കേരളം
സംസ്ഥാനത്ത് സ്വര്‍ണവില 45,800ന് മുകളില്‍
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 45,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 5735 രൂപ നല്‍കണം.
14ന് 44,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ശനിയാഴ്ച മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടാഴ്ചക്കിടെ 1500രൂപയിലധികമാണ് വര്‍ധിച്ചത്.
ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement