Connect with us

കേരളം

സംസ്ഥാനത്തു കർശന നിയന്ത്രണങ്ങൾ; നിരീക്ഷണത്തിന് 25,000 പൊലീസുകാർ

Published

on

9ofscrkg corona helmet afp 625x300 28 March 20

അടുത്ത 13 ദിവസങ്ങളിൽ പ്രതിദിന കേസുകൾ 6600 – 7400 ആകാമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പു കൂടി പരിഗണിച്ച് സംസ്ഥാനത്തു പുതിയ നിയന്ത്രണങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുമെങ്കിലും മരണ നിരക്ക് ഉയരില്ലെന്നാണു കണക്കുകൂട്ടൽ. നിയന്ത്രണങ്ങൾ ഉത്തരവായി ഇറങ്ങും. ഇതിനിടെ, വിമർശനം ഉണ്ടായാലും യഥാർഥ കണക്കുകൾ ജനത്തിനു മുന്നിൽ പറയുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നേരത്തേതു പോലെ വ്യാപക വർധന ഇല്ലെങ്കിലും രോഗമുക്തരെക്കാൾ രോഗികളുടെ എണ്ണം ദിവസവും കൂടുന്ന സാഹചര്യമാണുള്ളത്.
ഈ മാസത്തെ കണക്കനുസരിച്ച് കേസുകളുടെ എണ്ണത്തിൽ ക്രമാനുഗത വർധനയുണ്ടായി. 4നും 10 നും മധ്യേ റിപ്പോർട്ട് ചെയ്തത് 35,296 കേസുകളാണ്. 11 മുതലുള്ള ആഴ്ചയിൽ ഇത് 36,700 ആയും 18 മുതലുള്ള ആഴ്ചയിൽ 42,430 ആയും ഉയർന്നു. ഔദ്യോഗിക കണക്കനുസരിച്ചു സംസ്ഥാന ജനസംഖ്യയുടെ 3 ശതമാനത്തിൽ താഴെ പേർക്കു മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂ.

നിരീക്ഷണത്തിന് 25,000 പൊലീസുകാർ

കോവിഡ് നിയന്ത്രണവിധേയമാക്കാൻ പൊതുസ്ഥലങ്ങളിലെ നിരീക്ഷണത്തിന് ഇന്നുരാവിലെ മുതൽ ഫെബ്രുവരി 10 വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ രംഗത്തിറക്കും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്നും മാസ്‌ക് ധരിക്കുന്നുവെന്നും പൊലീസ് ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നിരീക്ഷണത്തിനു കൂടുതൽ സെക്ടറൽ മജിസ്‌ട്രേട്ടുമാരെയും വിന്യസിക്കും. പൊതുസമ്മേളനങ്ങൾ, വിവാഹം, മറ്റു ചടങ്ങുകൾ എന്നിവയ്ക്ക് അടഞ്ഞ ഹാളുകൾ കഴിവതും പാടില്ല. തുറസ്സായ സ്ഥലങ്ങളിൽ, അകലം പാലിച്ചു നടത്തുകയാകും ഉചിതം. ഇക്കാര്യത്തിൽ ഹോട്ടൽ അധികൃതരും മറ്റും സഹകരിക്കണം. രാത്രി 10 നു ശേഷം യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

സിനിമ തിയറ്റർ: തൽക്കാലം കൂടുതൽ പ്രവേശനമില്ല

സിനിമ തിയറ്ററുകളിൽ കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കാമെന്നുള്ള കേന്ദ്ര മാർഗരേഖ തൽക്കാലം കേരളത്തിൽ നടപ്പാക്കുന്നില്ലെന്ന് തീരുമാനം. കേരളത്തിൽ കോവിഡ് വ്യാപനം കൂടുതലായതിനാലാണിത്. നിലവിൽ 50% പേർക്കാണ് പ്രവേശനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ