കേരളം
16 വയസ് മുതൽ പീഡിപ്പിക്കുന്നു; തൃശൂർ അക്കാദമിയിലെ ട്രെയിനി എസ്ഐയ്ക്കെതിരെ പരാതിയുമായി ബന്ധുവായ യുവതി
തൃശൂരിലെ പോലീസ് അക്കാദമിയിലെ ട്രെയിനി എസ്ഐയ്ക്കെതിരെ പീഡന പരാതിയുമായി യുവതി. തിരുവനന്തപുരം നെല്ലിമൂട് സ്വദേശിയായ ബിജുവിനെതിരെയാണ് ബന്ധു കൂടിയായ യുവതി പരാതി നല്‍കിയത്.
തന്നെ 16 വയസ് മുതല്‍ എട്ടുവര്‍ഷം വരെ തുടര്‍ച്ചയായി ബിജു പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതി നല്കിയ പരാതിയില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement