Connect with us

സാമ്പത്തികം

പേടിയോടെ പേടിഎം നിക്ഷേപകർ; ഓഹരി തകർന്നടിഞ്ഞു

Published

on

IMG 7766

രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഓഹരികളിൽ വീണ്ടും വൻ ഇടിവ്. വെറും 10 ദിവസം കൊണ്ട് 26,000 കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. പലചരക്ക് കടകൾ അവരുടെ പേയ്‌മെന്റിനായി പേടിഎം ഉപയോഗിക്കുന്നത് നിർത്തിയതും ഓഹരികൾക്ക് തിരിച്ചടിയായി. മാത്രമല്ല, പേടിഎം വിഷയത്തിലുള്ള നിലപാട് മാറ്റാൻ റിസർവ് ബാങ്ക് വിസമ്മതിച്ചതും വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ഓഹരികളെ ഇത് ബാധിച്ചു.

Also Read:  സോണിയ രാജസ്ഥാനില്‍ നിന്നു രാജ്യസഭയിലേക്ക്; സിങ്‌വി അടക്കം നാലുപേരുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ആർബിഐ നിരോധനം പ്രഖ്യാപിച്ച് 10 ട്രേഡിംഗ് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഓഹരികളുടെ ആകെ മൂല്യത്തിന്റെ 55 ശതമാനം നഷ്ടമായി. വിപണി മൂലധനമനുസരിച്ച് ഇത് ഏകദേശം 26,000 കോടി രൂപയ്ക്ക് തുല്യമാണ്. സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോർട്ടിനും പുറത്തു നിന്നുള്ള ഓഡിറ്റർമാരുടെ കംപ്ലയൻസ് വാലിഡേഷൻ റിപ്പോർട്ടിനും ശേഷമാണ് പേടിഎമ്മിനെതിരെയുള്ള നടപടിയെന്ന് ആർബിഐ വ്യക്തമാക്കി. 2017 മെയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ 5 തവണയെങ്കിലും നിയമ വിധേയമല്ലാത്ത പ്രവർത്തനങ്ങളുടെ ഭാഗമായി പേടിഎം വിവാദത്തിൽ പെട്ടിട്ടുണ്ട്.

പേടിഎം ഇടപാടുകാരെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കോ മറ്റ് അനുബന്ധ മർച്ചന്റ് അക്കൗണ്ടിലേക്കോ മാറ്റുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നാണ് വിലയിരുത്തൽ . ഇതിനായി ആർബിഐ നിശ്ചയിച്ച സമയപരിധിയായ ഫെബ്രുവരി 29നുള്ളിൽ കെവൈസി വീണ്ടും ചെയ്യേണ്ടിവരും. റെഗുലേറ്ററി വെല്ലുവിളികൾ പരിഹരിക്കപ്പെടുന്നതുവരെ റീട്ടെയിൽ നിക്ഷേപകർ പേടിഎമ്മിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. 2023 ഡിസംബർ വരെ 3 കോടിയിലധികം ബാങ്ക് അക്കൗണ്ടുകളും 7 ലക്ഷത്തിലധികം പോയിന്റ് ഓഫ് സെയിൽ ടെർമിനലുകളും 3.52 കോടി യുപിഐ ക്യൂ ആർ കോഡുകളും 3.23 കോടി ഡെബിറ്റ് കാർഡുകളും പേടിഎം പേയ്മെന്റ് ബാങ്കിന് ഉണ്ട്.

Also Read:  രഹസ്യമായി വിവരങ്ങൾ അറിയിക്കാം; സംവിധാനവുമായി കേരള പൊലീസ്

നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി മനസിലാക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

Also Read:  ഗതാഗത കമ്മീഷണറെ ശകാരിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍; വീണ്ടും വിവാദം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gavi.jpeg gavi.jpeg
കേരളം5 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ