Connect with us

കേരളം

അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നു.

Published

on

baby

അങ്കമാലിയില്‍ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍. കുഞ്ഞിന്‍റെ നിലയില്‍ മാറ്റം വന്നുതുടങ്ങിയതോടെ നല്‍കിക്കൊണ്ടിരുന്ന ഓക്സിജന്‍റെ അളവ് കുറച്ചു. അതേസമയം കുഞ്ഞിന്‍റെ അമ്മയുടെ സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വനിത കമ്മീഷൻ അറിയിച്ചു.

തിങ്കളാഴച നടത്തിയ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്‍റെ ആരോഗ്യ നില ദിനം പ്രതി മെച്ചപ്പെട്ട് വരികയാണ്. മുലപ്പാൽ തനിയെ കുടിക്കുന്നതും ശരീര ചലനങ്ങളും പ്രതീക്ഷ നല്‍കുന്നതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരാഴ്ച കൂടി കുഞ്ഞ് നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പതിനെട്ടാം തിയതിയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ ആന്തരിക രക്ത സ്രവവും അടിക്കടി ഉണ്ടായ അപസ്മാരവും കുഞ്ഞിന്‍റെ ആരോഗ്യ നില വഷളാക്കിയിരുന്നു. എന്നാൽ ഇപ്പോഴുള പുരോഗതി വലിയ പ്രതീക്ഷയാണ് നൽകുന്നത്. അതേ സമയം കുഞ്ഞിനും അമ്മക്കും എല്ലാ വിധ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കി. കുഞ്ഞിന്‍റെ അമ്മയെ സ്വദേശമായ നേപ്പാളിലേക്ക് തിരിച്ചയക്കണമെന്നാണ് കമ്മീഷൻ നിലപാടെന്ന് അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു

സംശയരോഗവും പെണ്‍കുഞ്ഞായതിന്‍റെ നിരാശയും മുലമാണ് പിതാവ് കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചത്. കുഞ്ഞിന്‍റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അറസ്റ്റിലായ പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം19 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം20 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം20 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ