Connect with us

കേരളം

സർവകലാശാലകളിലും കോളജുകളിലും ഓഗസ്റ്റ് ഒന്ന് മുതൽ പഞ്ചിങ് നിർബന്ധം

Published

on

punching
പ്രതീകാത്മകചിത്രം

സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലും പഞ്ചിങ് നിർബന്ധമാക്കുന്നു. ഓഗസ്റ്റ് ഒന്ന് മുതലാണ് പഞ്ചിങ് നിർബന്ധമാക്കുന്നത്. ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കും. അനധികൃതമായി ഹാജരാകാത്തവർക്കും ജോലി സമയം കൃത്യമായി പാലിക്കാത്തവർക്കും ഓഗസ്റ്റ് ഒന്ന് മുതൽ ശമ്പളം ലഭിക്കാതെ പോകും.

ക്യാമ്പസുകളിൽ അധ്യാപകരുടെ സാന്നിധ്യം ആറ് മണിക്കൂർ വേണമെന്നു യുജിസി വ്യവസ്ഥയുണ്ട്. സ്പാർക്കും പഞ്ചിങും സംയോജിപ്പിച്ചാണ് വ്യവസ്ഥ നടപ്പാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉച്ച ഭക്ഷണ ഇടവേള കൂടി ഉൾപ്പെടുത്തിയാണ് കോളജ് അധ്യാപകരുടെ ജോലി സമയം ഏഴ് മണിക്കൂറായി നിശ്ചയിച്ചത്.

അധ്യാപകർ ദിവസം ആറ് മണിക്കൂർ കോളജിൽ ഹാജരുണ്ടാവണം. ഒരു മണിക്കൂർ ഉച്ചഭക്ഷണ ഇടവേള. പ്രാദേശിക സാഹചര്യമനുസരിച്ച്, രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ, ഒമ്പതര മുതൽ നാലര വരെ, പത്ത് മുതൽ അഞ്ച് വരെ എന്നീ സമയക്രമം പാലിക്കാം. സമയക്രമം അതതു സർവകലാശാലയെ അറിയിക്കണം. പഞ്ചിങ്ങിലെ സമയക്കുറവ് കാഷ്വൽ ലീവായി കണക്കാക്കും. ഇവയാണ് നിർദ്ദേശങ്ങൾ.

പഞ്ചിങ് കർശനമല്ലാത്തതിനാൽ ഈ തൊഴിൽ സമയം നിരീക്ഷിക്കാൻ സംവിധാനങ്ങളുണ്ടായിരുന്നില്ല. കോളജ് പാഠ്യ പദ്ധതി നാല് വർഷ ബിരുദത്തിലേക്കു മാറുന്നതോടെ ക്യാമ്പസിൽ നിശ്ചിത സമയം അധ്യാപകർ ഉണ്ടാകണമെന്ന നിയമം കർശനമാകും. ഉന്നത വിദ്യാഭ്യാസ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന കെ റീപ് (കേരള റിസോഴ്സ് ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ്) എന്ന ഇ ഗവേണൻസ് സംവിധാനം നടപ്പിലാകുന്നതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം പഞ്ചിങ് നിർബന്ധമാകുകയും ചെയ്യും.

ജൂൺ ഒന്ന് മുതൽ എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിങ് നിർബന്ധമാക്കിയിരുന്നു. എന്നാൽ ആ ഘട്ടത്തിൽ സർവകലാശാലകളും കോളജുകളും അതിലുൾപ്പെട്ടിരുന്നില്ല. സർക്കാർ കോളജുകളിൽ നേരത്തെ തന്നെ പഞ്ചിങ് മെഷീനുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഉപയോഗിച്ചിരുന്നില്ല. എയ്ഡഡ് കോളജുകളിൽ ഭൂരിഭാഗവും യന്ത്രം പോലും സ്ഥാപിച്ചിരുന്നില്ല.

Also Read:  സെക്രട്ടറിയേറ്റിൽ ഇനി പാട്ടും കേട്ട് ജോലി ചെയ്യാം

സർക്കാരിന്റെ ശമ്പള വിതരണ സോഫ്റ്റ്‌വേറായ സ്പാർക്കിൽ കോളജ്- സർവകലാശാലാ അധ്യാപകരുടെയും ജീവനക്കാരുടെയും സേവന വിവരങ്ങളെല്ലാമുണ്ട്. പക്ഷെ, ഹാജരും അവധിയും സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതിനായി ഉടൻ നടപടിയെടുക്കണമെന്നു സർവകലാശാലാ രജിസ്ട്രാർമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read:  വിഴിഞ്ഞം-ബാലരാമപുരം ഭൂഗർഭ റയിൽ; ബാലരാമപുരം ചരക്കുനീക്കത്തിന്റെ ഹബ്ബാകും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ