Connect with us

കേരളം

മകരവിളക്ക് പ്രമാണിച്ച് പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി

sabarimalaaaaaa

മകരവിളക്കുമായി ബന്ധപ്പെട്ട് ജനുവരി 14ന് (വെള്ളിയാഴ്ച) പത്തനംതിട്ട ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. മകരവിളക്ക് ദിവസം ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.

ബു​ധ​നാ​ഴ്ച പ​ന്ത​ള​ത്തു​നി​ന്നും പു​റ​പ്പെ​ടു​ന്ന തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യി​ൽ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​നും തി​ര​ക്കൊ​ഴി​വാ​ക്കാ​നാ​യി മാ​ല​യി​ട്ടു​ള്ള സ്വീ​ക​ര​ണ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്താ​നും കൊ​ട്ടാ​ര​ത്തി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡി​ന്‍റെ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഘോ​ഷ​യാ​ത്ര സം​ഘാം​ഗ​ങ്ങ​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ന്ന​ത്. ഘോ​ഷ​യാ​ത്ര​യ്‌​ക്കൊ​പ്പം പോ​കു​ന്ന സ്വാ​മി​മാ​ർ അ​ക​ലം പാ​ലി​ച്ച് മു​ന്നി​ൽ നീ​ങ്ങ​ണം. അ​ക​ലം പാ​ലി​ച്ച് ഭ​ക്ഷ​ണ​ത്തി​ലും വി​ശ്ര​മ​ത്തി​ലു​മെ​ല്ലാം പ​ങ്കു​കൊ​ള്ള​ണം.

തി​രു​വാ​ഭ​ര​ണ​പ്പെ​ട്ടി​ക​ൾ ക്ഷേ​ത്ര​ത്തി​ന്​ പു​റ​ത്തേ​ക്കെ​ടു​ക്കു​ന്ന സ​മ​യം മാ​ല​യി​ട്ടു​ള്ള സ്വീ​ക​ര​ണ​ത്തി​ന് വ​ള​രെ കു​റ​ച്ച് ആ​ളു​ക​ളെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തു​വാ​നാ​ണ് തീ​രു​മാ​നം. പ​ക​രം ബാ​ക്കി​യു​ള്ള ആ​ളു​ക​ൾ​ക്ക് പെ​ട്ടി​ക​ളി​ൽ പൂ​വി​ട്ട് തൊ​ഴു​ന്ന​തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കും. സ​മ​യ​ബ​ന്ധി​ത​മാ​യി ഘോ​ഷ​യാ​ത്ര സ്വീ​ക​ര​ണ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

പ​ന്ത​ളം ന​ഗ​ര​സ​ഭ ഭാ​ര​വാ​ഹി​ക​ൾ മ​ണി​ക​ണ്​​ഠ​നാ​ൽ​ത്ത​റ​യ്ക്കു സ​മീ​പ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് മ​ണി​ക​ണ്ഠ​നാ​ൽ​ത്ത​റ വ​രെ​യു​ള്ള വ​ഴി​യി​ലെ ക​ട​ക​ളു​ടെ ഇ​റ​ക്ക് അ​ഴി​ച്ചു​മാ​റ്റി യാ​ത്ര സു​ഗ​മ​മാ​ക്കും.പു​ല​ർ​ച്ച നാ​ലി​ന് തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ഗു​രു​സ്വാ​മി​മാ​ർ ചേ​ർ​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് മാ​റ്റും. അ​ഞ്ചു​മു​ത​ൽ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന സൗ​ക​ര്യ​മൊ​രു​ക്കും. ഇ​ത്ത​വ​ണ രാ​ജ​പ്ര​തി​നി​ധി ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ആ​ദ്യം ഇ​റ​ങ്ങി വ​ലി​യ​ത​മ്പു​രാ​ട്ടി മ​കം​നാ​ൾ ത​ന്വം​ഗി ത​മ്പു​രാ​ട്ടി​യെ​ക്ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങും.

ഒ​രു​മ​ണി​ക്ക് ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ട്ടാ​ൽ രാ​ജ​പ്ര​തി​നി​ധി അ​തി​നൊ​പ്പം ചേ​രും. വ​ട​ശ്ശേ​രി​ക്ക​ര​യി​ലും ളാ​ഹ​യി​ലും തി​രു​വാ​ഭ​ര​ണ പേ​ട​ക​വാ​ഹ​ക​സം​ഘ​ത്തി​ന് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. ഘോ​ഷ​യാ​ത്ര​യ്‌​ക്കൊ​പ്പം ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന സ്വാ​മി​മാ​ർ​ക്ക് വ​ട​ക്കേ​ന​ട​വ​ഴി ക​യ​റി ദ​ർ​ശ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കും. ഘോ​ഷ​യാ​ത്ര​യ്‌​ക്കൊ​പ്പം ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​കും.

യോ​ഗ​ത്തി​ൽ പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക​സം​ഘം പ്ര​സി​ഡ​ന്‍റ്​ പി.​ജി.​ശ​ശി​കു​മാ​ർ വ​ർ​മ, സെ​ക്ര​ട്ട​റി നാ​രാ​യ​ണ വ​ർ​മ, രാ​ജ​പ്ര​തി​നി​ധി ശ​ങ്ക​ർ വ​ർ​മ, ആ​ർ.​ഡി.​ഒ. കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, നോ​ഡ​ൽ ഓ​ഫി​സ​ർ എം.​കെ. അ​ജി​കു​മാ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്‌​സ​ൻ സു​ശീ​ല സ​ന്തോ​ഷ്, കൗ​ൺ​സി​ല​ർ പി.​കെ.​പു​ഷ്പ​ല​ത, തി​രു​വാ​ഭ​ര​ണം സ്​​പെ​ഷ​ൽ ക​മീ​ഷ​ണ​ർ എ​സ്.​അ​ജി​ത് കു​മാ​ർ, സ്‌​പെ​ഷ​ൽ ഓ​ഫി​സ​ർ കെ.​സൈ​നു​രാ​ജ്, പൊ​ലീ​സ് സ്‌​പെ​ഷ​ൽ ഓ​ഫി​സ​ർ പി.​പി. സ​ന്തോ​ഷ്, തി​രു​വാ​ഭ​ര​ണ പേ​ട​ക വാ​ഹ​ക​സം​ഘം സ്വാ​മി​മാ​രാ​യ മ​രു​ത​മ​ന ശി​വ​ൻ​പി​ള്ള, കു​ള​ത്തി​നാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ്​ പൃ​ഥ്വി​പാ​ൽ, പേ​ട​ക വാ​ഹ​ക​സം​ഘം ഗു​രു​സ്വാ​മി വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം17 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം18 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം18 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ