പിണറായി മന്ത്രിസഭയുടെ രണ്ടാം വരവിൽ സി.പി.ഐ.എമ്മില്‍നിന്ന് എത്തുക പുതുമുഖനിരയെന്നു സൂചന. നിലവിലെ മന്ത്രിമാരില്‍ മേഴ്സിക്കുട്ടിയമ്മ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂവെങ്കിലും മറ്റുള്ളവരെല്ലാം പുതിയ മന്ത്രിസഭയില്‍ തുടരണമെന്നില്ല. എം.എം മണിക്കും ടി.പി രാമകൃഷ്ണനും ആരോഗ്യ പ്രശ്നങ്ങളുണ്ട്. മുഖ്യമന്ത്രിയുള്‍പ്പെടെ 13 അംഗങ്ങളാകും...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ ഈ മാസം ഒന്‍പതാം തീയതി വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. പൊതുഗതാഗതത്തിന് തടസമുണ്ടാകില്ല. ഇത്തരമൊരു നിയന്ത്രണം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പാണ് നിര്‍ദ്ദേശിച്ചത്....
എല്‍ഡിഎഫ് സര്‍ക്കാരിന് ജനം നൽകിയത് നൂറില്‍ നൂറ് മാർക്ക് നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജയത്തിൽ എല്ലാവർക്കും അവകാശമുണ്ട്. കൂട്ടായ പ്രവർത്തനത്തിന്റെ ജയമാണിത്. ജനങ്ങൾക്ക് നൽകിയ ഉറപ്പ് തുടർന്നും പാലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മെയ്...
നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍, പ്രതിപക്ഷ നേതാവ് സ്ഥാനവും യു.ഡി.എഫ് ചെയർമാൻ സ്ഥാനവും രാജിവെയ്ക്കാനൊരുങ്ങി രമേശ് ചെന്നിത്തല. രണ്ടു സ്ഥാനങ്ങളും ഉടൻ രാജിവെയ്ക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. രമേശ് ചെന്നിത്തല പരാജയം...
സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഓക്സിജൻ കിടക്കകൾപോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് വാക്സീൻ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും...
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറും. കണ്ണൂരിലെ വീട്ടിലുള്ള അദ്ദേഹം, അല്പസമയത്തിനകം കുടുംബത്തോടപ്പം എയര്‍പോര്‍ട്ടിലേക്ക് തിരിക്കും. ആരോഗ്യ മന്ത്രി കെ കെ ശൈലജയും മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്തേക്ക് എത്തും. തിരുവനന്തപുരത്ത് പതിന്നൊരയോടെയാണ് പിണാറായി...
മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച...
ചരിത്രവിജയം നേടിയ എൽഡിഎഫിനൊപ്പം നിയമസഭയിൽ ഇനി ഭരണബെഞ്ചിൽ പത്ത് വനിതകളുടെ കരുത്തുറ്റ നിര. മൽസരിച്ച 15 എൽഡിഎഫ് സ്ഥാനാർഥികളിൽ പത്തുപേരും പത്തരമാറ്റോടെ വിജയം വരിച്ചു. കെ കെ ശൈലജ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ചരിത്രം സൃഷ്ടിച്ചു. 2016ൽ...
തെരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണ്. ഇതിന്റെ നേരവകാശികൾ കേരളജനതയാണ്. നടന്നത് വലിയ രാഷ്ട്രീയ പോരാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്താണ് അത്ര വലിയ ഉറപ്പെന്ന് സംശയം പ്രകടിപ്പിച്ചവരോട് അന്ന് പറഞ്ഞത് ഞങ്ങൾ ജനങ്ങളേയും ജനങ്ങൾ ഞങ്ങളേയും വിശ്വസിക്കുന്നു...
സംസ്ഥാനത്ത് ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525,...
സംസ്ഥാനത്ത് നേരിട്ട പരാജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ ജനങ്ങൾ നൽകിയ വിധിയെ അംഗീകരിക്കുന്നു. തോൽവി എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കും. പ്രതിപക്ഷം ഉന്നയിച്ച ഇടതുപക്ഷത്തിന്റെ അഴിമതികൾ നിലനിൽക്കുന്നതാണ്....
ബി ജെ പി ഏറെ പ്രതീക്ഷ വച്ചിരുന്ന പാലക്കാട്, നേമം സീറ്റുകളും കൈവിട്ടു. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ തുടക്കം മുതല്‍ മുന്നില്‍ നിന്നിരുന്ന ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരനെ 500 ലേറെ വോട്ടിന് പിന്നിലാക്കി യുഡിഎഫ്...
ഇടുക്കിയില്‍ എല്‍ഡിഎഫിന് രണ്ടാമത്തെ വിജയം. ദേവികുളത്ത് എ രാജ വിജയിച്ചു. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണിയുടെ വിജയമാണ് ആദ്യം ഉറപ്പിച്ചത്.ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്മ്മജന് ബോള്‍ഗാട്ടിക്ക് തോല്‍വി. ഉടുമ്പൻചോലയിൽ എംഎം മണി വിജയിച്ചു. പേരാമ്പ്രയിൽ...
പിണറായി എന്ന ക്യാപ്റ്റനില്‍ വിശ്വസിച്ചു, ഒരു തുടര്‍ഭരണത്തിന് കേരളം വിധിയെഴുതി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി പിണറായി വിജയന് തിരുത്തിക്കുറിച്ചു. വിവാദങ്ങളേയും വെല്ലുവിളികളേയും നേരിട്ട് വിജയചരിത്രം ആവര്‍ത്തിക്കുന്നു പിണറായി വിജയന് എന്ന കേരളത്തിന്റെ ക്യാപ്റ്റന്‍. തദ്ദേശ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യത്തെ വിജയം എല്‍ ഡി എഫിന്. പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടിപി രാമകൃഷ്ണനും തിരുവമ്പാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫും ഉടുമ്പൻചോലയിൽ എംഎം മണിയും വിജയിച്ചു.വോട്ടെണ്ണല്‍ അവസാനിക്കുമ്ബോള്‍ 5000 ത്തിനു മുകളില്‍ വോട്ടിന്റെ...
മഞ്ചേശ്വരത്തും കോന്നിയിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന് മൂന്നാം സ്ഥാനത്ത്. കോന്നിയില്‍ എല്‍.ഡി.എഫ് കെ.യു ജനീഷ് കുമാര്‍ ആണ് മുന്നില്‍. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫാണ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത്...
15-ാം നിയമസഭയിലേക്കുള്ള ജനവിധിയറിയാൻ ആകാംഷയോടെ കേരളം കാത്തിരിക്കുമ്പോൾ ആദ്യ ഫലസൂചനകൾ എൽഡിഎഫിന് അനുകൂലം. തപാൽ വോട്ടുകളിൽ പലയിടത്തും എൽഡിഎഫ് മുന്നിലാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 92 സീറ്റുകളിൽ ഇടതിന് ലീഡ്. 46 സീറ്റുകളിൽ ലീഡുമായിയുഡിഎഫ് . 2...
മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റര്‍ ആൻഡ് പബ്ലിഷറും മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമ്മൻ വർഗീസ് (91) അന്തരിച്ചു. സംസ്കാരം പിന്നീട് നടക്കും. മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മൻ...
എന്‍ഡിഎയ്ക്ക് മികച്ച മുന്നേറ്റം. പാലക്കാട് ബിജെപി സ്ഥാനാര്‍ഥി ശ്രീധരനു 2700 വോട്ടിന്റെ ലീഡ് . നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ എണ്ണുമ്ബോള്‍ മൂന്നിടങ്ങളില്‍ എന്‍ ഡി എയ്ക്ക് ഇടങ്ങളില്‍ ലീഡ്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ...
സംസ്ഥാനത്ത് വാശിയേറിയ പോരാട്ടത്തിന്റെ ജനവിധി എത്തി തുടങ്ങി. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ വിധി ഇടതുപക്ഷത്തിന് അനുകൂലം. തിരുവല്ല, നേമം, കോഴിക്കോട്, വൈക്കം,അരുവിക്കര തുടങ്ങി മണ്ഡലങ്ങളിലെ തപാല്‍ വോട്ടുകള്‍...
വോട്ടെണ്ണൽ നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണം. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് കര്‍ശനമായി തുടരുമെന്ന് കേരള പൊലീസ് വൃത്തങ്ങള്‍ പറയുന്നു. അനാവശ്യമായി വീടിന് പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടം...
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നും വിവരം. മിക്ക മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.പിന്നീട് 114...
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായ ഞായറാഴ്ച സംസ്ഥാനത്ത് പൊതുവേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തി. വോട്ടെണ്ണല്‍ ദിനത്തില്‍ 3,332 കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30,281 പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവുക. 207 ഡിവൈ എസ്...
കോഴിക്കോട് ജില്ലയില്‍ റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ തടയുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായി ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ ഏഴ് ദിവസത്തേക്ക് സി.ആര്.പി.സി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു....
സംസ്ഥാനത്ത് ആർടിപിസിആർ ടെസ്റ്റ് 1700 രൂപയിൽ നിന്ന് 500 രൂപയാക്കിയത് വിശദമായ പഠനത്തിന് ശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റിന് 240 രൂപ മാത്രമാണ് ചെലവാകുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം ഇതൊരു അസാധാരണമായ...
സംസ്ഥാനത്ത് ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484,...
സംസ്ഥാനത്ത് ആവശ്യമെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാം തരംഗത്തില്‍ കൊവിഡിനെതിരെ നല്ല ഇടപെടലാണ് ഉണ്ടായിട്ടുള്ളത്. കൊവിഡിന് ശേഷമുള്ള ചികിത്സക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രാദേശികമായി ഇപ്പോള്‍ തന്നെ ലോക്ഡൗണുണ്ട്. ആവശ്യമെങ്കില്‍ സമ്പൂര്‍ണ്ണ ലോക്...
മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കോനൂര്‍ കണ്ടി സ്വദേശി വടക്കേതടത്തില്‍ ജോസഫിന്റെ മകന് സെബാസ്റ്റ്യന്‍ എന്നയാള്‍ മരണപ്പെട്ടു. 58 വയസായിരുന്നു. ഇന്നലെ രാത്രിയിലാണു സംഭവം. ഇന്നു രാവിലെ സഹോദരന് എത്തിയപ്പോഴാണു സെബാസ്റ്റ്യനെ മരിച്ച നിലയില്‍...
സംസ്ഥാനത്ത് നാളെ മുതല്‍ മെയ് 5 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി...
മലപ്പുറത്ത് കൊവിഡ് വൈറസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്...
ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വരാൻ വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. തപാൽ വോട്ടുകൾ കൂടുതലായതിനാൽ ഫലം അൽപ്പം വൈകും.ആദ്യ ഫലസൂചനകൾ പത്ത് മണിയോടെ മാത്രമേ ലഭിക്കൂ. ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകിയിട്ടുണ്ടെന്നും മീണ...
സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങൾ ആരംഭിച്ച് പൊതുഭരണ വകുപ്പ്. വോട്ടെണ്ണലിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് പൊതുഭരണ വകുപ്പ് കടന്നിരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും....
കോവിഡ് പ്രതിസന്ധിയിൽ ജീവനക്കാരുടെ മാറ്റിവച്ച ശമ്പളം അഞ്ചുഗഡുവായി തിരികെ നൽകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. ആദ്യഗഡു ഏപ്രിലിലെ ശമ്പളത്തോടൊപ്പം (മേയിൽ കൈയിൽകിട്ടുന്ന ശമ്പളം) ലഭിക്കും. താൽപ്പര്യമുള്ളവർക്ക് ഈ തുകയോ...
തിരുവനന്തപുരം ജില്ലയില്‍ ഇന്നും നാളെയും വാക്സിന് വിതരണമില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും മിനി ലോക്ക് ഡൗണും കാരണം രണ്ട് ദിവസം വാക്സിന് വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേസമയം കൊവിഡ് വ്യാപനം...
സംസ്ഥാനത്ത് ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടലിന് തുല്യമായ നിയന്ത്രണങ്ങൾ. കൊവിഡ് നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഇങ്ങനെയാണ് • തെരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിനരികിലേക്ക് പ്രവേശിപ്പിക്കൂ. •...
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15 കോടി കടന്നു. ഇതുവരെ 151,992,215 കോടിയിലധികം പേര്‍ക്കാണ് രോഗം ബാധിച്ചതെന്നാണ് കണക്ക്. 3,193,061 പേര് ഇതുവരെ മരണത്തിനു കീഴടങ്ങിയപ്പോള്‍ 129,259,846 പേർ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24...
ഇന്ന് ലോക തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്.എല്ലാ വർഷവും മെയ് ദിനത്തിന്...
സംസ്ഥാനത്ത് നാളെ മുതൽ നാലുവരെ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ, ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടത്താതിരിക്കാൻ നടപടി വേണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നെന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കും മുഖ്യ...
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതു-സ്വകാര്യമേഖല, നിര്‍മ്മാണ മേഖല, തോട്ടം, കയര്‍, കശുവണ്ടി, മത്സ്യസംസ്കരണ മേഖല, സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലേബര്‍ കമ്മീഷണര്‍ പുറത്തിറക്കി. നിലവിലെ സാഹചര്യത്തില്‍...
ഇന്ന് രോഗബാധയുണ്ടായത് 37199 പേർക്കാണ്. ആകെ നടത്തിയ പരിശോധന- 149487 ഇന്ന് കോവിഡ് ബാധിച്ചു 49 പേർ മരണമടഞ്ഞു. സംസ്ഥാനത്ത് ചികിത്സയിലുള്ളവർ 303733 ആണ്. സ്ഥിതി കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ എല്ലാ തലത്തിലും ഇടപെടൽ ശക്തിപ്പെടുത്തിയിട്ടുണ്ട്....
കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969,...
കോവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു....
കൊവിഡ് രോഗബാധ രൂക്ഷമായ കേരളത്തിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഹർജികളടക്കം പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ചികിത്സാനിരക്ക് കുറക്കുന്നതിൽ പൊതുതാൽപ്പര്യമുണ്ടെന്നും ഇതിൽ എന്തെല്ലാം ചെയ്യാൻ സർക്കാരിന് കഴിയുമെന്ന്...
സംസ്ഥാനത്ത് കൊവിഡ് വ്യാപനവും വാക്സിൻ വിതരണം പുരോഗമിക്കുന്നതിനിടെ ഇന്നും വാക്സിൻ കേന്ദ്രങ്ങളിൽ തിരക്ക്. എറണാകുളത്തും പാലക്കാടും തിരുവനന്തപുരത്തും പല വാക്സിൻ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജനങ്ങൾ വാക്സിൻ കേന്ദ്രങ്ങളിൽ...
ജനങ്ങൾ സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ലോക്ക്ഡൗൺ വേണ്ടെന്ന് കരുതുന്നത് ജനങ്ങളുടെ പൗരബോധത്തിലുളള വിശ്വാസം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സെൽഫ് ലോക്ക്ഡൗൺ എന്ന ആശയമാണ്...
സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറമാനായിരുന്നു അദ്ദേഹം. അയൻ, കാപ്പാൻ, മാട്രാന് തുടങ്ങിയ ചിത്രങ്ങൾ സംവിധാനവും...
സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ഇന്ത്യാടുഡെ ആക്സിസ് സര്‍വെ. 120 സീറ്റുകള്‍ വരെ നേടി ഇടതുമുന്നണി ചരിത്രം രചിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് 20-36 സീറ്റുകള്‍ ലഭിക്കും. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎക്ക്...
സംസ്ഥാനത്തെ പൊതു സ്ഥിതി ഇന്ന് അവലോകന യോഗം വിലയിരുത്തി. നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും. ഇപ്പോൾ വാരാന്ത്യ നിയന്ത്രണം നടപ്പാക്കുന്നത് പോലെ അടുത്ത ഒരാഴ്ച കർക്കശമായ നിയന്ത്രണങ്ങൾ ഉണ്ടാകും. നാലാം തീയതി തൊട്ട് അടുത്ത ഞായറാഴ്ച വരെ...
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്.ടി.പി.സി.ആര്. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഐ.സി.എം.ആര്. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍...
കൊവിഡ് വൈറസ് വ്യാപനത്തിന്റെ രൂക്ഷ സാഹചര്യമാണ് സംസ്ഥാനത്ത്. പ്രതിദിനം മുപ്പതിനായിരത്തില്‍ അധികം രോഗികളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് മേയ് 3 മുതല്‍ 7 വരെ ട്രഷറികള്‍ മുഖേനയുള്ള പെന്ഷന് വിതരണത്തിന് പ്രത്യേക...