കേരളം
കോഴിക്കോട് – മുംബൈ പ്രതിദിന വിമാനം ഇന്ന് മുതല്‍; സര്‍വീസുമായി എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് നിന്നു മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കുന്നു. കോഴിക്കോട്ടു നിന്നു പുലര്‍ച്ചെ 1.10നും മുംബൈയില്‍ നിന്നു രാത്രി 10.50നുമാണ് സര്‍വീസുകള്‍. നേരിട്ടുള്ള സര്‍വീസ് ആയതിനാല്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് യാത്രാ സമയം.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിലവില്‍ കോഴിക്കോട്ടു നിന്നു ആഴ്ചയില്‍ 101 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. എയര്‍ലൈന്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നതും കോഴിക്കോട്ടു നിന്നാണ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!