കേരളം
അപരിചിതരില്‍ നിന്നുള്ള വാട്സ് ആപ് വീഡിയോ കോളുകള്‍ സൂക്ഷിക്കുക: താക്കീതുമായി പോലീസ്
സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ വഴിയുള്ള തട്ടിപ്പ് കൂടി വരികയാണെന്ന താക്കീതുമായി പോലീസ്. വാട്സ് ആപ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി റിപ്പോര്‍ട്ട് ചെയുന്നുണ്ട്.
മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്തു അശ്ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിന്‍ഡോ സ്ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുന്നതുമാണ് തട്ടിപ്പ് രീതി.
ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ തന്നെ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാല്‍ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നര്‍ത്ഥം.
ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതില്‍ സജീവമെന്നും പൊലീസ് അറിയിച്ചു. സൂക്ഷിക്കുക.. വാട്സ് ആപ്പിലൂടെ അപരിചിതരുടെ വീഡിയോ കാളുകള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓര്‍ക്കുക.