നടിയെ ആക്രമിച്ച കേസില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് അതിജീവിത. ദൃശ്യങ്ങള്‍ ചോര്‍ന്നോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത കത്തയച്ചിരിക്കുന്നത്. കോടതിയുടെ പക്കലുള്ള മെമ്മറി കാര്‍ഡില്‍ കൃത്രിമത്വം നടന്നോയെന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും...
നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടില്‍ നിന്നും മടങ്ങി. നാലരമണിക്കൂറാണ് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. നടന് ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യമാധവനെ ചോദ്യം...
ആലുവയിലെ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യാക്കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഡിവൈഎസ്പി പി രാജീവിനാണ് അന്വേഷണ ചുമതല. സിഐയ്ക്കെതിരെയുള്ള പരാതിയും അന്വേഷണസംഘം പരിശോധിക്കും. ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ സിഐ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സിപിഎമ്മിന് നിയന്ത്രണമുളള ബാങ്കിനെതിരായ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് ഇവിടുത്തെ മുൻ ജീവനക്കാരൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ മുന്നിലുളളത്. ക്രൈംബ്രാഞ്ച് അന്വേഷണമാണ്...
കാരക്കോണം മെഡിക്കൽ കോളേജിലെ തലവരിപ്പണക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട എട്ട് കേസുകളിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബിഷപ്പ് ധർമരാജ് റസാലത്തെ ഒഴിവാക്കിയാണ് കുറ്റപത്രം. ഡയറക്ടർ ബോർഡ് അംഗം ഡോ. ബെന്നറ്റ് എബ്രഹാം...
മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം. കൊച്ചി മെട്രോ പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രനാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍...
വിഴിഞ്ഞത്ത് 24കാരിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. മരിച്ച അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സുരേഷിനെ കഴിഞ്ഞദിവസം...
മരംകൊള്ള കേസ് അന്വേഷിക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘത്തെ രൂപീകരിച്ചു. ഐ.ജി സ്പർജൻ കുമാർ മേൽനോട്ടം വഹിക്കുന്ന സംഘമായിരിക്കും അന്വേഷണം നടത്തുക. തൃശൂർ, കോട്ടയം, മലപ്പുറം എസ്.പിമാർക്കാണ് അന്വേഷണ ചുമതല. കേസിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. നിലവില്‍ മരംമുറി...
ഇഡി ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച്. ഇഡിയ്ക്കെതിരായ എഫ്ഐആര്‍ നിയമപരമായി നിലനിൽക്കുന്നത്. സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകൾ ഉണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മൊഴി പൂർണമായി വെളിപ്പെടുത്തിയാൽ അന്വേഷണത്തെ ബാധിക്കും. മൊഴിപ്പകർപ്പ്...
ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥൻ പി രാധാകൃഷ്ണൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കള്ളപ്പണകേസിൽ പ്രമുഖരുടെ പേര് പുറത്ത് വന്നതിന് പുറകെയാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തതെന്നാണ് ഇഡിയുടെ വാദം....