Connect with us

ദേശീയം

വിവാഹിതരാകാൻ തീരുമാനമില്ലെങ്കിൽ ‘ലിവ് ഇൻ റിലേഷൻഷിപ്’ ആത്മാർഥത ഇല്ലാത്ത നേരംപോക്ക്: അലഹബാദ് ഹൈക്കോടതി

Screenshot 2023 10 23 191337

ദമ്പതികൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെങ്കിൽ ലിവ് ഇൻ റിലേഷൻഷിപ് ആത്മാർഥത ഇല്ലാത്ത നേരംപോക്ക് മാത്രമാണെന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് രാഹുൽ ചതുർവേദി, ജസ്റ്റിസ് മൊഹമ്മദ് അസ്ഹർ ഹുസൈൻ ഇദ്രിസി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.

‘സുപ്രീം കോടതി നിരവധി കേസുകളിൽ, ലിവ്-ഇൻ ബന്ധത്തെ സാധൂകരിച്ചുവെന്നതിൽ സംശയമില്ല. എന്നാൽ 20-22 വയസ് പ്രായമുള്ള രണ്ട് പേർ രണ്ട് മാസത്തിനുള്ളിൽ ഇത്തരമൊരു തീരുമാനം എടുത്തതിനെ ​ഗൗരവമായി കാണാനാവില്ല. ഇത്തരം താൽക്കാലിക ബന്ധത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ കഴിയുന്നവരാണ് ഈ പ്രായത്തിലുള്ളവരെന്ന് കരുതാനാവില്ല. ജീവിതം റോസാപ്പൂക്കളാൽ നിറഞ്ഞ കിടക്കയല്ല. കഠിനവും പരുഷവുമായ യാഥാർത്ഥ്യങ്ങളാണ് ഓരോ ദമ്പതികളെയും കാത്തിരിക്കുന്നത്. അത് മനസിലാക്കാതെയുള്ള ഇത്തരം നേരംപോക്ക് ബന്ധങ്ങൾ താത്കാലികവും ദുർബലവുമാണ് എന്ന് അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്’. കോടതി അഭിപ്രായപ്പെട്ടു.

Also Read:  കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ യാത്രികന്‍റെ ലൈംഗീകാതിക്രമം

ഹിന്ദു പെൺകുട്ടിയുമായി ലിവ് ഇൻ റിലേഷനിലായ മുസ്ലിം യുവാവിനെതിരെ പൊലീസ് കേസെടുത്തതിനെതിരായ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. പെൺകുട്ടിയുടെ ബന്ധു നൽകിയ പരാതിയിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ. യുവാവ് വശീകരിച്ച് വശത്താക്കിയതാണെന്നാണ് ബന്ധുവിന്റെ ആരോപണം. ഈ കേസിൽ അറസ്റ്റ് ചെയ്യരുതെന്നും തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Also Read:  ഹരിതകർമ്മ സേനാംഗങ്ങളായ ശാലിനിയുടെയും സരിതയുടെയും മനസിൻ്റെ നന്മ വിവരിച്ച് തദ്ദേശ മന്ത്രി എം ബി രാജേഷ്

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

school bus mvd.jpeg school bus mvd.jpeg
കേരളം11 mins ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം43 mins ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം49 mins ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം18 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം20 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം21 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം22 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം23 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

വിനോദം

പ്രവാസി വാർത്തകൾ