കേരളം
പരാജയ കാരണം പരിശോധിക്കും…; പ്രതികരണവുമായി പ്രതിപക്ഷം
സംസ്ഥാനത്ത് നേരിട്ട പരാജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ ജനങ്ങൾ നൽകിയ വിധിയെ അംഗീകരിക്കുന്നു. തോൽവി എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കും.
പ്രതിപക്ഷം ഉന്നയിച്ച ഇടതുപക്ഷത്തിന്റെ അഴിമതികൾ നിലനിൽക്കുന്നതാണ്. തോൽവികൾ കോൺഗ്രസിന് പുതുമയല്ല. കോൺഗ്രസ് തിരിച്ചു വരുമെന്നും ചെന്നിത്തല പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനക്ഷേമകരമായിരുന്നെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നില്ലെന്നും എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എങ്കിലും വിജയത്തെ അംഗീകരിക്കുന്നു.
തനിക്ക് ഭൂരിപക്ഷം കുറഞ്ഞത്, പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ശേഖരിച്ചതിനുശേഷം, കൂടുതല്‍ വ്യക്തമായി പറയാമെന്നും, ഉമ്മന്‍ചാണ്ടി പറഞ്ഞു. പരാജയം കൊണ്ട് തങ്ങള്‍ നിരാശരാകുന്നില്ല എന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി