കേരളം
ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് ചോദ്യം ചെയ്തു
പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.
പെരുമ്പാവൂർ സ്വദേശി ഷിയാസിൻ്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിൻ്റ് നടപടി. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്. പരാതിക്കാരന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഏതാനും ദിവസങ്ങളായി ഷൂട്ടിങിന്റെ ഭാഗമായി കേരളത്തിലുണ്ട് സണ്ണി ലിയോണ്‍. അവര്‍ കുടുംബ സമേതമാണ് കേരളത്തിലെത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.
കേരളത്തില്‍ പലതവണ എത്തിയിട്ടുണ്ട് സണ്ണി ലിയോണ്‍. നേരത്തെ കൊച്ചിയില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അവര്‍ വന്നപ്പോള്‍ വന്‍ ജനക്കൂട്ടമാണ് എതിരേറ്റത്. പിന്നീട് മമ്മൂട്ടി ചിത്രത്തിലെ ഗാനത്തിന്റെ ഷൂട്ടിങിനും അവര്‍ കേരളത്തിലെത്തി. ഇപ്പോള്‍ സ്വകാര്യ ചാനലിലെ ഷൂട്ടിങിനാണ് സണ്ണി ലിയോണ്‍ കേരളത്തിലെത്തിയതത്രെ. ഭര്‍ത്താവും കുട്ടികളും ഒപ്പമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ മാസം പകുതി വരെ കേരളത്തിലുണ്ടാകുമെന്നാണ് വിവരം.