സാമ്പത്തികം
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 80 രൂപ കുറഞ്ഞു
സ്വർണം വാങ്ങാൻ നില്‍ക്കുന്നവർക്ക് ആശ്വാസ വാർത്ത. റോക്കറ്റ് പോലെ ഉയർന്ന സ്വർണ വില ഇന്ന് ഒറ്റയടിക്ക് കുറഞ്ഞു. 80 രൂപയുടെ ഇടിവാണ് ഇന്ന് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 48,920 രൂപയും ഗ്രാമിന് 6,115 രൂപയും.
മാർച്ച് 21-ആം തീയതിയാണ് സ്വർണത്തിന്, ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 49,440 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. 22-ആം തീയ്യതി വില 360 രൂപയുടെ കുറവോടെ 49,080 രൂപയിലേക്കെത്തി.ശനിയാഴ്ച വീണ്ടും കുറഞ്ഞ് 49,000 രൂപയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement