Connect with us

കേരളം

പോത്തന്‍കോട് ഗുണ്ടാ ആക്രമണം; പൊലീസിനെതിരെ വീണ്ടും മന്ത്രി ജി ആർ അനിൽ

Published

on

പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി ആര്‍ അനില്‍. പൊലീസ് ജാഗ്രതയോടെ നീങ്ങണമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആവശ്യപ്പെട്ടു. പോത്തന്‍കോട് ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം. പോത്തന്‍കോട് ഗുണ്ടാ ആക്രമണം നിര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പൊലീസ് ജാഗ്രതയോടെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. പൊലീസ് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം. പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായതിനെ വളരെ ഗുരുതരമായിട്ടാണ് കാണുന്നത്. ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ പിന്നീട് എന്തെന്ന് അപ്പോള്‍ പറയാമെന്നും മന്ത്രി പറഞ്ഞു.

പൊലീസിന് മേലുള്ള രാഷ്ട്രീയ മേല്‍നോട്ടത്തിന് കുറവില്ല. പല സംഭവങ്ങളും ഉണ്ടായി മിനുട്ടുകള്‍ക്കകം പ്രതികള്‍ അറസ്റ്റിലാകുന്നുണ്ട്. അത് പൊലീസ് ഗൗരവമായി നീങ്ങാന്‍ പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് ഇടപെടുന്നതിന്റെ ലക്ഷണമാണെന്നും മന്ത്രി പറഞ്ഞു. പോത്തന്‍കോട് ഗുണ്ടാ ആക്രമണത്തിന് ഇരയായവരെ നേരില്‍ കാണുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം പോത്തന്‍കോട് വെഞ്ഞാറമൂട് സ്വദേശിക്കും മകള്‍ക്കും നേരെയാണ് കഴിഞ്ഞദിവസം ഗുണ്ടാ ആക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയും, പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുകളുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറുപവന്റെസ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം12 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ