കേരളം
പ്ലസ് വൺ: ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിൽ പ്രവേശനം ഇന്നും നാളെയും
പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നും നാളെയും നടക്കും. അലോട്ട്മെന്റ് ലഭിച്ചവർ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്കൂളിൽ എത്തി പ്രവേശനം നേടണം.
ഒഴിവുള്ള 54,303 സീറ്റുകളിലേക്ക് 43,863 പേർക്കാണ് അലോട്ട്മെന്റ് നൽകിയത്. 72,808 പേരാണ് സപ്ലിമെന്ററി അലോട്ട്മെന്റ് ഘട്ടത്തിൽ അപേക്ഷിച്ചത്.
പ്രവേശനത്തിനു ശേഷം ഒഴിവു വരുന്ന സീറ്റുകളുടെ വിവരം വ്യാഴാഴ്ച്ച പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ അനുവദിക്കും. ഇതിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ഇതിനു ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.