Connect with us

ദേശീയം

ഗേൾസ് സ്‌കൂളിൽ ഒരുമിച്ച് പഠനം, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് വിവാഹത്തിന്? ഉറ്റസുഹൃത്തിൻ്റെ ക്രൂരത

Published

on

Screenshot 2023 12 25 185931

ഐ.ടി. ജീവനക്കാരിയെ സുഹൃത്തായ ട്രാന്‍സ്മാന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. ചെന്നൈയിലെ ഐ.ടി. കമ്പനിയില്‍ സോഫ്റ്റ് വേര്‍ എന്‍ജിനിയറായ മധുര സ്വദേശിനി നന്ദിനി(27)യെയാണ് സുഹൃത്തായ വെട്രിമാരന്‍(27) കൈകാലുകള്‍ കെട്ടിയിട്ടശേഷം തീകൊളുത്തികൊന്നത്. കേസില്‍ അറസ്റ്റിലായ വെട്രിമാരന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

ശനിയാഴ്ചയാണ് ചെന്നൈ നഗരത്തിന് സമീപം പൊന്മാറില്‍ ആളൊഴിഞ്ഞസ്ഥലത്ത് നന്ദിനിയെ പൊള്ളലേറ്റനിലയില്‍ കണ്ടത്. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് ശരീരത്തില്‍ തീ ആളിപ്പടരുന്ന കാഴ്ചയായിരുന്നു. തുടര്‍ന്ന് തീയണച്ച് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനുപിന്നാലെയാണ് നന്ദിനിയെ തീകൊളുത്തി കൊലപ്പെടുത്തിയത് സുഹൃത്തായ ട്രാന്‍സ്മാന്‍ വെട്രിമാരനാണെന്ന് പോലീസിന് വ്യക്തമായത്. തുടര്‍ന്ന് വിശദമായ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

നന്ദിനിയെ വിവാഹം കഴിക്കാനായാണ് വെട്രിമാരന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, സുഹൃത്തായ വെട്രിമാരനുമായി നന്ദിനി ഇത്തരത്തിലുള്ള ബന്ധം ആഗ്രഹിച്ചിരുന്നില്ല. ഇതേച്ചൊല്ലി വഴക്കായതോടെ വെട്രിമാരനുമായി സംസാരിക്കുന്നതും നിര്‍ത്തി. ഇതിനുപുറമേ ഓഫീസിലെ സഹപ്രവര്‍ത്തകനുമായി നന്ദിനിക്ക് അടുപ്പമുണ്ടെന്ന സംശയവും പ്രതിക്ക് പകയ്ക്ക് കാരണമായി. തുടര്‍ന്നാണ് നന്ദിനിയെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.

കൊല്ലപ്പെട്ട നന്ദിനിയും പ്രതി പാണ്ടി മഹേശ്വരി എന്ന വെട്രിമാരനും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. മധുരയിലെ ഗേള്‍സ് സ്‌കൂളില്‍ 12-ാം ക്ലാസ് വരെ ഒരുമിച്ചായിരുന്നു ഇവരുടെ പഠനം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം നന്ദിനി ബി.എസ്.സി. ഐ.ടി. കോഴ്‌സിന് കോളേജില്‍ ചേര്‍ന്നു. വെട്രിമാരന്‍ മറ്റൊരു കോളേജിലും ഉന്നതപഠനം തുടര്‍ന്നു. കോളേജ് പഠനത്തിന് ശേഷമാണ് നന്ദിനി ചെന്നൈയിലെ ഐ.ടി. കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്.

Also Read:  പമ്പയിൽ നിയന്ത്രണം; സന്നിധാനത്ത് ഭക്തജനത്തിരക്കിന് നേരിയ കുറവ്

വെട്രിമാരനും നന്ദിനിയും മറ്റൊരു പെണ്‍കുട്ടിയുമായിരുന്നു സ്‌കൂള്‍ കാലത്ത് ഏറ്റവും അടുത്ത കൂട്ടുകാര്‍. സ്‌കൂള്‍ പഠനത്തിന് ശേഷവും ഇവര്‍ തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. വെട്രിമാരന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് വെളിപ്പെടുത്തിയതോടെ സുഹൃത്തായ പെണ്‍കുട്ടിയും കുടുംബവും ഇയാളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. എന്നാല്‍, നന്ദിനി വെട്രിമാരനെ അകറ്റിനിര്‍ത്തിയില്ല. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ട്രാന്‍സ്മാന്‍ ആയ വെട്രിമാരനെ ഏറ്റവും അടുത്ത സുഹൃത്തായാണ് നന്ദിനി കരുതിയത്. പക്ഷേ, അതേ സുഹൃത്ത് തന്നെ നന്ദിനിയുടെ ഘാതകനായി മാറുകയായിരുന്നു.

Also Read:  അയോധ്യയിൽ ഒന്നര വര്‍ഷം സുഗന്ധം പരത്തും രാംമന്ദിര്‍ അഗര്‍ബതി; 108 അടി നീളം, മൂന്നര കിലോ ഭാരം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം22 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ