Connect with us

ദേശീയം

തന്നോട് ചോദ്യം ചോദിച്ച വനിതാ റിപ്പോർട്ടറെ അവഹേളിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ

Screenshot 2023 10 02 152122

തന്നോട് ചോദ്യം ചോദിച്ച വനിതാ റിപ്പോർട്ടറെ അവഹേളിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ആരാണ് ചോദ്യം ചോദിച്ചതെന്ന് എല്ലാവർക്കും കാണാനായി തന്റെ അടുത്ത് വന്നു നിൽക്കാൻ അണ്ണാമലൈ മാധ്യമ പ്രവര്‍ത്തകയോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് അല്ലായിരുന്നുവെങ്കില്‍ ബിജെപിയിൽ തുടരുമായിരുന്നോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴാണ് അണ്ണാമലൈ പൊട്ടിത്തെറിച്ചത്.

“എന്റെ അടുത്ത് വന്ന് നിൽക്കൂ. ആരാണ് എന്നോട് ഇത്തരമൊരു ചോദ്യം ചോദിച്ചതെന്ന് ആളുകൾ ടിവിയിലൂടെ കാണട്ടെ. ചോദ്യങ്ങൾ ചോദിക്കുന്നതിന് ഒരു രീതിയുണ്ട്. ഇത്രയും ബ്രില്യന്‍റായ ചോദ്യം ചോദിച്ചയാളെ എട്ട് കോടി ആളുകൾ അറിയട്ടെ”- ബിജെപി നേതാവ് പറഞ്ഞു. ഇതോടെ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ എതിര്‍പ്പ് രേഖപ്പെടുത്തി

“ഞാൻ മുഴുവൻ സമയ രാഷ്ട്രീയക്കാരനല്ല. കർഷകന്‍ എന്നതാണ് എന്‍റെ മേല്‍വിലാസം. അതിനുശേഷം രാഷ്ട്രീയക്കാരനാണ് ബിജെപിക്കൊപ്പമാണ്” – അണ്ണാമലൈ പറഞ്ഞു. ശരിയായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കാൻ മാത്രമാണ് താൻ റിപ്പോർട്ടറെ ഉപദേശിച്ചതെന്ന് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അണ്ണാമലൈ പറഞ്ഞു- ‘നല്ല ഉദ്ദേശ്യത്തോടെ ഞാൻ നിങ്ങളെ ഉപദേശിക്കുകയാണ് സഹോദരി” എന്നാണ് അണ്ണാമലൈ പറഞ്ഞത്. കോയമ്പത്തൂർ പ്രസ് ക്ലബ് അണ്ണാമലൈയുടെ പെരുമാറ്റത്തെ അപലപിച്ചു.

മാധ്യമ ധാർമികത പ്രസംഗിക്കും മുമ്പ് അണ്ണാമലൈ നേതാവാകാനുള്ള നൈതികത പഠിച്ച് മാന്യമായി പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് കോയമ്പത്തൂർ പ്രസ് ക്ലബ് പ്രസിഡന്റ് എ.ആർ ബാബു പറഞ്ഞു.

Also Read:  ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച് ഓടിയ 3 സ്ത്രീകള്‍ പിടിയില്‍

“ഇത്തരമൊരു അഹങ്കാരം ഞാൻ ആരിലും കണ്ടിട്ടില്ല. ജയലളിതയിലോ മോദിയിലോ അമിത് ഷായിലോ പോലും ഇല്ല. താന്‍ മനുഷ്യരാശിക്കുള്ള ദൈവത്തിന്‍റെ സമ്മാനമാണെന്ന് അദ്ദേഹം സ്വയം കരുതുന്നു”- എന്നാണ് കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി രാമചന്ദ്രന്‍ സമൂഹ മാധ്യമമായ എക്സില്‍ പ്രതികരിച്ചത്.

Also Read:  ചരിത്ര ശിൽപ്പികൾക്കായി കൈകോർത്ത് സനാഥാലയവും ബിഗ് ഫ്രണ്ട്സും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

admission.jpeg admission.jpeg
കേരളം58 mins ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം3 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം3 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം3 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം20 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം23 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം23 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

വിനോദം

പ്രവാസി വാർത്തകൾ