കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 41,760 രൂപ എന്ന നിലയില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. 5220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് കണ്ടത്. സ്വര്‍ണവില 42000 കടന്നും മുന്നേറുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. 2020ലാണ് 42,000 രേഖപ്പെടുത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement