Connect with us

കേരളം

അന്തരിച്ച ഗായിക മഞ്ജുഷ മോഹന്‍ദാസിന്റെ പിതാവ് മോഹന്‍ദാസ് റോഡപകടത്തില്‍ മരിച്ചു

Published

on

n2595687962631085f2b27d603e98ae93d94ea442e1d309cc3f3d182a5e6224bd591d95ad7

അന്തരിച്ച ഗായിക മഞ്ജുഷ മോഹന്‍ദാസിന്റെ പിതാവ് മോഹന്‍ദാസ് റോഡപകടത്തില്‍ മരിച്ചു. പെരുമ്ബാവൂര്‍ പുല്ലുവഴിയില്‍ വച്ചായിരുന്നു അപകടം. മഞ്ജുഷ യാത്ര ചെയ്തു അപകടത്തില്‍പ്പെട്ട അതേ ഇരുചക്രവാഹനത്തിലായിരുന്നു പിതാവും സഞ്ചരിച്ചത്. ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ പിക്ക് അപ്പ് വാഹനം പിന്നീട് പോലീസ് കണ്ടെത്തി.

2018ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ റോഡ് അപകടം നടന്നത്. എം.സി. റോഡില്‍ മഞ്ജുഷയുടെ വാഹനത്തില്‍ മിനി ലോറി ഇടിക്കുകയായിരുന്നു. ശേഷം അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ മഞ്ജുഷയുടെ ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റാര്‍ സിംഗര്‍ വേദിയിലാണ് മഞ്ജുഷ ശ്രദ്ധ നേടിയത്. 27 വയസ്സിലാണ് മഞ്ജുഷ മരണപ്പെട്ടത്.

പ്രിയദര്‍ശനാണ് മഞ്ജുഷയുടെ ഭര്‍ത്താവ്. ഒരു മകളുണ്ട്

കാലടി സര്‍വകലാശായിലെ നൃത്ത വിദ്യാര്‍ഥിനിയായിരുന്നു മഞ്ജുഷ. കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്റെ ശിഷ്യയായിരുന്ന മഞ്ജുഷ. പ്രിയ ശിഷ്യയുടെ വിയോഗത്തെ തുടര്‍ന്ന് രാമകൃഷ്ണന്‍ ഒരു ഫേസ്ബുക് പോസ്റ്റ് കുറിച്ചിരുന്നു:

“പ്രിയശിഷ്യ മഞ്ജുഷ ഓര്‍മ്മയായി. എനിക്ക് കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ‌ലക്ചററായി ജോലി കിട്ടിയതു മുതലാണ് മഞ്ജുഷയെ പഠിപ്പിക്കാനുള്ള അവസരം ഉണ്ടായത്. ക്ലാസില്‍ മിടുക്കിയായിരുന്നു മഞ്ജുഷ. ചില നിമിഷങ്ങള്‍ ദൈവം നമ്മളെകൊണ്ട് മുന്‍കൂട്ടി ചെയ്യിക്കും എന്നതു പോലെ. കഴിഞ്ഞ ആഴ്ച ഒരു ദിവസം ഞാന്‍ എം.എ മോഹിനിയാട്ട വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ ചെന്നപ്പോള്‍ മഞ്ജുഷ ഒരു സെല്‍ഫി എടുക്കാന്‍ ആഗ്രഹം പറഞ്ഞത്. അത് പ്രകാരം ക്ലാസിലെ കുട്ടികള്‍ എല്ലാം ചേര്‍ന്ന് ഫോട്ടോ എടുത്തു. അതിനു ശേഷം അവര്‍ക്കായി ഞാന്‍ കൊറിയോഗ്രഫി ചെയ്ത ഇരയിമ്മന്‍ തമ്ബി രചിച്ച ‘ഏഹി ഗോപാലകൃഷ്ണ’ എന്ന പദം പ്രാക്ടീസ് ചെയ്യിപ്പിച്ചു…

പ്രാക്ടീസ് കഴിഞ്ഞതിനു ശേഷം അരങ്ങ് എന്ന പ്രതിമാസ പരിപാടിയില്‍ ഞാന്‍ ഈ പദം ചെയ്‌തോട്ടെ മാഷെ എന്ന് ചോദിച്ചത് ഇപ്പോഴും മനസ്സില്‍ മായാതെ വേദനയോടെ നില്‍ക്കുന്നു. അരങ്ങ് എന്ന പരിപാടിയില്‍ ചിലങ്ക അണിയുന്നതിനുള്ള ഒരുക്കത്തിലായിരുന്നു മഞ്ജുഷ. അതിനിടയിലാണ് അപകടത്തിന്റെ രൂപത്തില്‍ മരണം പ്രിയശിഷ്യയെ തട്ടിയെടുത്തത്. ഇനി എം.എ ക്ലാസിലേക്ക് ചെല്ലുമ്ബോള്‍ മഞ്ജുഷ ഇല്ല എന്ന യാഥാര്‍ത്ഥ്യം മനസിനെ പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രിയശിഷ്യയുടെ വേര്‍പാട് ഞങ്ങള്‍ ഗുരുക്കന്‍ന്മാര്‍ക്കും സഹപാഠികള്‍ക്കും വലിയ വേദനയുണ്ടാക്കുന്നു …. വേദനയോടെ പ്രിയ ശിഷ്യയ്ക്ക് യാത്രാമൊഴി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം56 mins ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ