Connect with us

ഇലക്ഷൻ 2024

16 മുതൽ 18 സീറ്റുകളിൽ വരെ പ്രതീക്ഷ; UDF അവലോകന യോഗം മെയ് നാലിന്

Published

on

20240501 072646.jpg

അന്തിമ പോളിങ് ശതമാനക്കണക്ക് കൂടി പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് അവലോകനങ്ങളിലേക്ക് കോൺഗ്രസും യു.ഡി.ഫും കടക്കുന്നു. പ്രചാരണായുധങ്ങൾ ലക്ഷ്യം കണ്ടെന്ന പ്രാഥമിക വിലയിരുത്തലാണ് യു.ഡി.എഫ് ക്യാമ്പ്. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് അവലോകന യോഗം നാലിന് ഇന്ദിരഭവനിൽ ചേരും.

സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്‍റ്, മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ എന്നിവരടക്കം പങ്കെടുക്കും. മണ്ഡലാടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സമഗ്ര അവലോകനമാണ് നാലിന് നടക്കുക.

സീറ്റെണ്ണത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നേതാക്കളിൽ നിന്നുയരുന്നുണ്ടെങ്കിലും 16 മുതൽ 18 വരെയെന്നതാണ് പൊതുപ്രതീക്ഷ. എന്തുവന്നാലും 16ൽ കുറയില്ല. തിരുവനന്തപുരം, ആറ്റിങ്ങൽ, ആലത്തൂർ, പാലക്കാട്, വടകര മണ്ഡലങ്ങളിൽ കടുത്ത മത്സരം നടന്നെന്ന് യു.ഡി.എഫ് സമ്മതിക്കുന്നു.

അതേസമയം, ന്യൂനപക്ഷ വോട്ടും തൃശൂർ പൂര അനുബന്ധ സംഭവങ്ങളും മുതൽ ഇ.പി. ജയരാജൻ വിവാദവും പോളിങ്ങിലെ കുറവും വരെ തങ്ങൾക്ക് അനുകൂലമായി എന്നാണ് നേതാക്കളുടെ പക്ഷം. ഇ.പി-ജാവ്ദേക്കർ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ സ്ഫോടനമായി മാറിയ വോട്ടുദിനത്തിൽ മനംമടുത്ത പാർട്ടി വോട്ടുകളാണ് പോളിങ് ബൂത്തിലേക്കെത്താഞ്ഞതെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.

ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമാണ് യു.ഡി.എഫ് ക്യാമ്പിന് ആത്മവിശ്വാസം പകരുന്ന മറ്റൊരു ഘടകം. മുസ്ലിം, ലത്തീൻ ന്യൂനപക്ഷ വിഭാഗങ്ങളും ദലിത് പിന്നാക്ക വിഭാഗങ്ങളും ഇക്കൂട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

‘ന്യൂനപക്ഷ വിഭാഗങ്ങൾ അഞ്ച് സെന്‍റിമീറ്റർ അടുത്താൽ യു.ഡി.എഫ് 50 സെന്‍റിമീറ്റർ വിജയത്തിലേക്കടുത്തു’ എന്നാണ് ഒരു നേതാവ് പ്രതികരിച്ചത്. ഇടതിനും വലതിനുമായി ചിതറി നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകൾ, ദേശീയ രാഷ്ട്രീയത്തിലെ സവിശേഷ സാഹചര്യങ്ങൾ മൂലം ഒറ്റ യൂനിറ്റായി യു.ഡി.എഫിലേക്ക് ചാഞ്ഞിട്ടുണ്ട്.

ഇതിനു പുറമേ, കോൺഗ്രസിന് കിട്ടിയ ഈഴവ വോട്ടുകളാകട്ടെ പ്ലസും. തൃശൂർ പൂരവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും സർക്കാരിനെതിരെയുള്ള പ്രതിഷേധവും തൃശൂർ, ആലത്തൂർ, പാലക്കാട്, ചാലക്കുടി മണ്ഡലങ്ങളിലെ ജനവിധിയെ തങ്ങൾക്ക് അനുകൂലമാക്കിയെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത്. ടി.പി വധക്കേസുമായി ബന്ധപ്പെട്ട് അക്രമരാഷ്ട്രീയം ചർച്ചയാവുന്നതിനിടെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനം വടക്കൻ കേരളത്തിൽ വോട്ടുവഴികളുടെ ഗതി മാറ്റിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട് മണ്ഡലങ്ങളിലെല്ലാം ഇതു പ്രതിഫലിക്കും.

മലയോര മേഖലയിൽ മാണി കോൺഗ്രസിന്‍റെ രാഷ്ട്രീയ സാന്നിധ്യം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ ഇക്കുറി കുറവായിരുന്നെന്ന് യു.ഡി.എഫ് കണക്കാക്കുന്നു. വന്യമൃഗ ആക്രമണങ്ങൾ രൂക്ഷമായ മലയോരത്ത് സർക്കാർ വിരുദ്ധ വോട്ടുകൾ സമാഹരിക്കാനായി എന്നാണ് വിലയിരുത്തൽ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kuwaitker.jpg kuwaitker.jpg
കേരളം17 hours ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

plusone.jpeg plusone.jpeg
കേരളം19 hours ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

alppuzha school bus.jpg alppuzha school bus.jpg
കേരളം19 hours ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Kuwait Jet.jpg Kuwait Jet.jpg
കേരളം20 hours ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

pantheerankavu.jpg pantheerankavu.jpg
കേരളം21 hours ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

littlekites.jpeg littlekites.jpeg
കേരളം22 hours ago

ലിറ്റില്‍ കൈറ്റ്സ് അഭിരുചി പരീക്ഷ നാളെ; രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍

20240614 082733.jpg 20240614 082733.jpg
കേരളം23 hours ago

കുവൈത്ത് ദുരന്തം; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

ksrtc bus depot.jpeg ksrtc bus depot.jpeg
കേരളം3 days ago

KSRTC ബസില്‍ സ്ഥലനാമ നമ്പറിംഗ് സിസ്റ്റം വരുന്നു; ഇനി ബോര്‍ഡിലെ നമ്പര്‍ നോക്കി കയറാം

20240611 095618.jpg 20240611 095618.jpg
കേരളം4 days ago

സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; വലഞ്ഞ് ഉപഭോക്താക്കൾ

siren.jpeg siren.jpeg
കേരളം4 days ago

ആരും പേടിക്കരുത്! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

വിനോദം

പ്രവാസി വാർത്തകൾ