Connect with us

കേരളം

ചെറിയ പെരുന്നാള്‍ ദിനത്തില്‍ പരീക്ഷാ നടത്തുവാനുള്ള സി.ബി.എസ്.ഇ തീരുമാനം മാറ്റി

Published

on

n259301960c0cb1f27898bce0a55f4396c211f75d66e8b2048741f02a2643b06f410c065a7

ചെറിയ പെരുന്നാള്‍ ദിനത്തില്‍ പരീക്ഷാ നടത്തുവാനുള്ള സി.ബി.എസ്.ഇ തീരുമാനം മാറ്റി. പുതിയ പരീക്ഷാ കലണ്ടര്‍ പ്രകാരം മെയ് 13,14 തീയതികളില്‍ പരീക്ഷ ഉണ്ടാവില്ല. മെയ് 13 ന് നിശ്ചയിച്ച 12ാം ക്ലാസ് ഫിസിക്സ് പരീക്ഷ ജൂണ്‍ എട്ടിനും, പത്താം ക്ലാസ് മലയാളം പരീക്ഷ ജൂണ്‍ അഞ്ചിലേക്കുമാണ് മാറ്റിവെച്ചത്. ന്യൂസ് 18 വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

നേരത്തെ പുറത്തിറക്കിയ പരീ.ക്ഷാ കലണ്ടര്‍ പ്രകാരം മെയ് നാല് മുതല്‍ ജൂണ്‍ 10 വരെ CBSE പരീക്ഷകള്‍ നടത്തുവാനുള്ള തീരുമാനം വന്നത്. മെയ് 13 നാണ് 12 ക്ലാസിലെ ഫിസിക്സ് പരീക്ഷയും, പത്താം ക്ലാസിലെ മലയാളം, ഫ്രഞ്ച് ഉള്‍പ്പെടെയുള്ള പരീക്ഷകളും നടത്തുവാന്‍ തീരുമാനിച്ചത്.

ഈ ദിവസം സംസ്ഥാന സര്‍ക്കാരിന്റെ കലണ്ടര്‍ പ്രകാരം . ദേശീയ കലണ്ടര്‍ പ്രകാരം 14 നാണ് ചെറിയ പെരുനാള്‍ പൊതു അവധി. മാസപിറവി കാണുന്ന മുറയ്ക്ക് ഈ രണ്ട് ദിവസങ്ങളില്‍ എതെങ്കിലും ഒരു ദിവസമായിരിക്കും ചെറിയ പെരുന്നാള്‍ വരിക. അതിനാല്‍ പരീക്ഷാ തീയതിയില്‍ മാറ്റം വരുത്തണമെന്നാണ് മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

മെയ് 13 ന് തന്നെ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഒരേ സമയം നടക്കുന്ന ദിവസമെന്ന പ്രത്യേകത കൂടി മുന്‍ ടൈംടേബിള്‍ പ്രകാരം ഉണ്ടായിരുന്നു. കോവിഡ് പശ്ചാതലത്തില്‍ ഒരു ക്ലാസില്‍ 12 പേരെയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കുക. ഇതിനായി പരീക്ഷ സെന്ററുകള്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഒരേ ദിവസം 10,12 ക്ലാസിലെ കൂട്ടികള്‍ ഒരുമിച്ച്‌ എത്തുമ്ബോള്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ കാര്യങ്ങള്‍ ചൂണ്ടികാണിച്ച്‌ ന്യൂസ് 18 വാര്‍ത്ത നല്‍കിയതോടെ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി വിദ്യഭ്യാസ മന്ത്രി കെ.ടി.ജലീല്‍ ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച്‌ സി.ബി.എസ്.ഇ കേരള സെക്രട്ടറി ജനറല്‍ ഡോ :ഇന്ദിര രാജന്‍ കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന് രേഖാമൂലം കത്തയച്ചു. ഇതിന് പിന്നാലെയാണ് പരീക്ഷ മാറ്റിവെച്ച്‌ കൊണ്ടുള്ള തീരുമാനം സി.ബി.എസ്.സിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ മെയ് 4ന് ആരംഭിക്കും. രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ സെഷന്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും രണ്ടാം സെഷന്‍ ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 5.30 വരെയും നടക്കും. പത്താം ക്ലാസ് പരീക്ഷ മെയ് 6ന് ആരംഭിക്കും. ഒരു ഷിഫ്റ്റ് മാത്രമായിരിക്കുമുള്ളത്. ഇത്തവണ പരീക്ഷാ മാ‍ര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമെ കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ വായിക്കാന്‍ അധികമായി 15 മിനിറ്റ് നല്‍കും. പരീക്ഷയ്ക്കെത്തുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ കൂട്ടംകൂടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ക്രമീകരണങ്ങളുണ്ടാകും

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

arya yedu.jpg arya yedu.jpg
കേരളം1 hour ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം5 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം5 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ