Connect with us

ആരോഗ്യം

പ്രമേഹമുള്ളവർ ഈ നട്സ് കഴിക്കൂ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

Published

on

Screenshot 2023 12 25 200202

ഏറ്റവും രുചികരവും ആരോഗ്യകരവുമായ നട്‌സുകളിൽ ഒന്നാണ് പിസ്ത. പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം വളരെ പ്രധാനമാണ്. പഞ്ചസാരയും ഉയർന്ന കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യണം.

പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഭക്ഷണമാണ് പിസ്ത. പിസ്ത ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി വിദ​​ഗ്ധർ പറയുന്നു. ആരോഗ്യകരമായ കൊഴുപ്പും നാരുകളും നിറഞ്ഞ പിസ്ത മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

ലഘുഭക്ഷണമായി പിസ്ത കഴിക്കുന്നത് ഗ്ലൈസെമിക് നിയന്ത്രണം, രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവ നിയ്ന്ത്രിക്കുന്നതിൽ സഹായകമാണെന്ന് പബ്‌മെഡ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ പിസ്ത രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധ വിധി ചൗള പറയുന്നു.

പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആണുള്ളത്. കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹമുള്ളവർക്ക് അത്യന്താപേക്ഷിതമാണ്. കാരണം ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നതും തടയാൻ പിസത് സഹായിക്കുന്നവെന്ന് വിധി ചൗള പറഞ്ഞു.

പിസ്ത പോലുള്ള കുറഞ്ഞ ജിഐയുള്ള ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് പ്രമേഹരോഗികൾക്ക് അനുയോജ്യമായ ലഘുഭക്ഷണമാണെന്നും അവർ പറയുന്നു.

പിസ്തയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ലയിക്കുന്ന നാരുകൾ. ഇത്തരത്തിലുള്ള നാരുകൾ ഗ്ലൂക്കോസിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കുകയും ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കുകയും ചെയ്യുന്നു. പിസ്തയിലെ ഫൈബർ ഉള്ളടക്കം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Also Read:  വയറ്റിലെ ക്യാൻസർ ; ലക്ഷണങ്ങൾ എന്തൊക്കെ? കാരണങ്ങൾ അറിയാം

മോണോസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ പിസ്ത ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതികരണം വർദ്ധിപ്പിക്കുകയും ഉയർന്ന ഇൻസുലിൻ ഡോസുകളുടെ ആവശ്യകത കുറയ്ക്കുകയും ചെയ്യുന്നു.

Also Read:  മുരിങ്ങയ്ക്ക പതിവായി കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240727 105954.jpg 20240727 105954.jpg
കേരളം2 hours ago

സിനിമാക്കാരുടെ കാർ മുഴുവനും തകർന്നു; ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചുവെന്ന് ദൃക്‌സാക്ഷികൾ

ksrtc fire.jpg ksrtc fire.jpg
കേരളം3 hours ago

ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

gra cap.jpeg gra cap.jpeg
കേരളം4 hours ago

വിദ്യാർഥികളെ കേരളത്തിൽ പിടിച്ചുനിർത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയുമായി സർക്കാർ

20240727 073325.jpg 20240727 073325.jpg
കേരളം6 hours ago

ചികിത്സാപ്പിഴവിനെത്തുടർന്ന് യുവതി മരിച്ച സംഭവം; വിദഗ്ധസമിതിയുടെ റിപ്പോർട്ട് കൈമാറി

20240727 072009.jpg 20240727 072009.jpg
കേരളം6 hours ago

സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

20240726 155814.jpg 20240726 155814.jpg
കേരളം21 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

arjun jithin.jpg arjun jithin.jpg
കേരളം1 day ago

അർജുനായുള്ള ദൗത്യത്തിൽ മറ്റൊരു ജീവൻ അപകടത്തിലാകരുത്; ജിതിന്‍

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം1 day ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം1 day ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം1 day ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

വിനോദം

പ്രവാസി വാർത്തകൾ