അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത്...
ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വൈറസ് ബാധിച്ച ഒരു കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ സമാന രോഗലക്ഷണങ്ങളോടെ മരിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്....
സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. മൂന്ന് പേര് പനി ബാധിച്ച് മരിക്കുകയും ചെയ്തു. 11,000ല്‍ അധികം രോഗികള്‍...
സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയാറാക്കുന്നതെന്നും...
സാധാരണയായി കുട്ടികളില്‍ കണ്ടുവരുന്ന ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോഡറാണ് ADHD അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍. തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് നടന് ഫഹദ് ഫാസില്‍ തുറന്നുപറഞ്ഞതോടെയാണ് ഈ രോഗത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ വ്യാപകമാകുന്നത്. കുട്ടികളായിരിക്കുമ്പോള്‍...
തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 85 പേര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് 85 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇവരില്‍ അന്‍പതോളം പേര് ഇപ്പോഴും വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍...
സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര് മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ് മഞ്ഞപ്പിത്തം അഥവാ...
കോഴിക്കോട് ജില്ലയിൽ വെസ്റ്റ് നൈല്‍ പനി ജാഗ്രത. ക്യൂലക്സ് കൊതുക് വഴി പകരുന്ന പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. കോഴിക്കോട്, മലപ്പുറം സ്വേദശികളായ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ അഞ്ചുപേർ രേഗമുക്തി നേടി. രണ്ടുപേരുടെ മരണം...
ഹെൽത്ത് ഡ്രിങ് വിഭാഗത്തിൽ നിന്ന് ഹോർലിക്സിനെ ഫങ്ഷണല്‍ നൂട്രീഷണല്‍ ഡ്രിങ്ക് വിഭാഗത്തിലേക്ക് മാറ്റി ഹിന്ദുസ്ഥാൻ യുനിലിവർ. ഹോര്‍ലിക്സില്‍നിന്ന് ‘ഹെല്‍ത്ത്’ എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു. 2006ലെ ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം...
പുറത്തിറങ്ങിയാലും ചൂട്, വീട്ടിൽ ഇരുന്നാലും ചൂട്. ഫാന്‍ ഫുള്‍ സ്പീഡില്‍ പ്രവര്‍ത്തിപ്പിച്ചാലും രക്ഷയില്ലാത്തത് കൊണ്ട് ഇപ്പോള്‍ വീടുകളിലേക്ക് എസി വാങ്ങാന്‍ ഓടുകയാണ് ആളുകള്‍. ഇതിനൊന്നും കഷ്ടപ്പെടാതെ തന്നെ വീട്ടിനുള്ളില്‍ ചൂട് കുറയ്ക്കാന്‍ കഴിയുന്ന ചില പൊടിക്കൈകളുണ്ട്....
ശരീരത്തിലെ മൊത്തത്തിലുള്ള പ്രവർത്തനത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട പോഷകമാണ് സിങ്ക്. പ്രതിരോധശേഷി, ഹൃദയം, മസ്തിഷ്കം എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട മൈക്രോ ന്യൂട്രിയൻ്റുകളിൽ ഒന്നാണ് സിങ്ക്. ഡിഎൻഎ രൂപീകരണം, സെല്ലുലാർ വളർച്ച, മുറിവ്...
ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിലൂടെ മാരക രോഗങ്ങളിലൊന്നായ ക്യാൻസറിനെ തടയാൻ കഴിയും. പുതിയ ഭക്ഷണ വിഭവങ്ങൾ പരീക്ഷിക്കുകയും, ജങ്ക് ഫുഡ് പ്രിയരാകുകയും ചെയ്യുന്ന പ്രവണത വളരുമ്പോൾ, യുവാക്കളുടെ ഭക്ഷണ നിലവാരം മോശമാവുകയാണ്. അത്തരം ചില ഭക്ഷണങ്ങളുടെ അമിത...
മിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ് ചക്ക. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മാംഗനീസ് എന്നിങ്ങനെ നിരവധി പോഷകങ്ങള്‍ ചക്കയില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ധാരാളം അടങ്ങിയ ചക്ക കഴിക്കുന്നത്...
ഓരോ വര്‍ഷവും ലോകത്ത് ദശലക്ഷക്കണക്കിന് പേരുടെ മരണത്തിന് ഇടയാക്കുന്ന ദുശ്ശീലമാണ് പുകവലി. ലോകത്തിലെ പുകവലിക്കാരില്‍ 12 ശതമാനത്തോളം നമ്മുടെ രാജ്യത്താണുള്ളതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ശ്വാസകോശ അര്‍ബുദം, ഹൃദയാഘാതം ഉള്‍പ്പെടെയുള്ള പല പ്രശ്നങ്ങളിലേക്കും നയിക്കുന്ന...
പത്ത് വയസ്സുപോലും തികയാത്ത കുട്ടികളില്‍ ആര്‍ത്തവം വര്‍ധിക്കുന്നുവെന്ന ശിശുരോഗ വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ തലത്തില്‍ സര്‍വേ നടത്താൻ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുന്ന സര്‍വേയ്ക്ക് ഐസിഎംആറിന്റെ...
നിത്യജീവിതത്തില്‍ പലപ്പോഴും ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇടയ്ക്ക് അതൊന്ന് വൃത്തിയാക്കാനും അണുനാശിനി കൊണ്ട് തുടയ്ക്കാനും ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കില്‍ സൂക്ഷിക്കണം. ഇയര്‍ഫോണുകളില്‍ അടിഞ്ഞു കൂടുന്ന അഴുക്കും അണുക്കളും ചെവിയില്‍ അണുബാധയുണ്ടാക്കി കേള്‍വി ശക്തിയെ...
ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. നല്ല ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന കഞ്ഞിവെള്ളം വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. കഞ്ഞിവെള്ളത്തില്‍ അന്നജം അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. വയറിളക്കമോ...
സോഡ, എനർജി ഡ്രിങ്കുകൾ, ഡയറ്റ് സോഡ എന്നിവ ആൺകുട്ടികൾക്കിടയിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ധാരാളം പഞ്ചസാര അടങ്ങിയ സോഡയും ഫ്രൂട്ട് ജ്യൂസും കുടിക്കുന്ന ആൺകുട്ടികൾക്ക് പിന്നീട് ജീവിതത്തിൽ ടൈപ്പ് 2 പ്രമേഹം...
അസഹനീയമായ വേനൽച്ചൂടിനു കാഠിന്യമേറിത്തുടങ്ങിയതോടെ നിര്‍ജ്ജലീകരണം ഉള്‍പ്പടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. അതിനാല്‍ ഉള്ളുതണുപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം… തണ്ണിമത്തനാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 92% വരെയും ജലാംശം അടങ്ങിയ...
ശരീരത്തിന്റെ ആരോഗ്യത്തിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. ഇതില്‍ പറ്റുന്ന വീഴ്ച മൂലമാണ് മോണരോഗം, വായ്നാറ്റം തുടങ്ങിയവയൊക്കെ ഉണ്ടാകുന്നത്. ബ്രഷിംഗ്, ഫ്ളോസിംഗ്, മൗത്ത് വാഷ് എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യകരമായ ദന്തസംരക്ഷണ ദിനചര്യ മോണരോഗം, വായ്നാറ്റം തുടങ്ങിയവയെ തടയാന്‍...
കേരളത്തില്‍ ചിക്കന്‍പോക്സ് ബാധിച്ച രോഗികളുടെ എണ്ണം വർധിക്കുന്നു. ഈ വര്‍ഷം മാർച്ച് 15 വരെ 7644 ചിക്കന്‍പോക്സ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേകാലയളവില്‍ ചിക്കന്‍പോക്സ് ബാധിച്ച് ഒന്‍പത് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കുട്ടികളും...
തിരക്ക് പിടിച്ച ജീവിതത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അത് കൊണ്ട് തന്നെ മൂഡ് സ്വിംഗ്സ് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. മൂഡ് സ്വിംഗ്സ് ഉള്ളവരിൽ സന്തോഷവും ആവേശവും ഉണ്ടാകുമ്പോൾ വളരെ പെട്ടെന്നാകും സങ്കടമോ ദേഷ്യമോ...
വൻകുടലിൽ നിന്നോ മലാശയത്തിൽ നിന്നോ ആരംഭിക്കുന്ന അർബുദമാണ് വൻകുടൽ കാൻസർ. ഇത് സാധാരണയായി പോളിപ്സ് എന്നറിയപ്പെടുന്ന നല്ല വളർച്ചകളിൽ നിന്നാണ് വികസിക്കുന്നത്. ഇത് നീക്കം ചെയ്തില്ലെങ്കിൽ കാലക്രമേണ ക്യാൻസറായി മാറും. കോളൻ ക്യാൻസർ ലോകമെമ്പാടുമുള്ള ഏറ്റവും...
വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ. വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. യുവാക്കളിലെ കോളൻ ക്യാൻസർ വർധിച്ചുവരുന്നതായാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം,...
പഞ്ചസാര പോലെ ചിലര്‍ക്ക് ഉപ്പ് കഴിക്കാന്‍ കൊതി തോന്നാം. ഉപ്പിനോടുള്ള ആസക്തിക്ക് പിന്നില്‍ പലപ്പോഴും വിരസത, സമ്മർദ്ദം, ചില പോഷകങ്ങളുടെ കുറവ്, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകാം. ഉപ്പ് ആസക്തിക്ക് പിന്നിലെ കൃത്യമായ...
ഉറക്കക്കുറവ് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. ‘ജമാ നെറ്റ്വർക്ക് ഓപ്പൺ’ ജേണലിൽ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. രാത്രിയിൽ ഏഴ്/എട്ട് മണിക്കൂർ ഉറങ്ങുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രാത്രിയിൽ അഞ്ച് മണിക്കൂറിൽ...
അമിതവണ്ണം വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യം നമ്മുക്കറിയാം. അമിതഭാരം ഗർഭിണിയാകാൻ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടോ? അമിതഭാരം സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമതയെ തടസ്സപ്പെടുത്താമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അമിതവണ്ണം ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ഗർഭധാരണത്തെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് പൂനെയിലെ ഖരാഡിയിലുള്ള മദർഹുഡ് ഹോസ്പിറ്റലിലെ...
സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് പറഞ്ഞ മറ്റൊരു വാക്ക് കൂടി പാലിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത 35 പഞ്ചായത്തുകളിലും 5 മുന്‍സിപ്പാലിറ്റികളിലും കൂടി ഡിസ്പെന്‍സറികള്‍ അനുവദിച്ചാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ഇതിനായി 40...
ഫോളിക് ആസിഡ് അഥവാ ഫോളേറ്റ് എന്ന് അറിയപ്പെടുന്ന വിറ്റാമിൻ ബി9 ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക് ഇത് ഏറെ പ്രധാനപ്പെട്ടതാണ്. കാരണം ഇത് ജനന വൈകല്യങ്ങൾ തടയുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. തലച്ചോറിന്റെയും നട്ടെല്ലിന്റെയും ജനന...
നിറങ്ങളുടെ ഉത്സവമാണ് ഹോളി. ഹോളിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും പൊതുവേ തിന്മയുടെ മേൽ നന്മ നേടിയ വിജയമാണ് ഹോളി എന്നാണ് പറയപ്പെടുന്നത്. ഈ ദിനത്തില്‍ എവിടെയും പല നിറത്തിലുള്ള പൊടികളും നിറം കലക്കിയ വെള്ളവുമെല്ലാം...
പല തരത്തിലുള്ള അലര്‍ജികളെ കുറിച്ചും നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ അധികപേരും കേട്ടിരിക്കാൻ സാധ്യതയില്ലാത്തൊരു അലര്‍ജിയാണ് കറണ്ടിനോട് അഥവാ വൈദ്യുതിയോടുള്ള അലര്‍ജി. ഇങ്ങനെയും ഒരലര്ജിയോ എന്ന് സംശയിക്കാം. അതെ, ഇങ്ങനെയും അലര്‍ജിയുണ്ട്. പക്ഷേ ഇതില്‍ അറിയേണ്ട വേറെയും...
ആയുര്‍വേദ പ്രകാരം നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് തുളസി. പണ്ടുകാലത്ത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും മരുന്നായി തുളസി ഉപയോഗിക്കാറുണ്ടായിരുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ കൂട്ടാനും ചര്‍മ്മത്തിലെ അണുബാധകളെ അകറ്റാനുമൊക്കെ തുളസി ഉപയോഗിക്കാറുണ്ടായിരുന്നത്രേ. തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്റി...
മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റസ് രോഗബാധയിൽ ആശങ്ക തുടരുന്നതായി റിപ്പോർട്ട്. പോത്തുകല്ല് മേഖലയിൽ മാത്രം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേർക്കാണ്. അതേസമയം, രോഗം നിയന്ത്രണവിധേയമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ്...
ശരീരത്തിന്റെ ആരോഗ്യത്തിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകള്‍ എന്നത് ആത്മവിശ്വാസത്തിന്റെ മാത്രമല്ല, ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന്റെയും കൂടിയുള്ള അടയാളമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടും ബ്രഷ് ചെയ്യാത്തതുകൊണ്ടുമാണ്. അതിനാല്‍ രണ്ട്...
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന മുന്നറിയിപ്പ്. ഇതിന് കാരണം. തിളപ്പിക്കുമ്പോള്‍ വെള്ളത്തിലെ അണുക്കളില്‍ വലിയൊരു ശതമാനവും നശിക്കുന്നു. ഇങ്ങനെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് വഴി ഒരു പരിധിവരെ രോഗങ്ങളെ തടയാമെന്നത് തന്നെ. ഏറ്റവും പുതിയ...
ചര്‍മ്മം ചൊറിഞ്ഞ് തടിപ്പുകള്‍ ഉണ്ടാകാറുണ്ടോ? ചര്‍മ്മത്ത് കാണുന്ന ചെറിയ മാറ്റങ്ങള്‍ പോലും പല ആരോഗ്യ പ്രശ്നങ്ങളെയാകാം സൂചിപ്പിക്കുന്നത്. ‘സ്ട്രെസ്’ അഥവാ മാനസിക സമ്മര്‍ദ്ദം കൂടുന്നത് പോലും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല കാരണങ്ങള്‍...
കേരളത്തില്‍ ഇപ്പോള്‍ ചൂടുകാലമായതിനാല്‍, രാവിലെ 11 മണിക്ക് ശേഷമുള്ള വെയില് കൊള്ളുന്നത് നന്നല്ല എന്ന നിര്‍ദ്ദേശമാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, കൃത്യമായ അളവില്‍ ഇളംവെയില്‍ കൊള്ളുന്നതിന്റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. രാവിലത്തെ ഇളംവെയില്‍...
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ...
വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ ജോലിയല്ല. പ്രത്യേകിച്ച് അല്പം വണ്ണം കൂടുതലുള്ളവര്‍ക്ക്. ചിലര്‍ക്കാണെങ്കില്‍ അസുഖങ്ങളോ മരുന്നുകള്‍ കഴിക്കുന്നതോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ മൂലമാകാം വണ്ണം കൂടുന്നത്. ഇവര്‍ക്കും അതത് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാതെ വണ്ണം കുറയ്ക്കാൻ കഴിയില്ല....
കയ്പ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ പൊതുവേ ആര്‍ക്കും വലിയ താല്പര്യം കാണില്ല. എന്നാൽ കയ്പേറിയ ഭക്ഷണങ്ങളിൽ പലതും പോഷക ഗുണമുള്ളതാണ്. നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായ കയ്പേറിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… പാവയ്ക്ക ആണ് ആദ്യമായി ഈ...
പാട്ട് കേള്‍ക്കാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഏതെങ്കിലും വിധത്തില്‍ സംഗീതത്തോട് മാനസികമായ അടുപ്പമോ ഇഷ്ടമോ ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ കാണില്ല. അത്രമാത്രം മനുഷ്യരുമായി അടുത്തുനില്‍ക്കുന്നൊരു ആര്‍ട്ട് ആണ് സംഗീതം എന്ന് പറയാം. സംഗീതമാണെങ്കില്‍ ഒരു മരുന്ന് കൂടിയാണെന്നാണ് വയ്പ്....
നമ്മുടെ ഓരോ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എത്ര ചെറിയ പ്രവര്‍ത്തനമാണെങ്കിലും അതിനും അര്‍ത്ഥമോ ലക്ഷ്യമോ ഉണ്ടാകാം. അത്തരത്തില്‍ നമ്മള് ഏമ്പക്കം വിടുന്നതിന്റെ പ്രാധാന്യത്തെയും അതില്‍ വരാവുന്ന അസാധാരണത്വങ്ങളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഏമ്പക്കം വിടുന്നതിനെ പൊതുവില്‍...
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും കാത്സ്യത്തിൻറെ അളവ് ധാരാളം ഉള്ളതിനാൽ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാനും ഓട്സ് സഹായിക്കുന്നു....
പരമ്പരാഗതമായി നമ്മുടെയെല്ലാം വീടുകളില്‍ പിന്തുടര്‍ന്നുവന്നിട്ടുള്ള പാചകരീതി വിറകടുപ്പിലേതാണ്. ഇന്ന് പക്ഷേ പാചകരീതികളില്‍ ആകെ മാറ്റം വന്നു. ഗ്യാസ്, ഇലക്ട്രിക് അടുപ്പ്, ഓവൻ, എയര്‍ ഫ്രയര്‍ എന്നിങ്ങനെയുള്ള ഉപാധികളെയാണ് അധികപേരും ആശ്രയിക്കുന്നത്. ഗ്യാസിന്റെ വരവോടെയാണ് നമ്മുടെ നാട്ടില്‍...
പച്ചക്കറികള്‍ ധാരാളം കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത് തന്നെ നമുക്ക് ആവശ്യമായ പോഷകങ്ങളെല്ലാം കണ്ടെത്തുന്നതിനാണ്. അത്രമാത്രം വൈവിധ്യമാര്‍ന്ന പോഷകങ്ങളാണ് പച്ചക്കറികളിലുള്ളത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല ഇവ പാകം ചെയ്യുന്നതും കഴിക്കുന്നതും എങ്കില്‍ ഈ പോഷകങ്ങളില്‍ നല്ലൊരു ശതമാനവും...
ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട് ഫോണ്‍, ലാപ്ടോപ് എന്നിങ്ങനെയുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഉപദേശിച്ചിട്ട് യാതൊരു കാര്യവുമില്ലെന്ന് തന്നെ പറയാം. പഠനം, ജോലി എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം സ്ക്രീനില്‍ നോക്കി മാത്രം ചെയ്യു്നന രീതിയിലേക്ക്...
നമ്മുടെ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന പല ഘടകങ്ങളുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഇങ്ങനെ ആവശ്യമായി വരാറുണ്ട്. ഇവയിലുണ്ടാകുന്ന കുറവ് ശരീരത്തെ ദോഷകരമായി ബാധിക്കാറുമുണ്ട്. ഇത്തരത്തില്‍ അവശ്യം വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് വന്നാല്‍ അതിനായി...
കെെകൾ എപ്പോഴും തണുത്താണ് ഇരിക്കുന്നതെങ്കിൽ അതിനെ നിസാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇരുമ്പിൻ്റെ അളവ് കുറയുന്നത് വിളർച്ചയിലേക്ക് നയിക്കുന്നു. ഇരുമ്പിൻ്റെ അളവ് കുറയാനുള്ള പ്രധാന കാരണങ്ങൾ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ വേണ്ടത്ര കഴിക്കാതിരിക്കുക, ഇരുമ്പ് ആഗിരണം...
നമ്മുടെ വികാരങ്ങളും നാം കഴിക്കുന്ന ഭക്ഷണങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ട്. മാനസികാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന ഭക്ഷണങ്ങളുമുണ്ട്, മോശമായി ബാധിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. നിങ്ങൾക്ക് ദേഷ്യവും പിരിമുറുക്കവും അനുഭവപ്പെടുമ്പോൾ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യത്തെ കൂട്ടാം....
നിത്യ ജീവിത്തിൽ നിന്നും പലർക്കും പേർക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പഞ്ചസാര. ചായ,കാപ്പി, ജ്യൂസ്,പലഹാരങ്ങൾ എന്നിവയിലൊക്കെ പഞ്ചസാര ഉൾപ്പെടുത്തും. എന്നാൽ, പഞ്ചസാര അമിതമായാൽ ശരീരത്തിന് നിരവധി രോഗങ്ങൾ കടന്നുവരും. അതിനാലാണ് പഞ്ചസാരയെ വെളുത്ത വിഷം എന്നും...