Connect with us

കേരളം

സര്‍ക്കാരിന് തിരിച്ചടി ; സിസ തോമസിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി 

IMG 20240305 WA0162

സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഗവര്‍ണറും സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു.

വിശദമായ വാദം പോലും കേള്‍ക്കാതെയാണ് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. സിസ തോമസിനെതിരായ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച ആദ്യ ദിവസം തന്നെയാണ് വിശദമായ വാദം പോലും കേള്‍ക്കാതെ സുപ്രീംകോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. മുന്‍ വിസി ഡോ. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ്, സിസ തോമസിനെ താല്‍ക്കാലി വിസിയായി ഗവര്‍ണര്‍ നിയമിച്ചത്.

Also Read:  മോണ്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ കെ സുധാകരന്‍ കൂട്ടുപ്രതി ; ഗൂഢാലോചനക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു

എന്നാല്‍ സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് സിസ തോമസ് വിസിയായി ചുമതലയേറ്റതെന്ന് ചൂണ്ടിക്കാട്ടിയാണ്, സര്‍ക്കാര്‍ സിസ തോമസിനെതിരെ രംഗത്തു വന്നത്. സിസ തോമസിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. ഇതിനെതിരെ സിസ തോമസ് ഹൈക്കോടതി സമീപിച്ചു.

Also Read:  ചാവേര്‍ ആക്രമണത്തിന് പദ്ധതി; ഏഴ് സംസ്ഥാനങ്ങളിലെ 17 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

തുടര്‍ന്ന് സിസ തോമസിന് അനുകൂലമായി ഹൈക്കോടതി വിധിച്ചു. എന്നാല്‍ സിസ തോമസിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്, കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Also Read:  പാലായില്‍ അച്ഛനും അമ്മയും മൂന്ന് കുട്ടികളും അടക്കം അഞ്ചുപേര്‍ മരിച്ചനിലയില്‍, അന്വേഷണം

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gavi.jpeg gavi.jpeg
കേരളം13 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ