിവസങ്ങളില്‍ അരിക്കൊമ്പന് ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭീഷണിയാകുകയാണെങ്കില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ മാത്രം മയക്കുവെടിയാകാം. ജനസുരക്ഷയ്ക്കായി കുങ്കിയാനകളും ഉദ്യോഗസ്ഥരും പ്രദേശത്ത്...
ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ ഒറ്റയാന് അരിക്കൊമ്പനെ പിടികൂടാനുള്ള തീരുമാനത്തിന് തടയിട്ട ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. നാളെ ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ,...
ഇടുക്കി കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വീട്ടിനകത്ത് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ (അനുമോൾ ) ആണ് മരിച്ചത്. വത്സമ്മയുടെ മൃതദേഹത്തിന്...
ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി വീട്ടിൽ വച്ച് പ്രസവിച്ചു. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി...
ഇടുക്കി കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴ് വയസ്സുകാരനെ പൊള്ളൽ ഏല്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. ജ്യൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മറ്റി മുൻപാകെ ഹാജരാക്കും. അട്ടപ്പളളം...
ഇടുക്കിയിൽ വീണ്ടും ശൈശവ വിവാഹം. മൂന്നാറിൽ 17 വയസുകാരിയെ 26കാരൻ വിവാഹം കഴിച്ചു. പെൺകുട്ടി ഏഴുമാസം ഗർഭിണിയാണ്. 26കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം ദേവികുളം പൊലീസ് കേസെടുത്തു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരെയും വിവിധ വകുപ്പുകൾ...
ഇടുക്കിയിൽ തെരുവ് നായ ആക്രമണം. കട്ടപ്പന നിർമലസിറ്റിയിലാണ് തെരുവ നായയുടെ ആക്രമണമുണ്ടായത്. അക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. ചിന്നമ്മ കല്ലുമാലിൽ, ബാബു മുതുപ്ലാക്കൽ, മേരി കുന്നേൽ, സണ്ണി തഴക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. നാലു പേരെയും ഇടുക്കി മെഡിക്കൽ...
ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച് വിവിധ തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ഈ മാസം 23 നു ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ...
ഇടുക്കിയിലെ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്നു നടക്കും. വനം, റവന്യൂ, നിയമ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്ന യോഗം പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇടുക്കിയിലെ ഭൂ...