നിയമന കോഴക്കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന വി സെന്തിൽ ബാലാജിയെ മന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കിയ നടപടി മരവിപ്പിച്ച് തമിഴ്നാട് ഗവർണർ. തത്കാലം ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും. രാത്രി ഏഴ് മണിക്കാണ് മന്ത്രിയെ...
ലോകായുക്ത ജഡ്ജിമാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റല്‍ ഹര്‍ജിയില്‍ സ്വീകരിച്ച നിലപാടാണ് പരാതിക്ക് ആധാരം. സാമൂഹിക പ്രവര്ത്തകന് സാബു സ്റ്റീഫനാണ് പരാതി നല്‍കിയത്. കേസില്‍ എതിര് കക്ഷിയായ മുഖ്യമന്ത്രിയുടെ സല്‍ക്കാര ചടങ്ങില്‍ ലോകായുക്ത...
സാങ്കേതിക സർവകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിണ്ടിക്കേറ്റ് തീരുമാനങ്ങൾ തടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതിയെ വെച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് സസ്പെൻഡ് ചെയ്തത്. അതേസമയം ഗവർണറുടെ നടപടി വിശദീകരണം...
ലോകായുക്ത, സര്‍വകലാശാലാ ബില്ലുകള്‍ ഒപ്പിട്ടിട്ടില്ലെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി കത്തയച്ചു. ഇതടക്കം എട്ട് ബില്ലുകള്‍ ഒപ്പിടാനുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് കത്തെന്നാണ്...
യുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. ചിന്ത ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിനു സമര്‍പ്പിച്ച പ്രബന്ധം വിദഗ്ധ സമിതിയെ...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. നാളെ വൈകുന്നേരമാണ് രാജ്ഭവനില്‍ ഗവര്‍ണറുടെ വിരുന്ന്. നേരത്തെ, ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. സര്‍വകലാശാല നിയമനങ്ങള്‍...
സാങ്കേതിക സർവ്വകലാശാലയിൽ താൽക്കാലിക ജീവനക്കാരുടെ നിയമനത്തിനായി രജിസ്ട്രാർ ഇറക്കിയ വിജ്ഞാപനം ഗവർണർ മരവിപ്പിച്ചു. വിസിയുടെ അറിവോ സമ്മതമോ കൂടാതെ വിജ്ഞാപനം ഇറക്കിയതും നിയമനം തടയണമെന്നാവശ്യപ്പെട്ടുള്ള പരാതികൾ കണക്കിലെടുത്തുമാണ് തീരുമാനം. സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച്...
മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ തടയാനാവില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി പേര് നിര്‍ദേശിച്ചാല്‍ ഗവര്‍ണര്‍ക്ക് തള്ളാനാകില്ല. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ...
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസഗം നീട്ടി നിയമസഭാ സമ്മേളനം തുടരണോ എന്നതിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടായേക്കും. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്യും. നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും മന്ത്രിസഭ ചേര്‍ന്ന് ശുപാര്‍ശ...
14 സർവ്വകലാശാലകളുടേയും ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുക. ഗവർണർക്ക് പകരം വിദ്യാഭ്യാസ വിദഗ്ധനെ ചാൻസലർ ആക്കാനാണ് ബില്ലിലെ വ്യവസ്ഥ. ഭരണഘടനാ പദവിയുള്ള ഗവർണർക്ക്...
ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ നാളെ നിയമ സഭയിൽ അവതരിപ്പിക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ശേഷം ഈ ആഴ്ച്ച തന്നെ ബിൽ പാസാക്കാൻ ആണ് ശ്രമം. ഗവർണറെ പിന്തുണക്കാൻ...
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി. ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റ നടപടി. നിയമസഭ നടത്തുന്ന നിയമനിർമാണങ്ങളിൽ...
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് സര്‍വകലാശാല വിസിമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും, നോട്ടീസിന്റെ നിയമസാധുത പരിശോധിക്കണമെന്നുമാണ് വൈസ് ചാന്‍സലര്‍മാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. നോട്ടീസ് റദ്ദാക്കണമെന്നും വിസിമാര്‍...
മലയാളിയായ സി വി ആനന്ദബോസ് പുതിയ പശ്ചിമബംഗാള്‍ ഗവര്‍ണര്‍. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമാണ് സി വി ആനന്ദബോസ്. മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായിരിക്കേ, ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി പോയ ഒഴിവിലാണ് സി വി...
ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിനിടെ, ഡിസംബര്‍ അഞ്ചു മുതല്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. അതിനിടെ, പുറത്താക്കാതിരിക്കാന്‍ വിശദീകരണം ചോദിച്ച് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ ഉടന്‍ കാരണം കാണിക്കല്‍...
പ്രത്യേക നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം സഭാ സമ്മേളനത്തില്‍...
ചാന്‍സലര്‍ സ്ഥാനത്തു നിന്നും തന്നെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചേക്കുമെന്ന് സൂചിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു....
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തി. ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് രണ്ടു ദിവസത്തിനു ശേഷമാണ്, അംഗീകാരത്തിനായി ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരിക്കുന്നത്. പതിനാലു സര്‍വകലാശകളിലെയും ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ടാണ് ഓര്‍ഡിനന്‍സ്...
ഗവര്‍ണറും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കും. തല്‍സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കികൊണ്ടുള്ള സാംസ്കാരിക വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി....
ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഒപ്പിടണമെങ്കിൽ മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കണം. ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഒപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചാന്‍സലറെ...
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സര്‍വകലാശാലാ നിയമനങ്ങളെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരു മൂര്‍ഛിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. നിലവില്‍ അതതു സര്‍വകലാശാലാ നിയമം അനുസരിച്ച്...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെ കടന്നുകയറ്റമാണ് നടക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നു. കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച്...
വീണ്ടും മാധ്യമങ്ങളോട് കയര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കൊച്ചിയില്‍ ഗവര്‍ണറുടെ പ്രതികരണം എടുക്കാനെത്തിയ മീഡിയ വണ്‍, കൈരളി ചാനലുകളെ അവിടെനിന്ന് പുറത്താക്കി. മുഖംമൂടി ധരിച്ച കേഡര്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് നിലപാടെടുത്ത ഗവര്‍ണര്‍ ഈ രണ്ട്...
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് സംഘപരിവാര്‍ ശ്രമിക്കുകയാണ്. ഗവര്‍ണര്‍ വഴി ഇഷ്ടക്കാരെ വിസിമാരാക്കി അജണ്ട നടപ്പാക്കാനാണ്...
തിരുവനന്തപുരം കോര്പ്പറേഷന് താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ ഗവർണറുടെ ഇടപെടൽ തേടി ബിജെപി. കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരാണ് നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുന്നത്. ഉച്ചയ്ക്ക് 12 നാണ് ഗവർണറുമായുള്ള കൂടിക്കാഴ്ച. 35...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നിയമോപദേശം തേടാൻ ചെലവാക്കുന്നത് ലക്ഷങ്ങൾ. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി 46.9 ലക്ഷം രൂപയാണ്...
ഗവര്‍ണര്‍ക്കെതിരായ പ്രമേയം കേരള സര്‍വകലാശാല സെനറ്റ് വീണ്ടും പാസ്സാക്കി. പുതിയ വിസിയെ കണ്ടെത്തുന്നതിനായി, ഗവര്‍ണര്‍ രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് സെനറ്റ് വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ 50 അംഗങ്ങള്‍ പിന്തുണച്ചു. ഏഴുപേര്‍ പ്രമേയത്തെ എതിര്‍ത്തു....
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതിക്ക് കത്തു നല്കി. കത്തിന്റെ കോപ്പി പ്രധാനമന്ത്രിയുടെ ഓഫീസിനും നല്‍കിയിട്ടുണ്ട്. ഗവര്‍ണറായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയതെന്ന് കത്തില്‍ ആരിഫ് മുഹമ്മദ് ഖാന്...
പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നല്കിയ നോട്ടീസില്‍ മറുപടി നല്കാന് സര്‍വകലാശാല വിസിമാര്‍ക്ക് തിങ്കളാഴ്ച വരെ സമയം നീട്ടിനല്‍കി ഹൈക്കോടതി. കാരണം കാണിക്കല്‍ നോട്ടീസില്‍ തിങ്കളാഴ്ച അഞ്ചുമണിക്കകം മറുപടി നല്‍കണം. ഇന്ന് അഞ്ചുമണിക്കകം വിശദീകരണം...
മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർ സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏതു തരത്തിലുള്ള ഇടപെടലാണ് നടത്താൻ പോകുന്നതെന്ന് ഈ ഘട്ടത്തിൽ പറയുന്നില്ലെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങൾ പഠിക്കുമെന്നും ഗവർണർ...
എട്ട് വിസിമാർക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിമാർ നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് തീരുമാനം. ആരിഫ് മുഹമ്മദ് ഖാൻ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഉത്തരവിറക്കും. എട്ട് വിസിമാരുടേയും നിയമനം...
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന് അടക്കം ഏഴ് വൈസ് ചാന്‍സലര്‍മാരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇന്ന്...
കേരളത്തിലെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുള്‍പ്പെടെയുള്ള വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സംസാരിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കൂടിക്കാഴ്ചയില്‍ ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ ഗവര്‍ണര്‍മാരെ ഉപയോഗിച്ചു കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കാന്‍...
ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താത്പര്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ. സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയോട് പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ‘ഷോ കോസിന്...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഗവര്‍ണര്‍ക്കെതിരെ ഇനി തെരുവിൽ പ്രതിഷേധം എന്ന നിലപാടിലാണ് ഇടതുമുന്നണി. സിപിഎം സംസ്ഥാന സെക്രട്ടറി...
ചാന്‍സലര്‍ അന്തിമ ഉത്തരവ് പറയും വരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് പദവിയില്‍ തത്കാലം തുടരാമെന്ന് ഹൈക്കോടതി. ഇന്ന് രാവിലെ രാജിവെയ്ക്കണമെന്ന നിര്‍ദേശമാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നല്‍കിയത്. ഇത് പാലിക്കാത്തതിന് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ കാരണം...
സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നിർണായക ഘട്ടത്തിലേക്ക്. ഇന്നു രാവിലെ 11.30 ന് അകം സംസ്ഥാനത്തെ ഒമ്പതു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്നാണ് ഗവര്‍ണര്‍...
കേളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സിലര്‍മാരോട് രാജി വെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഗവർണറുടെ നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സി പി എം...
വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സ്ലര്‍മാരോട് രാജിവെക്കാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാനാണ് ചാൻസലർ എന്ന നിലയിൽ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11നകം വി.സിമാർ രാജിവെക്കണമെന്ന...
കേരള സർവകലാശാലാ സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയവർ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പുറത്താക്കൽ നടപടി നിയമവിരുദ്ധമെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർജി കോടതി പരിഗണിക്കും. അതേസമയം സെനറ്റിൽ നിന്ന് ഗവർണർ...
വീണ്ടും അസാധരണ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി. ഗവര്‍ണറുടെ നിര്‍ദേശം സര്‍വകലാശാല തള്ളിയ സാഹചര്യത്തിലാണ് അസാധാരണ നടപടി. സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15...
കേരള സർവകലാശാല വൈസ് ചാൻസലർക്ക് അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു ഇന്ന് ഉത്തരവ് ഇറക്കണമെന്നാണ് നിർദേശം. സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ...
കേരള സര്‍വകലാശാലയില്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ തീരുമാനം തള്ളി വിസി മഹാദേവന് പിള്ള. തീരുമാനം ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ്...
കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ തെരഞ്ഞെടുക്കാന്‍ നിയമിച്ച രണ്ടംഗ സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാല വിസി നിയമനത്തെച്ചൊല്ലി സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ പുതിയ നടപടി....
ബില്ലുകളില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ നിയമമന്ത്രി പി രാജീവ്. ബില്ലുകളില്‍ ഒപ്പിടാതെ അനന്തമായി വൈകിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ബില്ലുകള്‍ അധികകാലം പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്കാകില്ല. ബില്‍ പാസായിക്കഴിഞ്ഞാല്‍ ആധികാരികത നിയമസഭയ്ക്കെന്ന് മന്ത്രി...
ഗവർണറുടെ അന്ത്യശാസനം തള്ളി കേരള വൈസ് ചാൻസലര്‍. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദേശിച്ചില്ല. പ്രതിനിധികളുടെ പേര് ഇന്ന് തന്നെ നിർദേശിക്കണം എന്നായിരുന്നു ഗവർണറുടെ അന്ത്യശാസനം. ഗവർണർ ഏകപക്ഷീയമായി ഉണ്ടാക്കിയ സെർച്ച് കമ്മിറ്റി...
സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ലഹരി വിരുദ്ധ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മന്ത്രി എംബി രാജേഷും ചീഫ് സെക്രട്ടറി വി പി ജോയിയും രാജ്ഭവനില്‍...
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ച് ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം ഇന്ന് നടക്കാനാരിക്കെ ചീഫ് സെക്രട്ടറി വി പി ജോയ് ഗവര്‍ണറെ കാണുന്നു. രാജ്ഭവനിലെത്തിയാണ് ചീഫ് സെക്രട്ടറി ഗവര്‍ണറെ കാന്നത്. ലഹരിവിരുദ്ധ പ്രചാരണ...
മുഖ്യമന്ത്രിയുമായും സര്‍ക്കാരുമായും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം ഇന്ന് നടക്കും. രാജ്ഭവനില്‍ രാവിലെ 11.45 നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുള്ളത്. ചരിത്ര കോണ്‍ഗ്രസിലെ സംഘര്‍ഷത്തിലെ ഗൂഡാലോചനയെ കുറിച്ചുള്ള വീഡിയോ...
സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരവെ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നാളെ രാവിലെ 11.30ന് ഗവര്‍ണര്‍ രാജ്ഭവനില്‍ മാധ്യമങ്ങളെ കാണും. ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് അസാധാരണ നടപടിയാണ്. സര്‍വകലാശാല നിയമനവിവാദത്തില്‍...