Connect with us

കേരളം

ഡ്രൈവിങ് ലൈസൻസ് മുതൽ ബാങ്ക് അക്കൗണ്ട് വരെ; ജൂലൈ ഒന്ന് മുതലുള്ള സുപ്രധാന മാറ്റങ്ങൾ ഇങ്ങനെ

WhatsApp Image 2021 06 28 at 12.11.24 PM

ഈ വർഷം ജൂലൈ ഒന്ന് മുതൽ ഡ്രൈവിങ് ലൈസൻസ്, ബിസിനസ്, നികുതി എന്നിവയുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങൾ നടപ്പിൽ വരാൻ പോകുകയാണ്. അടിസ്ഥാന ബാങ്ക് നിക്ഷേപങ്ങൾക്കുള്ള സർവീസ് ചാർജ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റാൻ പോകുന്നതാണ് അതിൽ ഒന്ന്. എൽ.പി.ജി സിലിണ്ടർ വിലയിലും മാറ്റം വരാൻ പോകുകയാണ്. ജൂലൈ ഒന്ന് മുതൽ എന്തെല്ലാം മാറ്റങ്ങളാണ് നടപ്പിൽ വരാൻ പോകുന്നതെന്ന് നോക്കാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ബേസിക് സേവിങ്സ് അക്കൗണ്ടിലെ (ബി.എസ്.ബി.ഡി) പുതിയ സേവനനിരക്കുകൾ ജൂലൈ ഒന്നു മുതൽ നിലവിൽ വരും. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കൽ, ചെക്ക്ബുക്, പണം കൈമാറ്റം, നോൺ ഫിനാൻഷ്യൽ ട്രാൻസ്ഫറുകൾ തുടങ്ങിയവക്കാണ് പുതിയ നിരക്കു വരുന്നത്.

സ്വന്തം ബ്രാഞ്ചിൽ നിന്നോ എ.ടി.എമ്മിൽനിന്നോ ഒരു മാസം പരമാവധി നാലുതവണ പണം സൗജന്യമായി പിൻവലിക്കാം. അതിനു മുകളിലുള്ള ഓരോ പിൻവലിക്കലിനും 15 രൂപ ജി.എസ്.ടി ഈടാക്കും. സൗജന്യ പരിധിക്കു ശേഷം മറ്റു ബാങ്കുകളുടെ എ.ടി.എമ്മിൽനിന്നുള്ള പിൻവലിക്കലിനും 15 രൂപ നികുതി ഈടാക്കും. ഒരു സാമ്പത്തിക വർഷം 10 ചെക്ക് ലീഫുകൾ സൗജന്യമായി ലഭിക്കും. അതിനുശേഷം 10 ലീഫ് ഉള്ള ചെക്ക്ബുക്കിന് 40 രൂപ നികുതിയും ഈടാക്കും. 25 ലീഫുള്ളതിന് 75 രൂപയും നികുതിയും 10 ലീഫുള്ള അടിയന്തര ചെക്ബുക്കിന് 50 രൂപയും നികുതിയും ഈടാക്കും. മുതിർന്ന പൗരന്മാരെ ചെക്ക്ബുക്കിനുള്ള പുതിയ നിരക്കിൽനിന്ന് ഒഴിവാക്കി. എസ്.ബി.ഐ ബ്രാഞ്ചിലും മറ്റു ബാങ്കുകളുടെ ബ്രാഞ്ചിലും ബേസിക് സേവിങ്സ് അക്കൗണ്ട് ഉടമക്ക് പണേതര ഇടപാട് സൗജന്യമാണ്.

ലേണിങ് ലൈസൻസ് നേടാൻ ഇനി റീജ്യനൽ ട്രാൻസ്പോർട്ട് ഓഫീസ് സന്ദർശിക്കേണ്ടതില്ല. ജൂലൈ 1 മുതൽ ഇത്തരം മാറ്റങ്ങൾക്ക് രാജ്യത്ത് തുടക്കമിടുകയാണ്. ആർ ടി‌ ഒക്ക് മുന്നിലെ പരിശോധന കൂടാതെ തന്നെ ലൈസൻസ് ലഭിക്കുന്ന രീതിയാണ് വരാൻ പോകുന്നത്. ഓൺലൈൻ പരിശോധനക്കുമാത്രം വിധേയരായി ലൈസൻസ് നേടുക എന്ന പരിഷ്കരണമാണ് കേന്ദ്രം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇതിന് ആധുനികമായ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം പറയുന്നു. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ അപേക്ഷകരുടെ ഓൺലൈൻ ടെസ്റ്റുകൾക്കായി സിമുലേറ്ററുകളും ടെസ്റ്റിങ് ട്രാക്കുകളും ഉണ്ടായിരിക്കണം.

ഓൺലൈൻ ഡ്രൈവിങ് പരിശോധന ലൈസൻസ് നൽകൽ പ്രക്രിയയിൽ കാര്യക്ഷമതയും സുതാര്യതയും കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിെൻറ (എൽ.പി.ജി) അല്ലെങ്കിൽ പാചകവാതകത്തിെൻറ വില രണ്ടാഴ്ച കുടുേമ്പാൾ പുതുക്കി നിശ്ചയിക്കാറുണ്ട്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ, ആവശ്യകത, വിതരണ ഇടവേള എന്നിവ അനുസരിച്ച് എണ്ണ കമ്പനികൾ വില പരിഷ്കരിക്കുന്നു. വിവാദ് സേ വിശ്വാസ് പദ്ധതി പ്രകാരം പലിശ കൂടാതെ നികുതിയടക്കാനുള്ള കാലാവധി കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചു. ജൂൺ 30 മുതൽ ആഗസ്റ്റ് 31 വരെ പണമടക്കം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

tvm railway.jpeg tvm railway.jpeg
കേരളം2 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

IMG 20240507 WA0000.jpg IMG 20240507 WA0000.jpg
കേരളം3 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

Mosquito.jpg Mosquito.jpg
കേരളം8 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

20240507 130225.jpg 20240507 130225.jpg
കേരളം10 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

sex education .jpeg sex education .jpeg
കേരളം12 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

sslc.jpg sslc.jpg
കേരളം13 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

sea rage 1.jpg sea rage 1.jpg
കേരളം14 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

20240503 113159.jpg 20240503 113159.jpg
കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

two wheeler overload.jpeg two wheeler overload.jpeg
കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ