കേരളം
മസാല ബോണ്ട്: എന്തൊക്കെയാ സംഭവിച്ചതെന്ന് ഐസക്കിനറിയാം, ഹാജരായേ മതിയാകൂയെന്ന് ഇ ഡി. സമന്‍സിന് സ്റ്റേ ഇല്ല

മാസലബോണ്ട് കേസില്‍ തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്ന് ഇ.ഡി.എന്തൊക്കെയാ സംഭവിച്ചതെന്ന് ഐസക്കിനറിയാം.അറസ്റ്റുൾപ്പെടെ ഉണ്ടാകില്ലെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.സ.ഇ ഡി ക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ല.മൻസ് നിയമവിരുദ്ധം എന്ന് ഐസക് ആവർത്തിച്ചുസമൻസ് തടയണം എന്ന ഐസക്കിന്‍റെ ആവശ്യത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്ല.ഇ.ഡിയുടെ റിപ്പോർട്ടിനായി ഹർജികൾ മാർച്ച് 7 ലേക്ക് മാറ്റി.
അതേ സമയം ഇ ഡിക്ക് മുൻപിൽ ഹാജരാകാൻ തയ്യാറെന്ന് കിഫ്ബി വ്യക്തമാക്കി.സി ഇ ഒ ഹാജരാകില്ല. പകരം ഡി ജി എം ഹാജരാകുമെന്ന് കിഫ്‌ബി ഹൈക്കോടതിയെ അറിയിച്ചു.തത്കാലം കിഫ്ബിയുടെ ഫിനാൻസ് ഡി ജി.എം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി നിലപാടറിയിച്ചു.
ഈ മാസം 27,28 തിയതിൽ ഡിജിഎം ഇഡിക്ക് മുന്നില്‍.ഹാജരാകും.ഈ ഘട്ടത്തിൽ അറസ്റ്റ് ഉണ്ടാകില്ല എന്ന ഇ ഡി ഉറപ്പ് കോടതി രേഖപ്പെടുത്തി.ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.: ഇ.ഡി ആവശ്യപ്പെട്ട രേഖകൾ കൊടുക്കാൻ തയ്യാറാണെന്നും കിഫ്ബി കോടതിയില്‍ വ്യക്തമാക്കി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!