Connect with us

കേരളം

‘അത് സരസ്വതി മണ്ഡപം’, നവകേരള സദസ് ഓഫീസിന് വേണ്ടി അനുവദിക്കരുതെന്ന് ഹർജി, തള്ളി ഹൈക്കോടതി; മേയറുടെ പ്രതികരണം

Published

on

Screenshot 2023 12 22 190033

പൂജപ്പുര കല്‍മണ്ഡപം നവകേരള സദസ് സംഘാടക സമിതി ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അനുവദിക്കരുതെന്ന ഹർജി ഹൈക്കോടതി തള്ളിയതിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രന്‍. രാഷ്ട്രീയപ്രേരിതമായി ബിജെപി- ആര്‍എസ്എസ് സംഘടനകളുടെ പിന്തുണയോടെ ചിലര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയതെന്ന് മേയര്‍ പറഞ്ഞു.

‘പൂജപ്പുര കല്‍മണ്ഡപം സരസ്വതി മണ്ഡപമാണ്. സമീപത്ത് സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.’ ക്ഷേത്രത്തില്‍ വരുന്ന ഭക്തജനങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്ന വിധത്തിലാണ് നവകേരള സദസ് പരിപാടിക്കുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നതെന്നുമായിരുന്നു പരാതി.

എന്നാൽ പ്രസ്തുത സ്ഥലം നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അവിടെ നടക്കുന്ന എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നവീകരണവും നടത്തിപ്പും നഗരസഭയുടെ ഉടമസ്ഥതയില്‍ ആണെന്ന രേഖകള്‍ കോടതിയെ ബോധ്യപ്പെടുത്തിയതോടെയാണ് പരാതി തള്ളിയതെന്ന് മേയര്‍ പറഞ്ഞു. ‘പൂജപ്പുര മണ്ഡപവും പരിസരവും ജാതി മത ഭേദമന്യേ ജനങ്ങള്‍ക്ക് ഒത്തു കൂടാനുള്ള പൊതു ഇടമാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പ്രകാരം മതവിശ്വാസികള്‍ക്കും അവിശ്വസികള്‍ക്കും ഒരുപോലെ സംഗമിക്കാനുള്ള സാംസ്‌കാരിക കേന്ദ്രവുമാണ്.’ ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും തരംതാണ തലച്ചോറുകള്‍ക്ക് അതൊന്നും മനസിലാകണമെന്നില്ലെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

‘കല്‍മണ്ഡപം വിവിധ വാണിജ്യാവശ്യങ്ങള്‍ക്ക് നല്‍കാറുണ്ട്. അതിനോട് ചേര്‍ന്നിട്ടുള്ള മൈതാനം വിവിധങ്ങളായ വാണിജ്യപരിപാടികള്‍ക്കും കലാപരിപാടികള്‍ക്കും സാസ്‌കാരിക പരിപാടികള്‍ക്കും നഗരസഭ വാടകയ്ക്ക് നല്‍കാറുണ്ട്.’ സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് വാടക ഈടാക്കാതെ നല്‍കാറുണ്ടെന്നും കോടതിയെ ബോധ്യപെടുത്തിയെന്ന് മേയര്‍ പറഞ്ഞു. കല്‍മണ്ഡപത്തിലാണ് സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് കാരണം ഭക്തജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലായെന്നും പ്രസ്തുത സ്ഥലം പലപ്പോഴും വാണിജ്യാവശ്യങ്ങള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും നഗരസഭ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയ്‌ക്കെക്കെതിരെ നല്‍കിയ കേസ് കോടതി തള്ളിക്കളഞ്ഞതെന്ന് ആര്യ പറഞ്ഞു.

Also Read:  ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ‍ഡിവൈഎഫ്ഐ നേതാവ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

‘വിഷയം സംബന്ധിച്ച് സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരണങ്ങള്‍ നടത്തുകയും നഗരസഭ കൗണ്‍സിലില്‍ ബഹളം ഉണ്ടാക്കുകയും ചെയ്തിരുന്നു. സാധാരണക്കാരെയും ഭക്തജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തിലുള്ള പ്രചാരണമാണ് സംഘടിപ്പിച്ചത്. അവര്‍ക്ക് ഏറ്റ വലിയ തിരിച്ചടിയാണിത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഏതൊരു കെട്ടിടവും എല്ലാ വിഭാഗത്തിലുള്ള പൊതുജനങ്ങള്‍ക്കും നടപടിക്രമം പാലിച്ച് നല്‍കുക മാത്രമാണ് നഗരസഭ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് സൗജന്യമായും നല്‍കാറുണ്ട്.” നഗരസഭയെ സംബന്ധിച്ച് വിവിധ ജാതിയെന്നോ മതമെന്നോ നോക്കാതെ അര്‍ഹതയനുസരിച്ചാണ് നല്‍കിയിരുന്നതെന്നും മേയര്‍ പറഞ്ഞു.

Also Read:  യുവജന പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് മാധ്യമപ്രവർത്തകക്കെതിരെ കേസ്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Mohanlal emburan.jpg Mohanlal emburan.jpg
കേരളം12 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

ksrtc bus side.jpeg ksrtc bus side.jpeg
കേരളം12 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

idukki.jpeg idukki.jpeg
കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം4 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം4 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം4 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം4 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ