ആരോഗ്യം
ഫോളിക് ആസിഡ് അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍…
ഫോളിക് ആസിഡ് അഥവാ ഫോളേറ്റ് എന്ന് അറിയപ്പെടുന്ന വിറ്റാമിൻ ബി9 ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക് ഇത് ഏറെ പ്രധാനപ്പെട്ടതാണ്. കാരണം ഇത് ജനന വൈകല്യങ്ങൾ തടയുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. തലച്ചോറിന്റെയും നട്ടെല്ലിന്റെയും ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് ഗർഭാവസ്ഥയുടെ തുടക്കത്തിൽ സ്ത്രീകള്‍ ഫോളേറ്റ് കഴിക്കാന്‍ ഡോക്ടര്‍മാരും ശുപാര്‍ശ ചെയ്യുന്നു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും ഈ വിറ്റാമിൻ ആവശ്യമാണ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement