Connect with us

കേരളം

കുടിശ്ശിക തീർത്തെങ്കിലും ആൻ്റണിരാജുവിന് പ്രതിസന്ധികളൊഴിയാത്ത മന്ത്രിക്കാലം; ഒടുവിൽ ടേം പൂർത്തിയാക്കി മടക്കം

Published

on

Screenshot 2023 12 24 193240

മന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങും മുമ്പ് കെഎസ്ആർടിസിയിലെ ശമ്പളകുടിശ്ശിക തീർത്തെങ്കിലും ആൻ്റണി രാജു ഗതാഗതമന്ത്രിയായിരുന്ന രണ്ടര വർഷം പ്രതിസന്ധികളൊഴിയാത്ത കാലമായിരുന്നു. വകുപ്പിനെതിരെ ഇടത് യൂണിയനുകൾ തന്നെ പലതവണ തെരുവിലിറങ്ങി. കൊട്ടിഘോഷിച്ച് കൊണ്ട് വന്ന എഐ ക്യാമറാ പദ്ധതിയും അഴിമതിയിലും വിവാദങ്ങളിലും മുങ്ങുകയായിരുന്നു.

ഒന്നാം പിണറായി സർക്കാർ കാലത്ത് ചാനൽമുറികളിൽ സർക്കാറിനായി വീറോടെ വാദിക്കുന്ന റോളിലായിരുന്നു ആൻ്റണി രാജു. തിരുവനന്തപുരത്ത് അട്ടിമറി ജയം നേടിയ ആൻ്റണി രാജുവിനെ രണ്ടാം പിണറായി കാലത്ത് കാത്തിരുന്നത് അപ്രതീക്ഷിത മന്ത്രി സ്ഥാനമായിരുന്നു. രണ്ടാം ടേമിൽ മന്ത്രിയാകേണ്ട ആൻ്റണിരാജുവിന് ആദ്യം നറുക്ക് വീണത് ഗണേഷിന്റെ കുടുംബകേസ് കാരണമായിരുന്നു. എന്നാൽ വൻ പ്രതിസന്ധിയിലായ ഗതാഗതവകുപ്പിനെ കരകയറ്റാൻ ആൻറണി രാജുവിന് കഴിഞ്ഞില്ല. ശമ്പളത്തിനും പെൻഷനും ജീവനക്കാർക്ക് തെരുവിലും കോടതിയിലും ഇറങ്ങേണ്ട സ്ഥിതിയായി. സ്വിഫ്റ്റ് ബസ് പരിഷ്ക്കാരം വരുമാനം കൂട്ടിയെന്ന് വകുപ്പ് അവകാശപ്പെടുമ്പോൾ കെഎസ്ആർടിസി ബസ്സുകളുടെ പ്രാധാന്യം കുറഞ്ഞു. അപകടം കുറക്കാനെന്ന പേരിൽ നടപ്പാക്കിയ എഐ ക്യാമറാ പദ്ധതിക്കെതിരെ വലിയ അഴിമതി ആരോപണങ്ങളും ഉണ്ടായി. പലതിനും കൃത്യമായ മറുപടി പോലും പറയാൻ സർക്കാരിനായില്ല. കോടതി കയറിയ പദ്ധതി പ്രയോജനത്തെ കുറിച്ചുള്ള വിവരങ്ങളിൽ ഇപ്പോഴും തർക്കം ബാക്കിയാണ്.

Also Read:  വാഹനങ്ങളുടെ ആധിക്യവും വാഹനങ്ങൾ കേടുവരുന്നതും കാരണം ഗതാഗതകുരുക്ക് പതിവാകുന്നത് താമരശേരി ചുരത്തിലെ യാത്ര ദുരിതമാകുന്നു

ജനാധിപത്യ കേരള കോൺഗ്രസ്സിനുള്ള മന്ത്രിസ്ഥാനം ഇതാദ്യമായിരുന്നു. ലത്തീൻസഭാ പ്രതിനിധി എന്ന നിലക്ക് കൂടിയായിരുന്നു സ്ഥാനലബ്ധി. പക്ഷേ വിഴിഞ്ഞം തുറമുഖത്തിനെതിരെ സഭയും മത്സ്യത്തൊഴിലാളികളും സഹനസമരത്തിനിറങ്ങിയപ്പോൾ ആൻറണി രാജു തള്ളിപ്പറഞ്ഞു. സഭാനേതൃത്വം അതിശക്തമായാണ് ഒടുവിൽ ആൻറണി രാജുവിനെതിരെ ആഞ്ഞടിച്ചത്. ഇടക്ക് വീണ്ടും സജീവമായ തൊണ്ടിമുതൽ കേസും ആൻറണി രാജുവിന് കുരുക്കായി. ഒടുവിൽ കോടതി കനിഞ്ഞതോടെയാണ് പിടിച്ചു നിന്നത്. എല്ലാകാലത്തും മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിലായിരുന്ന ആൻറണി രാജു ഒരുപക്ഷെ തുടർന്നേക്കുമെന്ന് വരെ ഇടക്ക് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഒടുവിൽ ടേം പൂർത്തിയാക്കി മടങ്ങുകയാണ്. അതേസമയം, ഗതാഗത വകുപ്പ് അടിമുടി നവീകരിക്കുമെന്നാണ് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ വാദം. ഗതാഗത വകുപ്പാണ് ലഭിക്കുന്നതെങ്കിൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗണേഷ് കുമാര്‍ പറയുന്നു.

Also Read:  കാനഡയിലെ ആശുപത്രിയിൽ ഒഴിവുണ്ട്, അപേക്ഷിക്കൂവെന്ന് മെയിൽ; ലക്ഷങ്ങളുടെ തട്ടിപ്പ്; നൈജീരിയൻ സ്വദേശി അറസ്റ്റിൽ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം2 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം3 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം15 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം18 hours ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം20 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം20 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം20 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം24 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ