കേരളം
മുനമ്പത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു
കൊച്ചി: കടലിൽ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്. എറണാകുളം മുനമ്പത്ത് നിന്ന് പോയ ബോട്ടുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ബോട്ട് രണ്ടായി മുറിഞ്ഞ് മുങ്ങുകയായിരുന്നു.
Also Read: മുനമ്പത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു
സിൽവർ സ്റ്റാർ എന്ന ചൂണ്ട ബോട്ട് ആണ് തകർന്നത്. ഇന്നു പുലർച്ചെ ആണ് സംഭവം നടന്നത്. നൗറിൻ എന്ന ബോട്ട് സിൽവർ സ്റ്റാർ ബോട്ടിൽ വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു കടലിൽ വീണ മറ്റ് 7 പേരെ ഇതേ ബോട്ട് തന്നെ രക്ഷപ്പെടുത്തി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement