കേരളം
പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്
പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടി വ്യാഴാഴ്ച പൂർത്തിയായി. മുഖ്യ ഘട്ടത്തിലെ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്മെന്റ് 19-നാണ്. ഇതനുസരിച്ച് 19, 20 തീയതികളിൽ സ്കൂളിൽ ചേരാം. 24-നു ക്ലാസുകൾ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു. സ്പോർട്സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അന്തിമ അലോട്മെന്റും 19-നു പ്രസിദ്ധീകരിക്കും.
മെറിറ്റ് ക്വാട്ടയിലെ 70,100 സീറ്റ് മിച്ചമുണ്ട്. ഇവയിലും അലോട്മെന്റ് ലഭിച്ചിട്ടും സ്കൂളിൽ ചേരാത്തതിനാൽ ഒഴിവുവരുന്ന സീറ്റുകളും ചേർത്താണ് മൂന്നാം അലോട്മെന്റ് നടത്തുന്നത്.രണ്ടാം അലോട്മെന്റ് കഴിഞ്ഞപ്പോൾ പട്ടികവർഗ സംവരണ വിഭാഗത്തിൽമാത്രം 26,873 സീറ്റാണ് ഒഴിവുള്ളത്. പട്ടികജാതി വിഭാഗത്തിൽ 15,696 സീറ്റും.
ഈ സീറ്റുകൾ മറ്റു സംവരണ, പൊതുവിഭാഗങ്ങളിലേക്കായി കൈമാറുന്നത് മൂന്നാം അലോട്മെന്റിലാണ്. ഇതിനാൽ ഈ അലോട്മെന്റിൽ കൂടുതൽപ്പേർ ഉൾപ്പെടാൻ സാധ്യതയുണ്ട്.പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള 14 മോഡൽ െറസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള ആദ്യ അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുവരെ സ്കൂളിൽ ചേരാം.