സ്ഥാനക്കയറ്റത്തിന് വേണ്ടി മാർക്ക് ലിസ്റ്റ് തിരുത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയാണ് ഉത്തരവിട്ടത്. 10 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാൻ മൃഗസംരക്ഷണവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. മൃഗ സംരക്ഷണ...
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും 5 സീനിയര്‍ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു....
പാലക്കാട് കണ്ണന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. മാത്തൂർ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനിൽ കൊടുന്തിരപ്പുള്ളി സ്വദേശി സിജിൽ എന്നിവരേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകിട്ട് പൊലീസിന്റെ പിടിയിലായ യുവാക്കൾ...
കോഴിക്കോട് വടകരയിൽ കാർ യാത്രക്കാരനെ ബസ് ജീവനക്കാരൻ മർദ്ദിച്ച സംഭവത്തിൽ ബസ് ക്ലീനർ അനൂപ് കസ്റ്റഡിയിൽ. വടകര പൊലീസാണ് അനൂപിനെ കസ്റ്റഡിയിൽ എടുത്തത്. വടകര കുട്ടോത്ത് വെച്ച് ഇന്നലെ വൈകിട്ടാണ് കാർ യാത്രക്കാരനായ സാജിദിനെ ബസ്...
പമ്പ നിലയ്ക്കല്‍ പാതയില്‍ ഭക്തരെ കയറ്റാന്‍ തമിഴ്നാട് ആര്‍ടിസിക്കും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമർപ്പിച്ചു. തമിഴ്നാട് സ്വദേശി നല്കിയ ഹര്‍ജിയില്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറെ ഡിവിഷന് ബെഞ്ച് സ്വമേധയാ കക്ഷി ചേര്‍ത്തു....
ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോകോളേജിൽ മഹാത്മാഗാന്ധിയുടെ പ്രതിമയെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവ് അപമാനിച്ചതായി പരാതി. പ്രതിമയുടെ മുഖത്തു കൂളിംഗ് ഗ്ലാസ് വെച്ച് ഈ ദൃശ്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ കെഎസ്യു...
ഏറ്റവും രുചികരവും ആരോഗ്യകരവുമായ നട്സുകളിൽ ഒന്നാണ് പിസ്ത. പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം വളരെ പ്രധാനമാണ്. പഞ്ചസാരയും ഉയർന്ന കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യണം....
ഉത്തർപ്രദേശിലെ ബ്രിജ് ഭൂഷന്റെ ബോർഡുകള്‍ നീക്കി. ഗോണ്ടയിൽ എംപിയുടെ വീട്ടിലും പരിസരത്തും സ്ഥാപിച്ച ബോർഡുകളാണ് നീക്കം ചെയ്ത്. ദേശീയ ഗുസ്തി ഫെഡറേഷൻ സസ്പെൻഷന് പിന്നാലെയാണ് നീക്കം. ഫെഡറേഷനിൽ മുൻഭാരവാഹികൾ ഇടപെടുന്നു എന്നതായിരുന്നു സസ്പെൻഷനിലേക്ക് നയിച്ച പ്രധാന...
ഐ.ടി. ജീവനക്കാരിയെ സുഹൃത്തായ ട്രാന്സ്മാന് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. ചെന്നൈയിലെ ഐ.ടി. കമ്പനിയില്‍ സോഫ്റ്റ് വേര് എന്‍ജിനിയറായ മധുര സ്വദേശിനി നന്ദിനി(27)യെയാണ് സുഹൃത്തായ വെട്രിമാരന്(27) കൈകാലുകള്‍ കെട്ടിയിട്ടശേഷം തീകൊളുത്തികൊന്നത്. കേസില്‍ അറസ്റ്റിലായ വെട്രിമാരന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍...
ശബരിമല സന്നിധാനത്തെ തിരക്കിന് നേരിയ കുറവ്. പൊലീസ് പമ്പയിലെ നിയന്ത്രണം കടുപ്പിച്ചു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ പമ്പയിൽ ഭക്തരെ തടയുകയാണ്. അപ്പാച്ചിമേട് വരെ അയ്യപ്പന്മാരുടെ നീണ്ട നിരയാണ്. ശരാശരി 12 മണിക്കൂർ വരെ ദർശനത്തിനായി കാത്തുനിൽപ്പ്...
അയോധ്യയില്‍ 108 അടി നീളവും മൂന്നര കിലോ ഭാരവുമുള്ള ഭീമന് ധൂപത്തിരി തയ്യാറാക്കി ഭക്തൻ. രാമജന്മഭൂമി മന്ദിറിന്റെ ഉദ്ഘാടനത്തിനായി ഉദ്ദേശിച്ചുള്ള ധൂപത്തിരിയുടെ നിര്‍മാണം ഗുജറാത്തിലെ വഡോദരയിലാണ് നടക്കുന്നത്. ജനുവരി 22നാണ് ഉദ്ഘാടനം ഗുജറാത്തിലെ വഡോദരയില്‍ ഒരു...
കപ്പൂരിൽ ടോറസ് ലോറി റോഡരികിലെ വീടിനോട് ചേർന്ന താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. വെൺമരത്തിൽ വീട്ടിൽ മുഹമ്മദിന്റെ വീടിന്റെ പറമ്പിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ ടോറസ് ലോറിയുടെ ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ലോറിയുടെ ഇന്ധന ടാങ്ക്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിൽ സഭാപ്രതിനിധികൾക്കെതിരെ വിമർശനവുമായി സിപിഐ. മണിപ്പൂരിനെക്കുറിച്ച് മൗനമെന്തെന്ന് ബിഷപ്പുമാർ മോദിയോട് ചോദിക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബിഷപ്പുമാർ വിചാരധാര വായിക്കണമെന്നും വിരുന്നിന് പിന്നിലെ രാഷ്ട്രീയ...
സംസ്ഥാന ലോട്ടറി വകുപ്പ് വിൻ വിൻ W 749 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WW 827010 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം...
കണ്ണനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത് ബ്ലേഡ് മാഫിയ സംഘങ്ങൾ. കണ്ണനൂരിലെ മുന്‍ പഞ്ചായത്തംഗങ്ങളായ റെനില്‍, വിനീഷ്, ഇവരുടെ സുഹൃത്തുക്കളായ അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബ്ലേഡ് മാഫിയ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്...
ലൈംഗിക അതിക്രമ കേസിൽ പ്രതിയായ മുൻ ഗവൺമെൻ്റ് പ്ലീഡർ പി ജി മനു ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് ഹൈക്കോടതി. തെളിവുകൾക്ക് നേരെ കണ്ണടയ്ക്കാൻ കോടതിക്ക് കഴിയില്ല. പി ജി മനു യുവതിയെ ഭീഷണിപ്പെടുത്തി...
അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യ അമൃത് ഭാരത് എക്സ്പ്രസ് അയോദ്ധ്യ-ദർഭംഗ റൂട്ടിലാണ് ഓടുക. ഈ സെമി-ഹൈ സ്പീഡ് ട്രെയിനിൽ സാധാരണ ട്രെയിനിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും. അത്യാധിക സൗകര്യങ്ങളോടെ...
വർക്കലയിൽ ക്രിസ്മസ് പുതുവത്സര സമ്മാനമായി ഫ്ളോട്ടിങ് ബ്രിഡ്ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്പോർട്സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്േളാട്ടിങ് ബ്രിഡ്ജുകൾ നിർമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.ബീച്ച്...
മൈഗ്രേയ്ൻ എന്നാലെന്താണെന്നത് ഇന്ന് കുറെ പേര്‍ക്കെല്ലാം അറിയാവുന്നതാണ്. മൈഗ്രേയ്ൻ ഒരു തരത്തിലുള്ള തലവേദനയാണ്. എന്നാല്‍ സാധാരണഗതിയില്‍ അനുഭവപ്പെടുന്ന തലവേദനകളില്‍ നിന്ന് വ്യത്യസ്തമായി കഠിനമായതും ദീര്‍ഘമായി നില്ക്കുന്നതുമായ തലവേദനയാണ് മൈഗ്രേയ്ന്റെ പ്രത്യേകത. തലവേദന മാത്രമല്ല ഓക്കാനം, ചര്‍ദ്ദി,...
മന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങും മുമ്പ് കെഎസ്ആർടിസിയിലെ ശമ്പളകുടിശ്ശിക തീർത്തെങ്കിലും ആൻ്റണി രാജു ഗതാഗതമന്ത്രിയായിരുന്ന രണ്ടര വർഷം പ്രതിസന്ധികളൊഴിയാത്ത കാലമായിരുന്നു. വകുപ്പിനെതിരെ ഇടത് യൂണിയനുകൾ തന്നെ പലതവണ തെരുവിലിറങ്ങി. കൊട്ടിഘോഷിച്ച് കൊണ്ട് വന്ന എഐ ക്യാമറാ പദ്ധതിയും...
വാഹനങ്ങളുടെ ആധിക്യവും വാഹനങ്ങൾ കേടുവരുന്നതും കാരണം ഗതാഗതകുരുക്ക് പതിവാകുന്നത് താമരശേരി ചുരത്തിലെ യാത്ര ദുരിതമാകുന്നു. ശനിയാഴ്ച ലോറി കുടുങ്ങി മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ട ചുരത്തിൽ ഞായറാഴ്ച ടൂറിസ്റ്റ് ബസ് കേടായതിന് തുടർന്ന് ഗതാഗതക്കുരുക്ക് നേരിട്ടു. അടിവാരം...
വയനാട് കൽപ്പറ്റ പുഴമുടി സ്വദേശിക്ക് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത്,17 ലക്ഷം രൂപ തട്ടിയ കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. കൽപ്പറ്റ സൈബർ ക്രൈം പൊലീസാണ് പ്രതിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്.ഇക്കഴിഞ്ഞ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായാണ്...
മൗണ്ട് സിയോൺ ലോ കോളജിൽ എസ്എഫ്ഐ നേതാവിന്റെ മർദനമേറ്റ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത സംഭവത്തിൽ റിപ്പോർട്ട് തേടി ഡിജിപി. പത്തനംത്തിട്ട ജില്ലാ പൊലീസ് മേധാവിയോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് പറഞ്ഞാണ് കേസെടുത്തത്. എസ്.എസ്. ടി...
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പദ്ധതിക്ക് നാളെ തുടക്കം. തുടക്കത്തിൽ നടപ്പന്തലിലും പരിസരങ്ങളിലുമാകും സൗജന്യവൈഫൈ ലഭിക്കുക. ഡിസംബർ 30 മുതൽ സന്നിധാനത്തെ 15 കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകുമെന്ന്...
സോഷ്യൽ മീഡിയ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ പബ്ലിഷ് ചെയ്തിരുന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശൂർ കൊഴുക്കുള്ളി സ്വദേശിയും ചെത്ത് തൊഴിലാളിയുമായ അമൽ ദാസിനെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ...
സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്ഐക്ക് സസ്പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് എസ്ഐ എൻ ശ്രീജിത്തിനെയാണ് തൃശ്ശൂർ റേഞ്ച് ഡിഐജി സസ്പെന്റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. സ്വർണക്കടത്ത്...
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് ഉടമയ്ക്ക് വിട്ടുകൊടുത്ത് മോട്ടോർ വാഹന വകുപ്പ്. എംവിഡിയുടെ പരിശോധനയ്ക്ക് ശേഷമാണ് ബസ് വിട്ടുകൊടുത്തത്. കഴിഞ്ഞമാസം 24ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ...
നവകേരള സദസിൽ പങ്കെടുക്കാത്തതിനാൽ വനിതാ ഓട്ടോ ഡ്രൈവർക്ക് വിലക്ക് ഏർപ്പെടുത്തി സിഐടിയു പ്രവർത്തകർ. കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്.കാട്ടായിക്കോണം സ്റ്റാൻഡിൽ ഇനി ഓട്ടോ ഓടിക്കേണ്ടെന്നാണ് സിഐടിയു പ്രവർത്തകരുടെ ഭീഷണി. ചുമട്ടുതൊഴിലാളിയായ...
ശബരിമലയിൽ ഈ മണ്ഡലകാലത്ത് ഡിസംബർ 23 വരെ 25,69,671 പേർ ദർശനത്തിനെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മണ്ഡലമഹോത്സവവുമായി ബന്ധപ്പെട്ട് സമയക്രമീകരങ്ങളും ഒരുക്കങ്ങളും വിശദീകരിക്കാൻ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ...
കേരള – കര്‍ണാടക അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് ബോധവത്കരണവുമായി കര്‍ണാടക. ദക്ഷിണ കര്‍ണാടകത്തില്‍ അഞ്ച് ഇടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് ബോധവത്കരണം തുടങ്ങി. മറ്റ് അസുഖങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് അറിയിപ്പുണ്ട്....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 631 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന...
തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ടിന്റെ തറവാടക കൂട്ടിയ വിഷയത്തിൽ തൃശൂർ അതിരൂപത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഒപ്പമെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പൂരം സുഗമമായി നടത്തുന്നതിന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ബിഷപ്പ് വ്യക്തമാക്കി....
കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡിലേക്ക് അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച (ഡിസംബർ 23 ) ന് പ്രതിദിന വരുമാനം 9.055 കോടി രൂപയായിരുന്നു.ഡിസംബർ മാസം 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ്...
നമ്മളിൽ പലരും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ സാലഡ് കഴിക്കാറുണ്ട്. ദിവസവും ഒരു ബൗൾ സാലഡ് കഴിക്കുന്നത് ശരീരത്തിന് പലവിധത്തിൽ ഗുണം ചെയ്യും. സാലഡ് കഴിക്കുന്നത് മെറ്റബോളിസത്തെ നിയന്ത്രിക്കാനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും മലവിസർജ്ജനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം...
ഡിജിപി ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ മാര്‍ച്ചിന് പൊതുയോഗത്തിനും ഇടയിൽ തന്നെ മൈക്ക് സെറ്റടക്കമുള്ള ഉപകരണങ്ങൾ പൊലീസ് നശിപ്പിച്ചതായി ആരോപണം. മൈക്ക് ഓപ്പറേറ്ററെ പൊലീസ് തല്ലിച്ചതച്ചുവെന്നും ഗ്രനേഡ് എറിഞ്ഞുവെന്നും എസ് വി സൗണ്ട്സ് ഉടമ എസ്...
ജമ്മുകാശ്മീരിൽ 3 യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അധികൃതർ രംഗത്തെത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് യുവാക്കളെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം....
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കൂടുതൽ കായിക താരങ്ങൾ. പത്മശ്രീ തിരികെ നൽകുമെന്ന് മുൻ ഗുസ്തി താരം വിരേന്ദർ സിംങ് യാദവ് പ്രഖ്യാപിച്ചു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറാകാത്ത കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം കായിക താരങ്ങളുമായി...
ഡിജിപി ഓഫീസ് സമരത്തിനിടെ കെഎസ്യു പ്രവർത്തകർ വലിച്ചെറിഞ്ഞ ചീമുട്ടയും മുകളുപൊടിയും എവിടെന്നു വാങ്ങിയെന്ന ഉറവിടം കണ്ടെത്തണമെന്ന് പൊലിസ്. റിമാൻഡിൽ കഴിയുന്ന അഞ്ചു കെഎസ്യു പ്രവർത്തകരുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലിസ് ഇക്കാര്യം പറയുന്നത്. പ്രതിഷേധനത്തിനിടെ പൊലീസിനു നേരെയാണ്...
കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പെൻഷൻ വിതരണത്തിന് കഴിഞ്ഞ ആഴ്ചയിൽ 71 കോടി രൂപ അനുവദിച്ചിരുന്നു. മാസാദ്യം സഹായമായി 30...
ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ യുവാവിന് 77 വർഷം കഠിനതടവ് വിധിച്ച് കോടതി. പ്രമാടം ഇളകൊള്ളൂർ കളർ നിൽക്കുന്നതിൽ സോമൻ മകൻ സുനിലിനെ(27)യാണ് 14 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചത്....
നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആലപ്പുഴ സൗത്ത് പൊലീസിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. മര്‍ദ്ദനമേറ്റ കെഎസ്യു ജില്ലാ...
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. രണ്ട് ദിവസത്തിനകം മെഡിക്കല്‍ കോളേജ് പൊലീസ് കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം നല്‍കും. നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന...
ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവത്തിൽ ഒളിവിലായിരുന്ന ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ പിടിയിൽ. തൃശൂർ ഒല്ലൂരിൽ നിന്നാണ് നിധിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്. നേരത്തെ നാല് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 633 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
സംസ്ഥാനത്ത് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് അതിക്രമം ഉണ്ടായ പശ്ചാത്തലത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. എല്ലായിടത്തും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധം നടക്കും. യൂത്ത് കോൺഗ്രസ്...
മുളപ്പിച്ച പയർ വർഗങ്ങൾ ദിവസവും ഒരു നേരം കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. അവയിൽ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ ഏകദേശം 7.6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം അമിതവണ്ണമുള്ളവർക്കും...
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം തമിഴ്നാട്ടിലെ പ്രളയ ബാധിതർക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നൽകാൻ കേരളത്തിൽ കളക്ഷൻ സെന്ററുകൾ ആരംഭിച്ചു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ്...
ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (ഡബ്ല്യൂഎഫ്ഐ) പ്രസിഡന്റായി തെരഞ്ഞടുത്തതില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്കാരം തിരിച്ചുനല്‍കി ഗുസ്തി താരം ബജ്റംഗ് പൂനിയ. പ്രധാനമന്ത്രിക്ക് കത്തയച്ച് പുരസ്കാരം...
പൂജപ്പുര കല്‍മണ്ഡപം നവകേരള സദസ് സംഘാടക സമിതി ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അനുവദിക്കരുതെന്ന ഹർജി ഹൈക്കോടതി തള്ളിയതിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രന്. രാഷ്ട്രീയപ്രേരിതമായി ബിജെപി- ആര്‍എസ്എസ് സംഘടനകളുടെ പിന്തുണയോടെ ചിലര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി...
ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ നേതാവ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലന്റെ നേതൃത്വത്തിലാണ് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തത്. നിധിന്റെ അറസ്റ്റ് തടഞ്ഞ്...