കേരളം
വോട്ടുകള്‍ എണ്ണി തുടങ്ങി .. ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം
സംസ്ഥാനത്ത് വാശിയേറിയ പോരാട്ടത്തിന്റെ ജനവിധി എത്തി തുടങ്ങി. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ വിധി ഇടതുപക്ഷത്തിന് അനുകൂലം. തിരുവല്ല, നേമം, കോഴിക്കോട്, വൈക്കം,അരുവിക്കര തുടങ്ങി മണ്ഡലങ്ങളിലെ തപാല്‍ വോട്ടുകള്‍ ഫലങ്ങള്‍ വന്നു തുടങ്ങി.
ഇതുവരെയുള്ള ഫലങ്ങള്‍ വരുമ്പോള്‍ എല്ഫ്എഫ് ആണ് മുന്നില്‍. ഉടുമ്ബന്‍ചോലയില്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ തന്നെ എം.എം മണി മുന്നിലാണ്.തുടര്‍ഭരണത്തിലൂടെ ഇടത് വീണ്ടും അധികാരത്തിലെത്തിയാല്‍ അത് ചരിത്രമാകും. പക്ഷെ അതോടെ ഇനിയൊരു തിരിച്ച് വരവില്ലാതെ കോണ്‍ഗ്രസ് മങ്ങും.
തിരിച്ചു വരവിനായി വലത് ശ്രമിക്കുമ്പോള്‍ നില മെച്ചപ്പെടുത്താനാണ് ബിജെപി ശ്രമിക്കുക.പൂര്‍ണ്ണമായും കര്‍ശന നിയന്ത്രണങ്ങളോടെയാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വിജയാഘോഷങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയും നിലവില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഇന്നും തുടരും.
അതേസമയം വന്‍ സുരക്ഷാ സംവിധാനത്തോടെയാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുക. ചുമതലപ്പെട്ടവരെയല്ലാതെ ആരെയും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കടത്തിവിട്ടില്ല. ഫലപ്രഖ്യാപനത്തിനു ശേഷം വിജയാഹ്ലാദ പ്രകടനം നടത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും മുതിരരുതെന്നാണ് നിർദ്ദേശം.