Connect with us

കേരളം

സംസ്ഥാനത്ത് വാക്സീൻ എടുക്കാത്ത 70% ലേറെ പേരിൽ ആന്റിബോഡി സാന്നിധ്യം

Published

on

സംസ്ഥാനത്ത് നടത്തിയ സെറോ സർവ്വേയിൽ പരിശോധിച്ച വാക്സിനെടുക്കാത്തവരിൽ 70 ശതമാനം പേർക്കും രോഗം വന്നതിലൂടെ മാത്രം പ്രതിരോധം ലഭിച്ചതായി കണ്ടെത്തൽ. രണ്ടാം തരംഗത്തിൽ സംസ്ഥാനത്തുണ്ടായ വൻതോതിലുള്ള വ്യാപനത്തിന്റെ ചിത്രം വ്യക്തമാക്കുന്നതാണിത്. ഗർഭിണികളെ ഒരു ഡോസ് വാക്സിനെങ്കിലും അടിയന്തിരമായി നൽകി സുരക്ഷിതരാക്കേണ്ടതിന്റെ ആവശ്യകതയും സെറോ സമഗ്ര റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

18 വയസിന് മുകളിലുള്ള 4429 പേരെയാണ് മൊത്തം പരിശോധിച്ചത്. ഇതിൽ വാക്സിനെടുക്കാത്ത 847 പേരിൽ 593 പേർ പോസിറ്റിവായി. അതായത് വാക്സിനെടുക്കാത്തവരിൽ രോഗം വന്നുമാത്രം പ്രതിരോധം ലഭിച്ചത് 70.01 പേർക്ക് എന്ന ഞെട്ടിക്കുന്ന കണക്ക്. വാക്സിനെടുക്കാത്ത ഇത്രയും പേരിലെ സെറോ പോസിറ്റിവ് നിരക്ക് വൻ വ്യാപനത്തിന്റെ ലക്ഷണമാണ്. നിശബ്ദമായി ഇത്രയും രോഗബാധയുണ്ടായെന്ന് കണക്കാക്കിയാലും, രണ്ടാംതരംഗം ചികിത്സാ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കാതിരുന്നതും ശ്രദ്ധേയമാണ്. 42.7 ശതമാനത്തിൽ നിന്ന് 70 ശതമാനം പേരിലെക്ക് വ്യാപനമെത്തിയതായി കണക്കാക്കാമെങ്കിൽ പക്ഷെ സർവ്വേ പ്രകാരം കുട്ടികളിൽ 40.02 ശതമാനമേ രോഗം വന്നിട്ടുള്ളൂവെന്നതും ശ്രദ്ധേയം.

അതേസമയം, തീരദേശത്ത് വാക്സിനെടുക്കാത്ത 341ൽ 259 പേരും രോഗം വന്നുപോയവരാണ്. അതായത് 76.0 ശതമാനം. തീരദേശത്തുണ്ടായ ഉയർന്ന വ്യാപനം വ്യക്തം. രണ്ട് ഡോസുമെടുത്തവരിൽ 93.3 ശതമാനമാണ് സെറോ നിരക്ക്. നഗര ചേരികളിൽ വാക്സിനെടുക്കാത്ത 72.4% പേർക്കും ആന്റിബോഡി ഉണ്ട്. മുഴുവൻ വാക്സിനെടുത്തവരിൽ 91.2% പ്രതിരോധം.

ആദിവാസി വിഭാഗത്തിൽ വാക്സിനെടുക്കാത്ത 67.1 ശതമാനം പേർക്കാണ് ആന്റിബോഡി. മുഴുവൻ വാക്സിനെടുത്ത 85.5 ശതമാനം പേരിലും പോസിറ്റിവ്. സർവ്വേയിൽ 58.8% ഗർഭിണികളും കോവിഡിനെതിരെ പ്രതിരോധമില്ലാത്തവരാണ്. വാക്സിനെടുക്കാത്ത 1337 പേരിൽ 49.8 ശതമാനം പേർക്ക് ആന്റിബോഡി ഉണ്ട്. ഒരു ഡോസെങ്കിലും എടുത്തവരിൽ 87.6 ശതമാനം പ്രതിരോധമാണ് ഉള്ളത്. ഒരു ഡോസെങ്കിലും എടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തം.

മൊത്തം കണക്കുകൾ നോക്കിയാൽ വാക്സിൻ നൽകുന്ന പ്രതിരോധത്തിന്റെ ശുഭസൂചനയാണ് പ്രധാനഘടകം. മുഴുവൻ വാക്സിനെടുത്ത വരിൽ 89.92 ശതമാനം പേർ‍ക്ക് പ്രതിരോധശേഷിയുണ്ട്. ഒരു ഡോസെങ്കിലും എടുത്തവരിൽ 81.70 ശതമാനം. കൊവിഡ് വന്നുപോയവരിൽ 95.55 ശതമാനം പേർക്കും പ്രതിരോധ ആന്റിബോഡിയുണ്ട്. ജില്ലകളിൽ പത്തനംതിട്ടയിലാണ് ഏറ്റവുമധികം സെറോ നിരക്ക് 92.4 ശതമാനം. കുറവ് വയനാട്ടിവാണ് 70.8 ശതമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം6 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം7 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം8 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ