ആരോഗ്യം
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണം കടുപ്പിക്കണമെന്ന് പൊലീസ്
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. രണ്ടാഴ്ചത്തേക്ക് കടുത്ത നിയന്ത്രണം വേണമെന്ന് പൊലീസ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.
ഇന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശങ്ങള്‍ കൈമാറും. കൂട്ടപ്പരിശോധനാ ഫലങ്ങള്‍ വരുന്നതിനാല്‍ ഇന്നും സംസ്ഥാനത്തെ പ്രതിദിന കൊവിഡ് നിരക്ക് ഉയര്‍ന്നേക്കും. കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും ഈ നില തുടരുമെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
പ്രാദേശിക നിരോധനാഞ്ജ, കണ്ടെയ്മെന്റ് സോണ്‍ പ്രഖ്യാപനം, കൊവിഡ് നിയമലംഘനത്തിന് പിഴ ഈടാക്കല്‍, തുടങ്ങിയവയ്ക്കപ്പുറം കാര്യമായ നിയന്ത്രണങ്ങളൊന്നും നടക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് പോകണമെന്നാണ് പൊലീസിന്റെ നിലപാട്.
സംസ്ഥാന വ്യാപക ലോക്ക്ഡൗണിന് പൊലീസ് ശുപാര്‍ശയില്ല. പകരം രോഗം കൂടിയ ഇടങ്ങളിലെല്ലാം വാരാന്ത്യ കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ ആലോചിക്കണം. വ്യാപാര സ്ഥാപനങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും നിയന്ത്രണം കടുപ്പിക്കണം. ഇങ്ങനെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് പൊലീസിന്റെ തീരുമാനം.