കേരളം
നിവിൻ പോളിയുടെ മേക്ക്പ്പ് മാൻ ഷാബു പുൽപ്പള്ളി അപകടത്തിൽ മരിച്ചു
നിവിൻ പോളിയുടെ പേഴ്സണൽ മേക്ക്പ്പ് മാൻ ഷാബു പുൽപ്പള്ളി(37) അപകടത്തിൽ മരിച്ചു. മരത്തിൽ നിന്നും വീണായിരുന്നു മരണം. എട്ട് വര്‍ഷമായി നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷാബു. പ്രമുഖ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളിയുടെ സഹോദരനാണ്.
വയനാട് ശശിമലയിലെ വീട്ടിൽ ക്രിസ്മസ് സ്റ്റാര്‍ തൂക്കാൻ മാവിൽ കയറുന്നതിനിടയിൽ കൊമ്പൊടിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ഗുരുതര പരിക്കേറ്റ ഷാബുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷാബു മേക്കപ്പ് രംഗത്തേക്ക് കടന്ന് വരുന്നത് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പാണ്ഡ്യനൊപ്പമാണ്. സത്യന് അന്തിക്കാട് ചിത്രമായ പുതിയ തീരം മുതല്ക്കേയാണ് നിവിന്‍ പോളിക്കൊപ്പം പ്രവര്‍ത്തിച്ച് തുടങ്ങിയത്. നിവിന്‍ പോളി തന്നെ നിര്‍മ്മിച്ച് നായക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കനകം കാമിനി കലഹം എന്ന സിനിമയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു ഷാജു.
ഇന്റേണല്‍ ബ്ലീഡിംഗ് ഉണ്ടായ ഷാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമ മുതല്‍ നിവിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷാബു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സംസ്കാരം ഉച്ചയ്ക്ക് 2 ന്.
പ്രിയപ്പെട്ട സഹപ്രവർത്തകന്റെ വേർപാടിൽ ദുഃഖമറിയിച്ച് നിരവധി സിനിമ താരങ്ങൾ രംഗത്തെത്തി.