ഇലക്ഷൻ 2024
വടകരയിൽ കെ കെ ശൈലജ; മലപ്പുറത്ത് വി വസീഫ്; സിപിഐഎം സ്ഥാനാർത്ഥികളായി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജ വടകരയിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചു.
വടകരയിൽ കെകെ ശൈലജ, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, പത്തനംതിട്ടയിൽ ടി എം തോമസ് ഐസക്, ആറ്റിങ്ങലിൽ വി. ജോയ്, എറണാകുളത്ത് കെ.ജെ ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെഎസ് ഹംസ, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയിൽ എഎം ആരിഫ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ മത്സരിക്കും
സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ മാത്രമാണുള്ളത്. കെകെ ശൈലജയും എറണാകുളത്ത് മത്സരിക്കുന്ന കെജെ ഷൈനുമാണ് പട്ടികയിലെ വനിതകൾ.
മലപ്പുറത്ത് ഡിവൈഎഫ്‌ഐ നേതാവ് വി വസീഫ്, കണ്ണൂരിൽ എംവി ജയരാജൻ, കാസർകോട് എംവി ബാലകൃഷ്ണൻ, പാലക്കാട് എ വിജയരാഘവൻ, ആലത്തൂരിൽ കെ രാധാകൃഷ്ണൻ എന്നിവരും മത്സരിക്കും. 15 മണ്ഡലങ്ങളിലാണ് സിപിഐഎം ആകെ മത്സരിക്കുന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!