കേരളം
42 ലക്ഷം ബില്ലടച്ചില്ല; എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി

ബില്ലടക്കാത്തതിനെ തുടർന്ന് എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി. കളക്ടറേറ്റിലെ 30 ഓഫീസുകളിൽ കറന്റ് ഇല്ല. കുടിശിക വരുത്തിയതിനെ തുടർന്നാണ് ഫ്യൂസൂരിയത്. കറന്റില്ലാത്തതിനാൽ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിലായ സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്. 5 മാസത്തെ കുടിശിക ആയതോടെ ആണ് ഫ്യൂസ് ഊരിയത്.
42 ലക്ഷം രൂപയാണ് കുടിശിക ആണ് മുഴുവൻ ഓഫീസും നൽകാൻ ഉള്ളത്. മൈനിംഗ് ആന്റ് ജിയോളജി, ജില്ല ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ വൈദ്യുതിയില്ല. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്. റെവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!