Connect with us

കേരളം

വാക്സീൻ എടുക്കാത്ത അധ്യാപകർ ആഴ്ച തോറും ആർടിപിസിആർ ടെസ്റ്റ് നടത്തണം; ഇന്ന് ഉത്തരവിറക്കും

Published

on

കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർക്ക് ആഴ്ച തോറും ആർടിപിസിആർ പരിശോധന നിർബന്ധമാക്കാൻ സർക്കാർ. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് ഉത്തരവിറക്കും. സ്വന്തം ചെലവിലായിരിക്കണം പരിശോധന നടത്തേണ്ടത്. എല്ലാ ആഴ്ചയും പരിശോധന നടത്തി ഫലം ഹാജരാക്കണം.

രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്നങ്ങൾ കാരണം വാക്സീൻ എടുക്കാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമുള്ള നിബന്ധനകളും ഉത്തരവിൽ ഉണ്ടാകും. സർക്കാർ നിലപാടുകൾ എല്ലാവർക്കും ബാധകമാണെന്നും ഇതനുസരിക്കാത്തത് അച്ചടക്കലംഘനമായി കാണേണ്ടി വരുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

അതിനിടെ വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ വിമർശനം രൂക്ഷമാവുകയാണ്. രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ ഇവർക്കെതിരെ രം​ഗത്തു വന്നു. കുട്ടികളുടെ ആരോഗ്യ സംരക്ഷണമാണു പ്രധാനമെന്നും രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം വാക്സീൻ എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ സർക്കാർ പുറത്തുവിട്ടിരുന്നു. വാക്സീൻ എടുക്കാത്ത 1495 അധ്യാപ‍കരും 212 അനധ്യാപകരും സംസ്ഥാനത്ത് ഉണ്ടെന്നാണു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം14 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം15 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം15 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ