Connect with us

Covid 19

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനുശേഷം പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ വന്‍ ഇടിവ്

രാജ്യത്ത് കൊറോണ രണ്ടാം തരംഗ വ്യാപനം നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. ജാഗ്രത കൈവിടാം എന്നല്ല ഇതിനര്‍ത്ഥം. മൂന്നാം തരംഗ വ്യാപനത്തെ കുറിച്ചുള്ള സൂചനകള്‍ ആരോഗ്യ വകുപ്പ് ഇതിനോടകം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടല്‍ ജാഗരൂഗരായിരിക്കേണ്ട സമയമാണിത്. എന്നാല്‍ ഇന്ത്യയില്‍ രണ്ടാം തരംഗ വ്യാപനത്തിനുശേഷം ആളുകള്‍ വളരെ നിസാരമായാണ് രോഗവ്യാപനത്തെ കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്ത് ആദ്യമായി കൊറോണ വ്യാപനം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പ്രതിരോധിക്കാനായി ലോകാരോഗ്യ സംഘടന തന്നെ നിര്‍ദ്ദേശിച്ച ഉപാധിയാണ് സാനിറ്റൈസറുകളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന മള്‍ട്ടിവിറ്റമിനുകളും. അന്ന് വിപണിയില്‍ ആവശ്യകതയേറിയ വസ്തുക്കളായിരുന്നു ഇവയെല്ലാം. എന്നാല്‍ രണ്ടാം തരംഗ വ്യാപനത്തിനുശേഷം ഇവയുടെ വിപണിയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ജനങ്ങളില്‍ കൊറോണ ഭീതി ഒഴിയുന്നതുപോലെ ജാഗ്രതയും കുറയുന്നു എന്നതിന്റെ സൂചനയാണിതെന്ന് ആരോഗ്യവിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം 77.5 കോടി കൊറോണ പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് നടന്നത്.എന്നാല്‍ രണ്ടാം തരംഗ വ്യാപനം വര്‍ദ്ധിച്ച 2021 മെയ് മാനസത്തിലാവട്ടെ വെറും 47 കോടി ഉല്‍പ്പനങ്ങളുടെ വില്‍പ്പന മാത്രമാണ് നടന്നത്. അതായത് 40 ശതമാനം ഇടിവ്. ജനങ്ങളില്‍ കൊറോണ ഭീതി ഒഴിയുന്നതുപോലെ ജാഗ്രതയും കുറയുന്നു.

വാക്‌സിനുകള്‍ വന്നതാവാം ഇതിനു കാരണം. എന്നാല്‍ ഇവ പൂര്‍ണ്ണ സുരക്ഷ ഉറപ്പു നല്‍കാത്തിനാല്‍ കൊറോണ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ ഇവയെല്ലാം മറന്ന് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തുന്ന സ്ഥിതിയാണ് നിലവില്‍.ജാഗ്രത കൈവിടുന്നതിലൂടെ വലിയ വിപത്താണ് ജനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ഒരാളുടെ ഇത്തരത്തിലുള്ള പ്രവൃത്തി ഒരു ജനതയെ തന്നെ ബാധിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

sslc.jpg sslc.jpg
കേരളം18 mins ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

sea rage 1.jpg sea rage 1.jpg
കേരളം1 hour ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

20240503 113159.jpg 20240503 113159.jpg
കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

two wheeler overload.jpeg two wheeler overload.jpeg
കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

വിനോദം

പ്രവാസി വാർത്തകൾ